TRENDING:

30 വര്‍ഷമായി ആയിരം ഡ്രൈവിംഗ് പരിശീലനം നടത്തി; ലൈസന്‍സ് കിട്ടിയില്ല; പരിശ്രമം തുടരുന്ന 47കാരി

Last Updated:

കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആയിരത്തോളം ഡ്രൈവിംഗ് പരിശീലനങ്ങള്‍ നടത്തിയിട്ടും ഇതുവരെയും ലൈസന്‍സ് നേടാന്‍ സാധിച്ചിട്ടില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡ്രൈവിംഗിനോട് പലര്‍ക്കും ഭ്രാന്തമായ താല്‍പര്യമുണ്ടാവാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഡ്രൈവിംഗ് പഠിക്കണമെന്ന് അതിയായി ആഗ്രഹമുണ്ടായിട്ടും, പലതവണ അതിന് ശ്രമിക്കുക കൂടി ചെയ്തിട്ടും പരാജയമായിരിക്കും ഫലം. യുകെയിലെ ഒരു സ്ത്രീയും അതുപോലെയാണ്. അവര്‍ക്ക് വാഹനങ്ങള്‍ ഓടിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഡ്രൈവിംഗ് എന്നത് അവർക്ക് അസാധാരണമായ ഭീതിയുള്ളവാക്കുന്ന ഒരു ശ്രമമായി മാറുന്നു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

47 വയസ്സുള്ള ഇസബെല്‍ സ്റ്റെഡ്മാന്‍ എന്ന സ്ത്രീ കഴിഞ്ഞ 30 വര്‍ഷത്തിനിടെ ആയിരത്തോളം ഡ്രൈവിംഗ് പരിശീലനങ്ങള്‍ നടത്തിയിട്ടും ഇതുവരെയും ലൈസന്‍സ് നേടാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഇവര്‍ക്ക് ഡ്രൈവിംഗ് എന്നത് ഒരു വലിയ ഫോബിയ (പേടി) യാണ്. ബെഡ്ഫോര്‍ഡ്ഷയറിലെ ആംപ്തീലില്‍ പ്രദേശത്തുള്ള സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയാണ് ഇസബെല്‍.

പതിനേഴ് വയസ്സുള്ളപ്പോഴാണ് ഇസബെല്‍ ആദ്യമായി ഡ്രൈവിംഗ് പരിശീലനങ്ങള്‍ ആരംഭിച്ചത്. ഡ്രൈവിംഗ് സീറ്റിലേക്ക് ഇരുന്ന് കഴിയുമ്പോള്‍ തന്നെ അവര്‍ക്കുള്ളില്‍ ഭയം ഇരച്ചെത്തും. ഇസബെല്‍ ഏഴോളം ഡ്രൈവിംഗ് പരിശീലകരുടെ അടുത്ത് പോയി പരിശീലിച്ചിട്ടുണ്ട്. ഭയം മാറാന്‍ ഹിപ്‌നോട്ടിസം അടക്കം പലതും പരീക്ഷിച്ചു. പക്ഷേ ഒന്നിനും ഒരു ഫലമുണ്ടായില്ല.

advertisement

സൗത്ത് വെസ്റ്റ് ന്യൂസ് സര്‍വീസിനോട് (SWNS) അവര്‍ വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്, “ഞാന്‍ 30 വര്‍ഷമായി ഡ്രൈവിംഗ് പഠിക്കുന്നു. പക്ഷേ, ഇപ്പോഴും ഒരു കാറില്‍ കയറുമ്പോഴെല്ലാം ഞാന്‍ മുമ്പ് ഒരു കാറില്‍ പോയിട്ടില്ലെന്ന് തോന്നുന്നു. അത് ഭയപ്പെടുത്തുന്നതാണ്. എനിക്ക് ഇത് മനസ്സിലാവുന്നില്ല. പക്ഷേ ഇത് എന്റെ തലച്ചോറില്‍ ആഘാതമാവുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ എനിക്ക് സുബോധം നഷ്ടപ്പെടുകയും ചെയ്യുന്നതിനാല്‍ ഞാന്‍ അമിതമായി ഉത്കണ്ഠപെടുകയും വൈകാരികമായി കീഴ്‌പ്പെടുകയും ചെയ്യുന്നു.”

പരിശീലനത്തിലെ റൗണ്ടബൗട്ടുകള്‍ (വൃത്തം) ഇസബെലിനെ സംബന്ധിച്ച് ഏറ്റവും ഭീതിപ്പെടുത്തുന്നതാണ്. ഏറ്റവും ഒടുവില്‍ ബോധം നഷ്ടപ്പെട്ട സംഭവം നടന്നത് ഒരാഴ്ച നീണ്ടുനിന്ന തീവ്രമായ ഡ്രൈവിംഗ് പരിശീലനത്തിനിടെയാണ്. ആ പരിശീലനം പകുതിയായപ്പോള്‍ ഡ്രൈവിംഗില്‍ വിജയത്തിലേക്കുള്ള വഴിയില്‍ എത്തിയെന്നായിരുന്നു അവര്‍ കരുതിയത്. നിര്‍ഭാഗ്യവശാല്‍ ആ പരിശീലനം ഇസബെല്ലിന്റെ ജീവിതത്തിലെ 'ഏറ്റവും ആഘാതകരമായ' ആഴ്ചയായി മാറി.

advertisement

“കോഴ്‌സിന്റെ മൂന്നാം ദിവസത്തില്‍, ഞാന്‍ പരിഭ്രമത്തോടെ ഒരു റൗണ്ടബൗട്ട് സമീപിക്കുകയായിരുന്നു. അപ്പോള്‍ എനിക്ക് ശരിക്കും തലകറങ്ങുന്നതായി തോന്നി. ഞങ്ങള്‍ റോഡിന്റെ വശത്തായിരുന്നു എന്നറിയാം. പരിശീലകന്‍ ഞാന്‍ വീണുകഴിഞ്ഞാല്‍ അയാള്‍ക്ക് വളയം പിടിക്കേണ്ടിവരുമെന്ന് എന്നോട് പറഞ്ഞു,” ഇസബെല്‍ പറഞ്ഞു.

സംഭവത്തിന് ശേഷം മണിക്കൂറുകളോ കരയുകയും തളര്‍ന്ന് ഉറങ്ങുകയും ചെയ്തു അവര്‍. ഈ അനുഭവം തന്നെ വൈകാരികമായി ക്ഷീണിപ്പിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡ്രൈവിംഗ് പരിശീലനങ്ങള്‍ക്കായി ഇസബെല്‍ ഏകദേശം 10,000 പൗണ്ട് (1018200 ഇന്ത്യന്‍ രൂപ) ചിലവഴിച്ചിട്ടുണ്ട്. കഠിനമായി ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെയും ഒരു ഡ്രൈവിംഗ് ടെസ്റ്റിനും അവര്‍ക്ക് വിജയിക്കാനായിട്ടില്ല.

advertisement

ഡ്രൈവിംഗ് പഠിക്കാന്‍ ഇസബെല്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. അത് സാധിച്ചാല്‍ മകളെ യൂണിവേഴ്‌സിറ്റിയിലേക്ക് കൊണ്ടുപോകാനും ദൂരെയുള്ള അവരുടെ കുടുംബാംഗങ്ങളെ പതിവായി സന്ദര്‍ശിക്കാനും അവര്‍ക്ക് കഴിയും. പക്ഷെ ഓരോ തവണയും അവള്‍ക്ക് ആ ആഘാതകരമായ അനുഭവമാണ് സംഭവിക്കുന്നത്. പക്ഷെ അവര്‍ വീണ്ടും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
30 വര്‍ഷമായി ആയിരം ഡ്രൈവിംഗ് പരിശീലനം നടത്തി; ലൈസന്‍സ് കിട്ടിയില്ല; പരിശ്രമം തുടരുന്ന 47കാരി
Open in App
Home
Video
Impact Shorts
Web Stories