TRENDING:

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത; ഗിന്നസ് റെക്കോഡ് ജേതാവ് റുമെയ്‌സ ഗെല്‍ഗി

Last Updated:

ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ വെച്ച് ഏറ്റവും ഉയരമുള്ള വനിത റുമെയ്‌സാ ഗെല്‍ഗിയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ വെച്ച് ഏറ്റവും ഉയരമുള്ള വനിത ആരാണെന്ന് അറിയുമോ? അത് തുര്‍ക്കിക്കാരിയായ റുമെയ്‌സാ ഗെല്‍ഗിയാണ്. 24കാരിയായ റുമെയ്‌സയുടെ ഉയരം, 7 അടി 0.7 ഇഞ്ചാണ്. എന്നാല്‍, ഇവരുടെ ഈ ഉയരം സ്വാഭാവികമായുള്ള ശാരീരിക അവസ്ഥയിൽ ഉണ്ടായതല്ല. ഇത് ഒരു രോഗാവസ്ഥയുമായി ബന്ധപ്പെട്ടതാണ്. വീവര്‍ സിന്‍ഡ്രോമുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്ക് ഇത്രയും ഉയരം വച്ചത്. എന്നാൽ ഗിന്നസ് ലോക റെക്കോഡ് ജേതാവ് കൂടിയാണ് റുമെയ്‌സ.
Credits: Instagram
Credits: Instagram
advertisement

ഗിന്നസ് റെക്കോഡ് അധികൃതർ ഇന്‍സ്റ്റഗ്രാമില്‍ റുമെയ്‌സയുടെ ഒരു വീഡിയോ പങ്കു വെച്ചിരുന്നു. “ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും ഉയരം കൂടിയ വനിത . . .” എന്നായിരുന്നു വീഡിയോയുടെ അടിക്കുറുപ്പ്. “വ്യത്യസ്തമായിരിക്കുക എന്നത് ഒരു മോശമായ കാര്യമല്ല. അത് ഒരു പക്ഷേ നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സ്വന്തമാക്കാനും നിങ്ങളെ സഹായിച്ചേക്കാം. ഇത് ഇപ്പോള്‍ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നു! 215.16 സെന്റീമീറ്റര്‍ (7 അടി .7 ഇഞ്ച്) ഉയരമുള്ള തുര്‍ക്കി സ്വദേശി റുമെയ്‌സ ഗെല്‍ഗിയാണ് ലോകത്തിലെ ഏറ്റവും പൊക്കമുള്ള വനിത.” എന്നാണ് ഗിന്നസ് റെക്കോർഡ് അധികൃതർ പങ്കുവച്ച വീഡിയോ വ്യക്തമാക്കുന്നത്. 3.6 ആറു ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ കണ്ടത്. പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ റുമെയ്‌സക്ക് ഐക്യദാര്‍ഢ്യവും പ്രചോദനവും അറിയിച്ച് നിരവധി ആശംസകളാണ് എത്തുന്നത്.

advertisement

2014ല്‍ ഏറ്റവും ഉയരമുള്ള യുവതിയെന്ന അംഗീകാരം റുമെയ്‌സ നേടിയിരുന്നു. അന്ന് റുമെയ്‌സയ്ക്ക് പതിനെട്ട് വയസ്സായിരുന്നു പ്രായം. ഉയരക്കൂടുതല്‍ കാരണം റുമെയ്‌സ പലവിധത്തിലുള്ള ശാരീരിക വെല്ലുവിളികൾ നേരിടുന്നുണ്ട്. നടക്കാന്‍ ബുദ്ധിമുട്ട് നേരിടുന്ന റുമെയ്‌സ വീല്‍ചെയറിന്റെ സഹായത്താലാണ് നടക്കുന്നത്. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിനായി റുമെയ്‌സയ്ക്ക് അരികില്‍ സഹായത്തിനായി എപ്പോഴും ഒരു സഹായി ഉണ്ടാകും.

ഗിന്നസ് റെക്കോഡില്‍ എത്തിച്ചേരാന്‍ കഴിഞ്ഞതില്‍ റുമെയ്‌സ ഏറെ സന്തോഷവതിയാണ്. എന്നാല്‍, തന്റെ ഉയരം കാരണം താന്‍ ഏറെ യാതനകൾ സഹിക്കുന്നതായി റുമെയ്‌സ പറയുന്നു. തന്റെ ഉയരത്തിന്റെ പേരില്‍ സ്‌കൂളിലും കോളേജിലും മറ്റും പഠിക്കുമ്പോള്‍ ആളുകളില്‍ നിന്നും വേദനപ്പിക്കുന്ന പല അഭിപ്രായങ്ങളും താന്‍ നേരിട്ടിരുന്നു എന്ന് റുമെയ്‌സ ഓര്‍മ്മിക്കുന്നു. തന്നെ പലരും ഉയരത്തിന്റെ പേരില്‍ പരിഹസിച്ചിരുന്നു. എന്നാല്‍ അതെല്ലാം അവളെ കൂടുതല്‍ ശക്തയാക്കി മാറ്റുകയായിരുന്നു. ഉയരക്കൂടുതല്‍ കൊണ്ട് ഏറെ ഉപയോഗങ്ങൾ ഉണ്ടെന്നും റുമെയ്‌സ പറയുന്നു. ഗിന്നസ്സ് ബുക്കില്‍ ഇടം നേടാന്‍ സാധിച്ചതില്‍ താന്‍ വളരെയധികം സന്തോഷവതിയാണന്ന് റുമെയ്സ അറിയിച്ചു. ഗിന്നസ് റെക്കോഡ് പോലെ പ്രശസ്തമായ ഒരു രേഖയില്‍ പേരുള്‍പ്പെടുന്നത് ലോകത്ത് ആര്‍ക്കും സന്തോഷമുള്ള കാര്യമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വനിത; ഗിന്നസ് റെക്കോഡ് ജേതാവ് റുമെയ്‌സ ഗെല്‍ഗി
Open in App
Home
Video
Impact Shorts
Web Stories