കാന്‍സര്‍ 100 % ഭേദമാക്കാം, അതും കുറഞ്ഞ ചെലവില്‍; അവകാശവാദവുമായി ഇസ്രായേല്‍ കമ്പനി
Last Updated:
ആക്‌സിലറേറ്റര്‍ എവല്യൂഷന്‍ ബയോടെക്‌നോളജീസ് ലിമിറ്റഡ് ആണ് കാന്‍സര്‍ പൂര്‍ണമായും ബേദപ്പെടുത്താനുള്ള മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്
ലോകത്തിന്റെ ഉറക്കം കെടുത്തുന്ന കാന്‍സര്‍ രോഗം പൂര്‍ണമായും ഭേദമാക്കാനുള്ള മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രായേല്‍ കമ്പനി. 2020 ഓടെ മരുന്ന് വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
കാന്‍സര്‍ നിയന്ത്രിക്കാനുള്ള നിരവധി ചികിത്സാരീതികള്‍ ഇന്ന് നിലവിലുണ്ടെങ്കിലും 100 ശതമാനവും ഭേദമാക്കാനുള്ള മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
2000ത്തില്‍ സ്ഥാപിതമായ ആക്‌സിലറേറ്റര്‍ എവല്യൂഷന്‍ ബയോടെക്‌നോളജീസ് ലിമിറ്റഡ് ആണ് കാന്‍സര്‍ പൂര്‍ണമായും ബേദപ്പെടുത്താനുള്ള മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ കമ്പനി ചെയര്‍മാന്‍ അരിഡോര്‍ ആണ് പുതിയ മരുന്ന് കണ്ടെത്തിയെന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ഈ മരുന്നിന് പാര്‍ശ്വഫലങ്ങള്‍ തീരെയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇന്ന് ലഭ്യമായിട്ടുള്ള ചികിത്സാ രീതികളെക്കാള്‍ ചിലവ് കുറഞ്ഞ മരുന്നാണ് പുറത്തിറക്കുന്നതെന്നും അരിഡോര്‍ അവകാശപ്പെടുന്നു.
advertisement
മറ്റ് മരുന്നുകള്‍ കാന്‍സര്‍ കോശത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തങ്ങള്‍ വികസിപ്പിച്ചെടുത്ത മരുന്ന കോശങ്ങളുടെ റിസപ്റ്ററുകളില്‍ മൂന്ന് ദിശകളില്‍ പ്രവര്‍ത്തിക്കുമെന്ന് കമ്പനി സി.ഇ.ഒ ഇലാന്‍ മൊറാട് പറയുന്നു. മരുന്ന് ഈ വര്‍ഷം മനുഷ്യനില്‍ പരീക്ഷിക്കും. ഇതിനു ശേഷം 2020-ല്‍ ഇതി വിപണിയില്‍ ഇറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് പ്രതിവര്‍ഷം 18.1 ദശലക്ഷം പേരില്‍ കാന്‍സര്‍ രോഗബാധയുണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ ഇസ്രായേല്‍ കമ്പനിയുടെ അവകാശവാദം ഏറെ പ്രതീക്ഷയോടെയാണ് ലോകം നോക്കിക്കാണുന്നത്.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 01, 2019 6:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
കാന്‍സര്‍ 100 % ഭേദമാക്കാം, അതും കുറഞ്ഞ ചെലവില്‍; അവകാശവാദവുമായി ഇസ്രായേല്‍ കമ്പനി


