കെവി റെഡ്ഡി കോളേജില്‍ നടന്ന സംഭവത്തെ കുറിച്ച് മാധ്യമങ്ങള്‍ ആഭ്യന്തര മന്ത്രി മഹമൂദ് അലിയോട് പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും കഴിയുന്നത്ര ശരീരം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് മന്ത്രി പറഞ്ഞത്.
“ഞങ്ങളുടെ നയം തികച്ചും മതേതര നയമാണ്. എല്ലാവർക്കും ഇഷ്ടമുള്ളത് ധരിക്കാൻ അവകാശമുണ്ട്. പക്ഷേ, ഹിന്ദു അല്ലെങ്കിൽ ഇസ്ലാമിക ആചാരങ്ങൾക്കനുസൃതമായി വസ്ത്രം ധരിക്കണം, യൂറോപ്യൻ സംസ്കാരം പിന്തുടരരുത്. നമ്മുടെ വസ്ത്രധാരണ സംസ്കാരത്തെ നാം മാനിക്കണം. പ്രത്യേകിച്ച്, സ്ത്രീകൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കരുത്, അവർ കഴിയുന്നത്ര ശരീരം മറയ്ക്കണം, കെവി റെഡ്ഡി കോളേജില്‍ നടന്ന സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കും”- അലി പറഞ്ഞു.
പരീക്ഷാ ഹാളിനു പുറത്ത് അരമണിക്കൂറോളം വെയിറ്റ് ചെയ്യിപ്പിച്ചെന്നും അവസാനം പരീക്ഷയെഴുതാന്‍ ബുര്‍ഖ ഊരിമാറ്റേണ്ടി വന്നെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
‘നാളെ മുതൽ ബുർഖ ധരിക്കരുതെന്ന് കോളേജ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇത് പരീക്ഷാ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. വിഷയത്തിൽ ഞങ്ങളുടെ മാതാപിതാക്കൾ ആഭ്യന്തര മന്ത്രി മഹമൂദ് അലിക്ക് പരാതി നൽകിയിട്ടുണ്ട്. ബുർഖ ധരിച്ച വിദ്യാർത്ഥിനികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കാത്തത് ശരിയായ രീതിയല്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്ന്, ”- ഒരു വിദ്യാർത്ഥി പ്രതികരിച്ചു.