ഇതിനു മുന്നോടിയായി ഓഡിറ്റോറിയങ്ങളുടെ അധികൃതർ വിവാഹം ബുക്ക് ചെയ്യാനെത്തുന്നവരോട് വധുവിന്റെയും വരന്റെയും പ്രായം തെളിയിക്കുന്ന രേഖ ആവശ്യപ്പെടണമെന്നും ഇവ വാങ്ങി സൂക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു. വിവാഹത്തിനു ശേഷം പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിനെക്കാൾ നടക്കുന്നതിന് മുമ്പുതന്നെ അവ നിയമാനുസൃതമായി തടയാനാണ് ഇത്.
വിവാഹ മണ്ഡപങ്ങൾ, ഓഡിറ്റോറിയങ്ങൾ, മറ്റു ഹാളുകൾ തുടങ്ങിയ വേദികളിൽ ശൈശവ വിവാഹം നടന്നതായി ശ്രദ്ധയിൽപ്പെട്ടാൽ കേരള പഞ്ചായത്തീ രാജ് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവയുടെ ലംഘനമായി കണക്കാക്കി ലൈസൻസ് റദ്ദാക്കണമെന്നാണ് കമ്മിഷൻറെ നിർദേശം.
advertisement
ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകുമെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. മറ്റു നിയമനടപടികളും സ്വീകരിക്കാൻ ആലോചിക്കുന്നുണ്ട്.
അതേസമയം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും അനീതിയും ഉന്മൂലനം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി കൂട്ടുന്നതിനായാണ് വനിത ശിശുവികസന വകുപ്പ് 'കനല്‍' ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. സ്ത്രീ സുരക്ഷയ്ക്കായി നിലവിലുള്ള സംവിധാനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുക, ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം നേരിടുന്ന സ്ത്രീകളെ അവ ചെറുക്കുന്നതിനായി ശാക്തീകരിക്കുക, സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, കലാലയങ്ങള്‍ കേന്ദ്രീകരിച്ച് ജെന്‍ഡര്‍ അവബാധ പരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണ് ഈ കര്‍മപരിപാടിയിലൂടെ നടപ്പിലാക്കി വരുന്നത്.
