TRENDING:

Sneha Dubey | 2012 ബാച്ച് IFS ഓഫീസര്‍; യുഎന്നില്‍ പാക് പ്രധാനമന്ത്രിയുടെ വായടപ്പിച്ച സ്‌നേഹ ദൂബയെ അറിയാം

Last Updated:

ഇന്ത്യക്കെതിരായ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി പാകിസ്താന്‍ ഭീകരവാദത്തിന് സംരക്ഷണം നല്‍കുന്നതും ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതുമായ രാജ്യമാണെന്നുമാണ് സ്‌നേഹ പറഞ്ഞത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യു.എന്നില്‍ പാകിസ്താന്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന് വായടപ്പിക്കുന്ന മറുപടി നല്‍കിയതിന് പിന്നാലെ ഐ.എഫ്.എസുകാരിയായ സ്‌നേഹ ദൂബൈയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കശ്മീര്‍ വിഷയങ്ങള്‍ ഉയര്‍ത്തി ഇമ്രാന്‍ ഖാന്‍ ഇന്ത്യയെ വിമര്‍ശിച്ചപ്പോഴാണ് സ്‌നേഹ പ്രതികരിച്ചത്.
advertisement

പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യക്കെതിരായ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി പാകിസ്താന്‍ ഭീകരവാദത്തിന് സംരക്ഷണം നല്‍കുന്നതും ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതുമായ രാജ്യമാണെന്നുമാണ് സ്‌നേഹ പറഞ്ഞത്.

എന്റെ രാജ്യത്തിനെതിരെ തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചരണം ഇതാദ്യമായിട്ടല്ല പാകിസ്താന്‍ നടത്തുന്നത്. തീവ്രവാദികള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള ഇടം നല്‍കുകയാണ് പാകിസ്താന്‍ ചെയ്യുന്നത്. ഭീകരര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്യുന്ന ചരിത്രമാണ് പാകിസ്താനുള്ളതെന്ന് മാത്രമല്ല ഒസാമ ബിന്‍ലാദന്‍ അടക്കമുള്ള തീവ്രവാദികള്‍ക്ക് സംരക്ഷണം നല്‍കിയതും പാകിസ്താനാണ്. പാകിസ്താനില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്രമാധ്യമങ്ങളും നിയമവ്യവസ്ഥകളുമുള്ള ഒരു രാജ്യമാണ് ഇന്ത്യ. അവ ഞങ്ങളുടെ ഭരണഘടനയെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ബഹുസ്വരത എന്നത് മനസ്സിലാക്കാന്‍ പാകിസ്താന് വളരെ പ്രയാസമായിരിക്കും. ലോകവേദിയില്‍ പരിഹാസത്തിന് ഇരയാകുന്നതിനുമുമ്പ് നിങ്ങള്‍ ആത്മപരിശോധന നടത്തണമെന്നും സ്‌നേഹ പറഞ്ഞു. സ്‌നേഹയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നിരവധി പേര്‍ അഭിനന്ദിച്ച് രംഗത്തെത്തി.

advertisement

2012 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥയായ സ്‌നേഹ ഗോവയില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിന് ശേഷം പൂനെയിലെ ഫെര്‍ഗൂസണ്‍ കോളേജില്‍ ഉന്നത വിദ്യാഭ്യാസം നേടുകയും ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ നിന്ന് എംഫില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. 12 വയസ്സുള്ളപ്പോള്‍ മുതല്‍, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേരാന്‍ ആഗ്രഹിച്ച സ്‌നേഹ 2011 ല്‍ ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചു.

രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരം, പ്രധാന നയതീരുമാനങ്ങളുടെ ഭാഗമാകാനും ജനങ്ങളെ സഹായിക്കാന്‍ കഴിയുക എന്നതും സ്‌നേഹയെ ഐ.എഫ്.എസിലേക്ക് ആകര്‍ഷിച്ചിരുന്നു. യാത്രകളെ ഏറെ സ്‌നേഹിക്കുന്ന വ്യക്തി കൂടിയാണ് സ്‌നേഹ ദൂബൈ.

advertisement

കുടുംബത്തില്‍ തന്നെ ആദ്യമായി സര്‍ക്കാര്‍ സേവനം ലഭിച്ച വ്യക്തിയാണ് സ്‌നേഹ. അച്ഛന്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു, അമ്മ ഒരു സ്‌കൂള്‍ അദ്ധ്യാപികയാണ്.

ഐ.എഫ്.എസ് ലഭിച്ച ശേഷം സ്‌നേഹയുടെ ആദ്യ നിയമനം വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു. 2014 ആഗസ്റ്റില്‍ സ്‌നേഹയെ മാഡ്രിഡിലെ ഇന്ത്യന്‍ എംബസിയിലേക്ക് അയച്ചു. നിലവില്‍ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ആദ്യ സെക്രട്ടറിയാണ് സ്‌നേഹ.

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
Sneha Dubey | 2012 ബാച്ച് IFS ഓഫീസര്‍; യുഎന്നില്‍ പാക് പ്രധാനമന്ത്രിയുടെ വായടപ്പിച്ച സ്‌നേഹ ദൂബയെ അറിയാം
Open in App
Home
Video
Impact Shorts
Web Stories