TRENDING:

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം: സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Last Updated:

(ഡോ. സായ് കൃഷ്ണ ബി നായിഡു, എച്ച്ഒഡി, ഓർത്തോപീഡിക്‌സ്-ബോൺ ആൻഡ് ജോയിന്റ് സർജറി വിഭാഗം, ഫോർട്ടിസ് ഹോസ്പിറ്റൽ, റിച്ച്മണ്ട് റോഡ്, ബെംഗളൂരു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജോലി ചെയ്യുന്ന സ്ത്രീകൾ അവരുടെ എല്ലുകളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. അസ്ഥികളുടെ ആരോഗ്യം പോഷകസമ്പുഷ്ടമായ ആഹാരത്തിലൂടെയും വ്യായമങ്ങളിലൂടെയും ആർജ്ജിക്കേണ്ടതാണ്. മുലയൂട്ടുന്ന അമ്മമാർക്കും സ്ത്രീകൾക്ക് പൊതുവിൽ ആർത്തവവിരാമത്തിന് മുൻപ് കാൽസ്യം സപ്ലിമെന്റുകൾ സാധാരണയിൽ കൂടുതൽ ആവശ്യമാണ്.
advertisement

എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ ഭക്ഷണക്രമം പ്രായത്തിനനുസരിച്ച് വ്യത്യസ്തമാണ്. പ്രായം കുറഞ്ഞവരിൽ സൂര്യപ്രകാശത്തിന്റെ അഭാവമാണ് ഇപ്പോൾ നേരിടുന്ന പ്രധാനപ്രശ്നം. വിറ്റമിൻ – ഡി യുടെ അഭാവം മൂലം കാൽസ്യത്തിന്റെ ആഗിരണം കുറയുന്നു. മധ്യവയസ്കരിലും യുവാക്കളിലും വിറ്റമിൻ ഡിയുടെയും വ്യായാമത്തിന്റെയും അഭാവമാണ് കാരണം.പ്രായമായവരിലാകട്ടെ അസ്ഥിക്ഷയം സംഭവിക്കുന്നതാകാം

ഈ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം?

ഒന്നാമതായി കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാൽ സമ്പന്നമായ ഭക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതാണ്. കാൽസ്യം ധാരളം അടങ്ങിയിട്ടുള്ളപാൽ, തൈര്, ചീര, ബദാം, മത്സ്യം (മത്തി, സാൽമൺ) ഓറഞ്ച്, ബ്രോക്കോളി, കൂൺ മുതലായവയും, വിറ്റാമിൻ ഡി കൂടുതൽഉള്ള മത്സ്യം (മത്തി, സാൽമൺ, ട്യൂണ മുതലായവ), കോഡ് ലിവർ ഓയിൽ, മുട്ടയുടെ മഞ്ഞക്കരു, കൂൺ എല്ലാറ്റിനുമുപരിയായി സൂര്യപ്രകാശവും ലഭ്യമാക്കുക.

advertisement

Also Read- കൊളസ്ട്രോൾ കുറഞ്ഞാൽ മുടി കൊഴിയും; പഠനവുമായി കേരള സർവകലാശാല ഗവേഷണ സംഘം

രണ്ടാമതായി, അസ്ഥികളുടെ ആരോഗ്യത്തിനാവശ്യമായ വ്യായാമം ഉറപ്പ് വരുത്തണം. വിറ്റാമിൻ ഡി യും വിറ്റാമിൻ കെ യുമാണ് അസ്ഥികളുടെ ബലത്തിന് സഹായിക്കുന്ന വിറ്റാമിനുകൾ. സാധാരണയായി പുതിയ കോശങ്ങൾ രൂപകൊള്ളുമ്പോൾ പഴയ കോശങ്ങൾ സ്വാഭാവികമായി ഇല്ലതാവുകയുമാണ് ചെയ്യുന്നത്. ഇത് ശരീരത്തിൽ തുടർച്ചയായി നടക്കുന്ന ഒരു പ്രക്രിയയാണ്. ഇതിന് വ്യായാമങ്ങൾ അത്യാവശ്യമാണ്. നടത്തം, ഓട്ടം, നൃത്തം എന്നിവയെല്ലാം വ്യായാമമുറയായി സ്വീകരിക്കാവുന്നതാണ്.

advertisement

Also Read- എന്താണ് ബ്രോക്കൺ ഹാർട്ട് സിൻഡ്രോം? സമ്മർദവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?

മൂന്നാമതായി, പ്രായമായമവർ തികച്ചും വ്യത്യസ്തമായ ഒരു വിഭാഗമാണ്. ഇവർക്ക് ഓസ്റ്റിയോപൊറോസിസ് (അസ്ഥിക്ഷയം ) ബാധിച്ചേക്കാം. ഓസ്റ്റിയോപൊറോസിസ് പൂർണ്ണമായും തടയാൻ കഴിയില്ല. അതേകുറിച്ചുള്ള അറിവിലൂടെയും പ്രതിരോധത്തിലൂടെയും ആഘാതം ഗണ്യമായി കുറയ്ക്കാൻ കഴിയും. കൃത്യമായ മെഡിക്കൽ സ്‌ക്രീനിംഗ്, പരിശോധന എന്നിവയ്ക്ക് ശേഷം ശരിയായ ചികിത്സ നൽകേണ്ടതുണ്ട്.

ആർത്തവവിരാമം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. പ്രതിരോധവും ചികിത്സയും വളരെ പ്രധാനമാണ്. ബിസ്ഫോസ്ഫോണേറ്റ് പോലുള്ള മരുന്നുകൾ ഉപയോഗിച്ച് ആർത്തവവിരാമ സമയത്ത് ഹോർമോൺ തെറാപ്പി ചെയ്യാവുന്നതാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്കാനിംഗ് ചില ലളിതമായ രക്തപരിശോധനകൾ, തൈറോയ്ഡ് പോലുള്ള ചില പരിശാധനകൾ എന്നിവയിലൂടെ ഈ രോഗനിർണ്ണയം നടത്താം. ശരിയായ രോഗനിർണ്ണയം നടത്തിയ ശേഷം ആവശ്യമായ ചികിത്സ ആരംഭിക്കാം. കൃത്യമായി ചികിത്സ നൽകിയാൽ ബലക്ഷയം സംഭവിക്കുന്നഅസ്ഥികൾക്ക് ആവശ്യമായ പരിരക്ഷ ലഭിക്കും.

മലയാളം വാർത്തകൾ/ വാർത്ത/Life/
എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാം: സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories