രാജ്യത്തെ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവച്ചവരോടുള്ള ആദര സൂചകമായാണ് ഇങ്ങനെ ഒരു നോവല്‍ എഴുതുന്നത്. നവംബര്‍ 29 ന് പുസ്തകം വിപണിയിലെത്തും.
'ഈ കഥ എന്റെ മനസ്സില്‍ രൂപപ്പെട്ടിട്ട് കുറച്ച് വര്‍ഷങ്ങളായി. അത് കടലാസിലേയ്ക്ക് പകര്‍ത്താനുള്ള ആഗ്രഹം അടക്കാനാകാതെ വന്നതോടെയാണ് എഴുതാന്‍ തീരുമാനിച്ചത്. വായനക്കാര്‍ക്ക് ഞാന്‍ പങ്കുവയ്ക്കാന്‍ ശ്രമിച്ച ഉള്‍ക്കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത ഒരു പ്രദേശം പശ്ചാത്തലമാക്കിയുള്ള നോവലാണിത്,' മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ നടിയുമായ സ്മൃതി ഇറാനി പുസ്തകത്തെക്കുറിച്ച് പറഞ്ഞു.
advertisement
വിക്രം പ്രതാപ് സിംഗ് എന്ന യുവ ഉദ്യോഗസ്ഥന്റെ കഥയാണ് നോവലില്‍ പറയുന്നത്. രാഷ്ട്രീയ കുതികാല്‍വെട്ടിലും അഴിമതിയിലും മുങ്ങിക്കുളിച്ച ഒരു വ്യവസ്ഥിതിക്കെതിരെ അയാള്‍ നടത്തുന്ന പോരാട്ടവും നേരിടുന്ന വെല്ലുവിളികളുമാണ് 'ലാല്‍ സലാം' എന്ന നോവലിലൂടെ സ്മൃതി പങ്കുവയ്ക്കുന്നത്. പ്രതിസന്ധികളെ ധൈര്യത്തോടെ നേരിടുന്ന സ്ത്രീ പുരുഷന്മാരുടെ കഥയാണ് ലാല്‍സലാമെന്ന് പ്രസാധകര്‍ പറയുന്നു.
'ആക്ഷന്‍, സസ്പെന്‍സ് ത്രില്ലര്‍ ചേരുവകളെല്ലാം സമന്വയിപ്പിച്ച ഈ നോവല്‍ വായനക്കാരനെ തുടക്കം മുതല്‍ അവസാനം വരെ പിടിച്ചിരുത്തുമെന്നതില്‍ സംശയമില്ല വെസ്റ്റ് ലാന്‍ഡ് പ്രസാധകയായ കാര്‍ത്തിക വി.കെ പറഞ്ഞു.
മാര്‍ച്ചില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തമിഴ്‌നാട്ടില്‍ എത്തിയ സ്മൃതി ഇറാനി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വൈറലായി മാറിയിരുന്നു. രസകരമായ പോസ്റ്റുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി ഇടപഴകുന്നതിലും ഒട്ടും പിന്നിലല്ല സ്മൃതി ഇറാനി. ഒരിയ്ക്കല്‍ തന്റെ പ്രിയപ്പെട്ട ഓര്‍മകള്‍ ഇപ്പോഴും നിലനില്‍ക്കുന്ന ബാല്യകാല ഭവനത്തിന്റെയും ദാദു എന്ന് എന്ന് വിളിക്കുന്ന മുത്തച്ഛന്റെയും ഓര്‍മകളുള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ സ്മൃതി പങ്കുവെച്ചിരുന്നു. ദാദു എന്ന് വിളിക്കുന്ന തന്റെ മുത്തച്ഛനും, ബാല്യം ചെലവഴിച്ച ഡല്‍ഹിയിലെ വാടക വീടിനും സമര്‍പ്പിച്ചുകൊണ്ടാണ് സ്മൃതി ഇറാനി ഈ പോസ്റ്റ് പങ്കുവച്ചത്. വാടകവീടുകളില്‍ കഴിഞ്ഞിട്ടുള്ളവര്‍ക്ക് ഓരോ വീടുകളും മാറുമ്പോഴുള്ള വികാരം എന്താണെന്ന് മനസ്സിലാവുമെന്ന് പറഞ്ഞാണ് സ്മൃതി കുറിപ്പ് തുടങ്ങുന്നത്. ഇന്നും തന്റെ ഹൃദയത്തിലുള്ള വീടാണ് അതെന്നും സ്മൃതി പറയുന്നു. കുട്ടിക്കാലത്തെയും ഇപ്പോഴത്തേയും ചിത്രങ്ങളും സ്മൃതി ഇറാനി മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.