TRENDING:

Financial Independence | സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടത് അനിവാര്യം; കാരണങ്ങൾ അറിയാം

Last Updated:

എന്തുകൊണ്ടാണ് കുടുംബത്തിലെ സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകേണ്ടത്? നമുക്ക് നോക്കാം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സാമ്പത്തിക സ്വാതന്ത്ര്യം (Financial Independence) ലഭിക്കുന്നതോടെ സ്വന്തം ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് ജീവിതം നയിക്കാൻ നമുക്ക് കഴിയുന്നു. ഇന്ത്യയിലെ സ്ത്രീകള്‍ (Indian Women) സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുന്നതിൽ നിരവധി തടസ്സങ്ങള്‍ നേരിടുന്നുണ്ട്. പലര്‍ക്കും പണം സമ്പാദിക്കാനുള്ള അവസരങ്ങള്‍ ലഭിക്കുന്നില്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ കഴിയുന്നവരിൽ ചിലർക്ക് സ്വന്തം കുടുംബത്തിനു വേണ്ടിയോ മക്കളെ വളര്‍ത്തുന്നതിനായോ സ്വന്തം കരിയർ ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്നു.
advertisement

മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, പ്രത്യേകിച്ച് പണപ്പെരുപ്പം (Inflation) ഉയരുന്ന സാഹചര്യത്തിൽ കുടുംബത്തിലെ ഓരോ അംഗവും സാമ്പത്തികമായി സ്വതന്ത്രരായിരിക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യയില്‍ വളരെയധികം സ്ത്രീകള്‍ വിവാഹത്തിന് ശേഷം സ്വന്തം ഭാവി കുടുംബത്തിനായി മാറ്റിവെയ്ക്കാറുണ്ട്. ഈ സ്ത്രീകളില്‍ ഭൂരിഭാഗവും വിദ്യാസമ്പന്നരും നന്നായി പണം സമ്പാദിക്കാന്‍ കഴിവുള്ളവരുമാണ്. എന്നിരുന്നാലും, കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നുമുള്ള സമ്മര്‍ദ്ദം കാരണം അവര്‍ വിവാഹ ശേഷമോ അമ്മയായതിന് ശേഷമോ ജോലി ഉപേക്ഷിക്കുന്നു. എന്തുകൊണ്ടാണ് കുടുംബത്തിലെ സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകേണ്ടത്? നമുക്ക് നോക്കാം.

advertisement

കുടുംബത്തിന്റെ ചെലവ്

സാമ്പത്തികമായി സ്വതന്ത്രയായ ഒരു സ്ത്രീക്ക് തന്റെ കുടുംബത്തെ സാധ്യമായ എല്ലാ വിധത്തിലും പിന്തുണയ്ക്കാന്‍ കഴിയും. പണപ്പെരുപ്പം കൂടുന്നതിനാല്‍, കുടുംബത്തിലെ ഒരാള്‍ മാത്രം സമ്പാദിച്ചു കൊണ്ട് ഒരു നല്ല ജീവിതം നയിക്കുക എന്നത് അസാധ്യമാണ്. അതിനാല്‍ സ്ത്രീകൾ കൂടി സമ്പാദിക്കുകയാണെങ്കില്‍ കുടുംബ ജീവിതം സുഖകരമായി മു്‌ന്നോട്ട് പോകും.

ആത്മാഭിമാനം

സ്ത്രീകളുടെ ആത്മാഭിമാനം പലപ്പോഴും ഹനിക്കപ്പെടുന്നു. ഒരു സ്ത്രീ പണം സമ്പാദിച്ചു തുടങ്ങുമ്പോൾ സ്വന്തം ചെലവുകള്‍ക്ക് ഭര്‍ത്താവിനെ ആശ്രയിക്കേണ്ട ആവശ്യം വരുന്നില്ല.

advertisement

കുടുംബാംഗങ്ങളുടെ ബഹുമാനം പിടിച്ചുപറ്റാം

സാമ്പത്തികമായി സ്വതന്ത്രരായ സ്ത്രീകള്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളില്‍ നിന്നും ബഹുമാനം പിടിച്ചുപറ്റുന്നു. കുടുംബത്തെ സാമ്പത്തികമായി ആശ്രയിക്കുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും അനാദരവ് നേരിടേണ്ടി വരാറുണ്ട്. സാമ്പത്തികമായി സ്വതന്ത്രരായ സ്ത്രീകളെ ബന്ധുക്കളും അയല്‍ക്കാരും പോലും ബഹുമാനിക്കുന്നു.

അതിക്രമങ്ങള്‍ക്കും അനീതികള്‍ക്കും എതിരെ ഉറച്ചുനില്‍ക്കാന്‍ കഴിയും

സാമ്പത്തികമായി സ്വതന്ത്രരല്ലാത്ത സ്ത്രീകള്‍ക്ക് തങ്ങള്‍ക്കു വേണ്ടിയോ സമൂഹത്തിലെ അടിച്ചമർത്തപ്പെടുന്ന മറ്റേതെങ്കിലും വ്യക്തികള്‍ക്കു വേണ്ടിയോ നിലകൊള്ളാന്‍ കഴിയുന്നില്ല. ഭര്‍ത്താവോ മറ്റ് കുടുംബാംഗങ്ങളോ സ്ത്രീകളുടെ സാമ്പത്തിക ആശ്രിതത്വം മുതലെടുത്ത് അവർക്ക് നേരെ അതിക്രമങ്ങള്‍ നടത്തിയേക്കാം.

advertisement

വര്‍ദ്ധിച്ച ആത്മവിശ്വാസം

സാമ്പത്തിക സ്വാതന്ത്ര്യം ആത്മവിശ്വാസം നല്‍കുന്നു. സ്ത്രീ ആത്മവിശ്വാസമുള്ളവളാണെങ്കില്‍ കുടുംബത്തിന് വേണ്ടി മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ അവർക്ക് കഴിയും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒരു വ്യക്തിക്ക് സ്വന്തം ചെലവുകള്‍ നിറവേറ്റാന്‍ ആവശ്യമായ സമ്പത്ത് കൈവശം ഉണ്ടാവുക എന്നതാണ് ആ വ്യക്തിയുടെ സാമ്പത്തിക സ്വാതന്ത്ര്യം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. മറ്റുള്ളവരെ ആശ്രയിക്കാതെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റാൻ കഴിയുന്നതിനെയും സാമ്പത്തിക സ്വാതന്ത്ര്യം എന്ന് പറയാം.

മലയാളം വാർത്തകൾ/ വാർത്ത/Life/
Financial Independence | സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടത് അനിവാര്യം; കാരണങ്ങൾ അറിയാം
Open in App
Home
Video
Impact Shorts
Web Stories