TRENDING:

'ആർത്തവം ഒളിച്ചു വയ്‌ക്കേണ്ടതല്ല': ഇമോജിയും എത്തുന്നു

Last Updated:

യുകെ ആസ്ഥാനമാക്കിയുള്ള പ്ലാന്‍ ഇന്റര്‍നാഷണല്‍ ഏജന്‍സി നടത്തിയ ക്യാംപെയിന്റെ ഫലമായാണ് ആര്‍ത്തവ ഇമോജികൾ എത്തുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആർത്തവം ലോകത്ത് എല്ലായിടത്തും എല്ലാക്കാലത്തും ചർച്ചകളിൽ നിറയുന്ന വിഷയമാണ്. സ്ത്രീകളുടെ ശരീരത്തിലെ സ്വാഭാവികമായ ജൈവികാ പ്രക്രിയയെ ലോകത്തിന്റെ പലയിടങ്ങളിലും അശുദ്ധിയായാണ് കണക്കാക്കപ്പെടുന്നത്. ഈ സമയങ്ങളിൽ സ്ത്രീ അശുദ്ധയാകുന്നു. തൊട്ടുകൂടാത്തവളാകുന്നു.ആർത്തവ ദിനങ്ങളിൽ സ്ത്രീകളെ മാറ്റിപ്പാർപ്പിക്കുന്ന സമ്പ്രദായം ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ഇപ്പോഴും പിന്തുടരന്നുണ്ട്. ആർത്തവം രഹസ്യമാക്കി വക്കപ്പെടേണ്ടതാണെന്ന് ചെറുപ്പകാലം മുതലെ കേട്ടുവളരുന്ന കുട്ടികളിൽ ഇത് അപമാനകരമായ എന്തോ ആണെന്ന ചിന്തയും വളരുന്നുണ്ട്.
advertisement

Also Read-ആരാണ് സന്തോഷമാഗ്രഹിക്കുന്നത്? ആരുമില്ലെന്ന് നൊബേൽ നേടിയ മനഃശാസ്ത്രജ്ഞൻ

ഇത്തരം ചിന്തകളും സമൂഹത്തിൽ ആർത്തവത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ചപാടുകളും ധാരണയും മാറ്റുന്നതിനായി ആഗോളതലത്തിൽ വിവിധ പ്രചാരണ-ബോധവത്കരണ പരിപാടികളും നടന്നുവരുന്നുണ്ട്.കംപ്യൂട്ടറുകളുടെയും സ്മാർട്ട്ഫോണുകളുടെയും കാലത്ത് ആളുകൾ കൂടുതലും സംവദിക്കുന്നത് ഇത്തരം പ്ലാറ്റ്ഫോമുകൾ വഴിയാണ്. ഇത് കണക്കിലെടുത്താണ് ആർത്തവത്തെക്കുറിച്ച് കൂടുതൽ തുറന്നു സംസാരിക്കുന്നതിനായി ഒരു ആർത്തവ ഇമോജി എന്ന ആശയം ഉടലെടുത്തത്. യുകെ ആസ്ഥാനമാക്കിയുള്ള പ്ലാന്‍ ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സി നടത്തിയ ക്യാംപെയിന്റെ ഫലമായി ആര്‍ത്തവ ഇമോജികൾ ഇനി സ്മാര്‍ട്ട്‌ഫോണുകളിൽ എത്തും. മാർച്ചോടെ ഇത് ലഭ്യമായി തുടങ്ങും.

advertisement

Also Read-കാന്‍സര്‍ 100 % ഭേദമാക്കാം, അതും കുറഞ്ഞ ചെലവില്‍; അവകാശവാദവുമായി ഇസ്രായേല്‍ കമ്പനി

നീല നിറത്തിന്റെ പശ്ചാത്തലത്തിൽ കടുംചുവപ്പു നിറത്തിലുള്ള ഇമോജിയാണ് ആർത്താവത്തെ പ്രതിനിധീകരിച്ചെത്തുന്നത്. ആര്‍ത്തവം സ്വാഭാവികമായ ശാരീരിക പ്രക്രിയയാണെന്നും മറച്ചു പിടിക്കേണ്ട ഒന്നല്ലെന്നുമുള്ള ബോധ്യം സമൂഹത്തിന് നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഈ ഇമോജി അവതരിപ്പിച്ചിട്ടുള്ളത്. ആര്‍ത്തവം സംബന്ധിച്ച ചര്‍ച്ചകളും സംവാദങ്ങളും ഈ ഇമോജികളിലൂടെ കൂടുതല്‍ ജനകീയമാകുമെന്നും കരുതപ്പെടുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
'ആർത്തവം ഒളിച്ചു വയ്‌ക്കേണ്ടതല്ല': ഇമോജിയും എത്തുന്നു