കടുത്തുരുത്തി മങ്ങാട് വട്ടത്തൊട്ടിൽ പരേതരായ ജോസഫ് - അന്നമ്മ ദമ്പതികളുടെ മകളായ റോസമ്മ ജോസഫാണ് രഹാന റയാസ് ചിസ്തിയായത്. 1976 ലാണ് റെയിൽവേയിൽ ടൈപ്പിസ്റ്റ് ജോലി ലഭിച്ച് രഹാന രാജസ്ഥാനിൽ എത്തുന്നത്. ചേച്ചി ത്രേസ്യാമ്മ അന്ന് രാജസ്ഥാനിൽ നഴ്സായിരുന്നു. രാജസ്ഥാൻ സ്വദേശിയും റെയിൽവേ ജീവനക്കാരനുമായിരുന്ന റയാസ് അഹമ്മദ് ചിസ്തിയെ വിവാഹം ചെയ്തതോടെയാണു റോസമ്മയുടെ രണ്ടാം വീടായി രാജസ്ഥാൻ മാറിയത്. ഇതോടെ റോസമ്മ, രഹാന റിയാസ് ചിസ്തിയായി. റയാസ് അഹമ്മദിന്റേത് പ്രബലമായ കോൺഗ്രസ് കുടുംബമാണ്.
advertisement
1985ൽ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച രഹാന ഇന്ന് സംസ്ഥാന കോൺഗ്രസിലെ പ്രധാന വനിതാ നേതാവാണ്. സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും കൊമ്പുകോർത്ത സമയത്തും രഹാന വാർത്തകളിൽ ഇടംനേടി. രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതോടെ രാജസ്ഥാനിൽ പിസിസിയുടെയും പോഷക സംഘടനകളുടെയും അധ്യക്ഷന്മാരെ മാറ്റിയെങ്കിലും മഹിളാ കോൺഗ്രസ് അധ്യക്ഷയെ ദേശീയ നേതൃത്വം കൈവിടാൻ തയാറായില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രഹാനയുടെ പേരു രാഹുൽ ഗാന്ധി നിർദ്ദേശിച്ചതാണ്. വ്യക്തിപരമായ കാരണങ്ങളാൽ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്നു രഹാന ഒഴിഞ്ഞുനിൽക്കുകയായിരുന്നു. മുഖ്യമന്ത്രി അശോക് ഗലോട്ടുമായും സച്ചിൻ പൈലറ്റുമായും അടുത്ത ബന്ധമുണ്ട് രഹാനയ്ക്ക്. രാജസ്ഥാനിലെ ചുരു മരുഭൂമിയോടു ചേർന്ന പ്രദേശത്താണ് താമസം. മക്കളായ ഹസനും ഷിയാനും സ്വകാര്യ കമ്പനികളിൽ ഉദ്യോഗസ്ഥരാണ്.
