advertisement
ഞായറാഴ്ച ഗുജറാത്തിലെ ഓധവിൽ വെച്ച് നടന്ന ഗുജറാത്ത് ഹൈക്കോടതി പ്യൂൺ റിക്രൂട്ട്മെന്‍റ് പരീക്ഷ എഴുതാനെത്തിയതാണ് യുവതി. യുവതിയുടെ കൂടെ ആറുമാസം പ്രായമായ കുഞ്ഞുമുണ്ടായിരുന്നു. എന്നാല്‍ പരീക്ഷ ആരംഭിച്ചതോടെ കുട്ടി തുടർച്ചയായി കരയാൻ തുടങ്ങി. ഈ സമയമാണ് തുണയായി പൊലീസ് ഉദ്യോഗസ്ഥയെത്തിയത്. കോൺസ്റ്റബിൾ ദയാ ബെൻ ആണ് പരീക്ഷയെഴുതാൻ എത്തിയ ഉദ്യോഗാർത്ഥിയുടെ ആറുമാസം പ്രായമായ കുഞ്ഞിനെ പരീക്ഷ സമയം തീരുവോളം പരീക്ഷാ ഹാളിന് പുറത്ത് പരിപാലിച്ചു.
Also read-പബ്ജി കളിയിൽ പരിചയപ്പെട്ട കാമുകനെ തേടി ഇന്ത്യയിലെത്തിയ പാക് യുവതി ഹിന്ദു മതം സ്വീകരിച്ചു
കുട്ടിയോടൊപ്പം പൊലീസ് ഉദ്യോഗസ്ഥ പരീക്ഷാഹാളിന് പുറത്ത് കളിക്കുന്നതിന്‍റെയും കുഞ്ഞിനെ എടുത്തുകൊണ്ട് നടക്കുന്നതിന്‍റെയും ചിത്രങ്ങൾ അഹമ്മദാബാദ് പൊലീസാണ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കിട്ടത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി ആളുകളാണ് പൊലീസ് ഉദ്യോഗസ്ഥയുടെ നല്ല മനസ്സിനെ പ്രശംസിച്ചത് രംഗത്തെത്തിയത്. ഇതോടെ കുഞ്ഞ് കരച്ചിൽ നിർത്തുകയും അമ്മ പരീക്ഷയെഴുതി പുറത്തുവരുന്നത് വരെ ശാന്തമായി ഇരിക്കുകയും ചെയ്തുവെന്നാണ് ട്വിറ്റർ പോസ്റ്റിനോടൊപ്പം ചേർത്ത കുറിപ്പിൽ പൊലീസ് പറയുന്നത്.
