TRENDING:

Strange Lifestyle | താമസം കാട്ടിൽ, കിടക്കാൻ മരച്ചില്ലകൾ കൊണ്ടുണ്ടാക്കിയ കട്ടിൽ, ടോയ്‌ലറ്റാകട്ടെ ഒരു ബക്കറ്റും; വിചിത്ര ജീവിതരീതിയുമായി യുവതി

Last Updated:

കാടിനു നടുവില്‍ ഒരു കൂടാരത്തിലാണ് അവര്‍ ഇപ്പോള്‍ താമസിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജനപ്രീതി നേടിയ ഒരു വീഡിയോ പ്ലാറ്റ്‌ഫോം ആയിരുന്നു ടിക് ടോക് (Tik Tok). സാധാരണക്കാര്‍ വരെ പ്രശസ്തി നേടിയത് ടിക് ടോക്കിന്റെ ഉപയോഗം മൂലമാണ്. എന്നാല്‍ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം റീല്‍സിന്റെ (Instagram Reels) പ്രചാരം വർദ്ധിച്ചു.
advertisement

ടിക് ടോക്കിലൂടെ പ്രശസ്തരായവരെല്ലാം ഇപ്പോള്‍ റീല്‍സ് താരങ്ങളാണ്. ഇത്തരം വീഡിയോകളില്‍ കാണുന്ന പലരുടെയും യഥാര്‍ത്ഥ ജീവിതകഥ നമ്മെ അതിശയപ്പെടുത്തുന്നതാണ്. ഒരു കനേഡിയന്‍ യുവതിയുടെ (Canadian Woman) വിചിത്രമായ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (Social Media) വൈറലായിക്കൊണ്ടിരിക്കുന്നത്.

ടിക് ടോക്കിലൂടെ പ്രശസ്തയായ ഇവര്‍ ഇപ്പോള്‍ ജീവിക്കുന്ന സാഹചര്യം തികച്ചും വ്യത്യസ്തമാണ്. കാടിനു നടുവില്‍ ഒരു കൂടാരത്തിലാണ് അവര്‍ ഇപ്പോള്‍ താമസിക്കുന്നത്. അവര്‍ക്ക് മനുഷ്യരേക്കാള്‍ ഇഷ്ടം പക്ഷികളുമായുള്ള കൂട്ടുകെട്ടാണ്. അവരുടെ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ ചില്ലകള്‍ കൊണ്ട നിര്‍മ്മിച്ച കട്ടിലിലാണ് അവർ കിടക്കുന്നതെന്ന് വ്യക്തമാകും. കൂടാതെ ടോയ്‌ലറ്റായി ഉപയോഗിക്കുന്നത് വെറുമൊരു ബക്കറ്റും.

advertisement

വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. വീഡിയോയില്‍ അവര്‍ സ്വയം പരിചയപ്പെടുത്തുന്നുമുണ്ട്. എമിലി എന്നാണ് അവരുടെ പേര്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ജീവിതം തെരഞ്ഞെടുത്തത് എന്നതിനെക്കുറിച്ചും എമിലി വീഡിയോയില്‍ വിശദീകരിക്കുന്നു. ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം 1.5 ദശലക്ഷം ആളുകളാണ് വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്.

''ഒരുപാട് പേർക്ക് ഞാന്‍ എന്തിനാണ് കാടിനുള്ളില്‍ ഒരു കൂടാരത്തില്‍ താമസിക്കുന്നതെന്ന് അറിയില്ല. എനിക്ക് പക്ഷികളുടെയും മരങ്ങളുടെയും കൂട്ടുകെട്ടാണ് താത്പ്പര്യം. പലർക്കും എന്നോട് സഹതാപം തോന്നുന്നുണ്ടാകുമെന്ന് എനിക്കറിയാം, മറ്റു പലരും എനിക്ക് ഭ്രാന്താണെന്നും കരുതിയേക്കാം'', അവർ പറയുന്നു.

advertisement

മറ്റൊരു വീഡിയോയില്‍, എമിലി ടെന്റ് ഹോമിലേക്കുള്ള യാത്ര കാണിക്കുന്നു. 16x16 അടിയാണ് തന്റെ കൂടാരമെന്നും എമിലി വീഡിയോയില്‍ പറയുന്നുണ്ട്. ഫേസ്ബുക്ക് മാര്‍ക്കറ്റ്പ്ലെയ്സിൽ നിന്നാണ് അവർ അത് സെക്കന്‍ഡ് ഹാന്‍ഡ് ആയി വാങ്ങിയത്.

അവർ ഉപയോഗിക്കുന്ന കിടക്കയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ആര്‍വി മാട്രെസെസ്സ് ആണ് അത്. മാത്രമല്ല, കട്ടില്‍ ഉണ്ടാക്കിയത് അവരും കാമുകനും ചേര്‍ന്നാണ്. കാട്ടിലെ മരങ്ങളുടെ ചില്ലകളും ശാഖകളും കൊണ്ട് നിര്‍മ്മിതമാണ് കട്ടില്‍. ഇതിനു പുറമെ, കണ്ണാടി, മേശ, കസേര എന്നിവയാണ് കൂടാരത്തിനകത്ത് ഉള്ളത്.

advertisement

താനും കാമുകനും ടെന്റ് കൂടുതലായും ഉപയോഗിക്കുന്നത് ഉറങ്ങുന്നതിനു വേണ്ടി മാത്രമാണെന്നാണ് എമിലി പറയുന്നത്. കൂടുതല്‍ സമയവും തങ്ങള്‍ കൂടാരത്തിന് പുറത്ത് സമയം ചെലവഴിക്കുകയായിരിക്കും. കൂടാരത്തിന് പുറത്ത് തന്നെയാണ് ഭക്ഷണം പാകം ചെയ്യുന്നതും.

എന്നാല്‍, വൈദ്യുതി ഉപയോഗിക്കുന്നതും ഫോൺ ഉൾപ്പെടെ ചാര്‍ജ് ചെയ്യുന്നതുമൊക്കെ എങ്ങനെയാണെന്ന ഫോളോവേഴ്‌സിന്റെ ചോദ്യങ്ങള്‍ക്കും എമിലിക്ക് ഉത്തരമുണ്ട്. തന്റെ കാറില്‍ വെച്ചാണ് ഫോണ്‍ ചാര്‍ജ് ചെയ്യാറുള്ളതെന്ന് എമിലി പറയുന്നു. ഒരു സോളാര്‍ സിസ്റ്റം വാങ്ങുന്നത് വരെ അത് തുടരുമെന്നും അവർ പറഞ്ഞു.

advertisement

വരാനിരിക്കുന്ന ശൈത്യകാലത്തേക്കായി ഒരു ഫോറസ്റ്റ് ക്യാബിന്റെ നിർമാണം പകുതി ഘട്ടത്തിലാണെന്നും എമിലി പറയുന്നുണ്ട്. അഞ്ച് ഏക്കര്‍ ഭൂമിയ്ക്കായി വനത്തിന്റെ ഉടമകള്‍ക്ക് ഈ ദമ്പതികള്‍ 327 ഡോളറാണ് ഓരോ മാസവും നല്‍കുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
Strange Lifestyle | താമസം കാട്ടിൽ, കിടക്കാൻ മരച്ചില്ലകൾ കൊണ്ടുണ്ടാക്കിയ കട്ടിൽ, ടോയ്‌ലറ്റാകട്ടെ ഒരു ബക്കറ്റും; വിചിത്ര ജീവിതരീതിയുമായി യുവതി
Open in App
Home
Video
Impact Shorts
Web Stories