TRENDING:

'വജൈന വെട്ടിക്കീറിയ പോലെ, ദിവസം പന്ത്രണ്ടോളം പാഡ് മാറ്റണം, മൂത്രം പിടിച്ചുവെക്കാനാകില്ല': അനന്യ നേരിട്ടത് സഹിക്കാനാകാത്ത ദുരിതം

Last Updated:

മരണത്തിന് മുമ്പ് നൽകിയ അഭിമുഖത്തിൽ അനന്യ താൻ നേരിടുന്ന ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ വിവരിച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കഴിഞ്ഞ ദിവസമാണ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും റേഡിയോ ജോക്കിയും അവതാരകയുമായ അനന്യ അലക്സിനെ കൊച്ചിയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്ന് കടുത്ത ശാരീരിക പ്രശ്നങ്ങൾ അനന്യ നേരിട്ടിരുന്നു. ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ സമൂഹം ഒന്നടങ്കം പ്രതിഷേധത്തിലാണ്. മരണത്തിന് മുമ്പ് നൽകിയ അഭിമുഖത്തിൽ അനന്യ താൻ നേരിടുന്ന ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ വിവരിച്ചിരുന്നു.
anannyah kumari alex
anannyah kumari alex
advertisement

Also Read- അനന്യ കുമാരിയുടെ മരണം: ചികിത്സാ പിഴവ് ഇല്ലെന്ന് ആശുപത്രിയുടെ വിശദീകരണം 

2020 ജൂണിലായിരുന്നു അനന്യ സ്വകാര്യ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയയാത്. എന്നാൽ, ഒരു വർഷം കഴിഞ്ഞിട്ടും ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് നേരിട്ടത്. ദിവസം പന്ത്രണ്ട് പ്രാവശ്യം പാഡ് മാറ്റേണ്ടിവരും. എപ്പോഴും ഒരു ദ്രാവകം വന്നുകൊണ്ടിരിക്കും. വജൈന വെട്ടിമുറിച്ചതുപോലെയാണ്. മൂത്രം പിടിച്ചുവെക്കാൻ കഴിയില്ല. മൂത്രം പോകുന്നതും പലവഴിക്കാണ് -അനന്യ അഭിമുഖത്തിൽ പറയുന്നു.

advertisement

Also Read- അനന്യയ്ക്ക് ഹോസ്പിറ്റലിൽ നിന്ന് മർദ്ദനമേറ്റിരുന്നതായി അച്ഛൻ അലക്സാണ്ടർ

റെനൈ മെഡിസിറ്റിയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. 2,55,000 രൂപയോളം ചെലവായി. കുടലിൽ നിന്ന് ഒരു ഭാഗം എടുത്ത് യോനി നിർമിക്കുന്ന രീതിയിലായിരുന്നു സര്‍ജറി. ഇത് കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ തന്നെ പ്രശ്നങ്ങൾ തുടങ്ങി. വീണ്ടും അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീണ്ടും വയറൊക്കെ കുത്തിക്കീറി സർജനറി നടത്തി. വെട്ടിമുറിച്ച പോലെയായിരുന്നു വജൈന ഉണ്ടായിരുന്നത്. ശസ്‍ത്രക്രിയക്ക് ശേഷം തനിക്ക് ജോലി ചെയ്യാനോ ചുമയ്ക്കാനോ തുമ്മാനോ കഴിയാത്ത അവസ്ഥയായിരുന്നു -അനന്യ പറയുന്നു.

advertisement

Also Read- അനന്യ കുമാരിയുടെ മരണം; അടിയന്തര അന്വേഷണത്തിന് ഉത്തരിവിട്ട് ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രിയോട് സംസാരിച്ചപ്പോള്‍ നോക്കാം, ഡോക്ടര്‍മാരോട് സംസാരിക്കാം എന്നുപറഞ്ഞ് കൈയൊഴിഞ്ഞുവെന്നും ശൈലജ ടീച്ചറായിരുന്നു ആരോഗ്യമന്ത്രിയെങ്കില്‍ അടിയന്തരമായി നടപടിയെടുത്തേനെയെന്നും അനന്യ മരണത്തിന് മുമ്പ് പറഞ്ഞു. അനന്യയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ രംഗത്തെത്തി‍യിരിക്കുകയാണ്. ഡോക്ടറുടെ പിഴവാണ് മരണകാരണമെന്ന് ഇവർ ആരോപിക്കുന്നു.

Also Read- അനന്യ അലക്സിന്റെ മരണം; ആരോപണ വിധേയനായ ഡോക്ടറുടെ മൊഴിയെടുക്കും

advertisement

അതേസമയം, അനന്യകുമാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി റെനൈ മെഡിസിറ്റി രംഗത്തെത്തി. അനന്യ ആരോപിച്ചത് പോലുള്ള പിഴവ് ചികിത്സയില്‍ സംഭവിച്ചിട്ടില്ലെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി അത് അനന്യയെ ബോധ്യപ്പെടുത്തുകയും ചെയ്തതാണെന്നും റെനൈ മെഡിസിറ്റി വിശദീകരണകുറിപ്പില്‍ വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
'വജൈന വെട്ടിക്കീറിയ പോലെ, ദിവസം പന്ത്രണ്ടോളം പാഡ് മാറ്റണം, മൂത്രം പിടിച്ചുവെക്കാനാകില്ല': അനന്യ നേരിട്ടത് സഹിക്കാനാകാത്ത ദുരിതം
Open in App
Home
Video
Impact Shorts
Web Stories