മലപ്പുറം എടപ്പാളിന് സമീപമുള്ള പകരാവൂർ മനയിലാണ് ദേവകി നിലയങ്ങാട് ജനിച്ചത്. നിലയങ്ങോട് മനയ്ക്കൽ പരേതനായ രവി നമ്പൂതിരിപ്പാടാണ് ഭർത്താവ്. അച്ഛൻ കൃഷ്‌ണൻ സോമയാജിപ്പാട്. അമ്മ കാറൽമണ്ണ നരിപ്പറ്റ മനക്കൽ ദേവകി അന്തർജനം. സതീശൻ, ചന്ദ്രിക, കൃഷ്‌ണൻ, ഗംഗാധരൻ, ഹരിദാസ്, ഗീത എന്നിവർ മക്കളാണ്.
അടുത്തിടെ അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധൻ ചിത്രൻ നമ്പൂതിരിപ്പാട് സഹോദരനാണ്. 1948-ൽ ലക്കിടി ചെറാമംഗലത്ത് മനക്കൽ അന്തർജ്ജനങ്ങളൂടെ കൂട്ടായ്മയിൽ നിന്നും പിറന്ന “തൊഴിൽകേന്ദ്രത്തിലേക്ക്” എന്ന നാടകത്തിന്റെ ചുക്കാൻ പിടിച്ചത് ദേവകി നിലയങ്ങോട് ആയിരുന്നു.
advertisement
വളരെ വൈകി എഴുത്തിലേക്ക് കടന്നയാളാണ് ദേവകി നിലയങ്ങോട്. 75-ാം വയസിലാണ് അവർ ആദ്യമായി ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 70 വർഷം മുൻപുള്ള സമുദായത്തിന്‍റെ ആചാരങ്ങളും അനാചാരങ്ങളും തന്‍റെ കഥകളിലൂടെ ദേവകി വരച്ചുകാട്ടി. “നഷ്ടബോധങ്ങളില്ലാതെ’, “യാത്ര കാട്ടിലും നാട്ടിലും’, വാതിൽ പുറപ്പാട് എന്നിവയാണ് മുഖ്യ കൃതികൾ. പിന്നീട് ഇവ ഒറ്റപ്പുസ്‌തകമാക്കി “കാലപ്പകർച്ച’ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ് “കാലപ്പകർച്ച’ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. 75-ാം വയസിൽ പുറത്തിറങ്ങിയ ‘നഷ്ട്ബോധങ്ങളില്ലാത്ത , ഒരു അന്തർജനത്തിന്‍റെ ആത്മകഥ’ ഏറെ പ്രസിദ്ധമായിരുന്നു.
