എഴുതാനുള്ള കഴിവ് കണ്ടെത്തിയതും മാധ്യമപ്രവർത്തനത്തിൽ എത്തിച്ചതിനു ഒക്കെ അച്ഛൻ തന്നെ ആണ്. വെളുപ്പിന് മാത്രം ആണ് സൗന്ദര്യം എന്ന് ചിന്തിക്കുന്ന സമൂഹത്തിൽ ലൂക്കോഡർമ കാരണം മാറി നിൽക്കുന്നവരെ സമൂഹത്തിന്റെ മുന്നിലേക്ക് എത്തിക്കുകയാണ് മഞ്ജുവിന്റെ ഈ ഫോട്ടോ ഷൂട്ട്.
advertisement
ജസീനയുടെ ഫോട്ടോഷൂട്ടുകൾ എല്ലാം വേറിട്ടതും സൗന്ദര്യ സങ്കൽപങ്ങളെ പാടെ മാറ്റുന്നതും ആണ്. അതുകൊണ്ടുതന്നെയാണ് മഞ്ജുവും ജസീനയുടെ മോഡൽ ആക്കാൻ തീരുമാനിച്ചത്. എന്താണ് യഥാർത്ഥത്തിൽ സൗന്ദര്യമെന്ന് മഞ്ജുവിനോട് ചോദിച്ചാൽ സ്വസ്ഥതയും സമാധാനവും ആണെന്ന് മഞ്ജു മറുപടി പറയും.
