- ഉച്ചഭക്ഷണം ഉപേക്ഷിച്ചു; ജയിലിൽ ആരോടും സംസാരമില്ല: RJDയുടെ ദയനീയ തോൽവിയിൽ മനംനൊന്ത് ലാലുപ്രസാദ് യാദവ്
'വിവാഹിതിരായ സ്ത്രീകൾ എല്ലാവരെക്കാളും സന്തോഷവതികളായിരിക്കും, എന്നാൽ ഇത് ഭർത്താവ് അവൾക്കടുത്തുള്ളപ്പോൾ മാത്രം. ഭർത്താവ് അടുത്തില്ലെങ്കിൽ അവരുടെ ഉത്തരം മറിച്ചാകും'- അദ്ദേഹം പറഞ്ഞു. ഒരേ ആളിന്റെ തന്നെ വിവിധ ജീവിത ഘട്ടങ്ങളിൽ ശേഖരിച്ച വിവരങ്ങൾ കൈയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുരുഷനാണെങ്കിൽ തീർച്ചയായും വിവാഹം കഴിക്കണം. സ്ത്രീയാണെങ്കിൽ അതിനെപ്പറ്റി ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്- അദ്ദേഹം പറയുന്നു.
advertisement
വിവാഹിതനാകുന്നതോടെ പുരുഷൻ ശാന്തനാകുന്നു. പിന്നീട് അവൻ ജീവിതത്തിൽ റിസ്ക് എടുക്കുന്നത് പരാമവധി ഒഴിവാക്കും. കൂടുതൽ ജോലി ചെയ്ത് കൂടുതൽ സമ്പാദിക്കും. കൂടുതൽ കാലം ജീവിക്കും. ഇനി സ്ത്രീയുടെ കാര്യമാണെങ്കിൽ. അവർ എളുപ്പം മരിക്കുന്നു. ഏറ്റവും സന്തോഷകരവും ആരോഗ്യകരവുമായ ജനവിഭാഗം ഒരിക്കലും വിവാഹം കഴിക്കാത്തവരും കുട്ടികളില്ലാത്തവരുമായ സ്ത്രീകളാണ് - അദ്ദേഹം പറഞ്ഞു.
'ഹാപ്പി എവർ ആഫ്റ്റർ' എന്ന ഡോളന്റെ ഏറ്റവും പുതിയ പുസ്തകത്തിൽ വിവാഹിതർ, അവിവാഹിതർ, വിവാഹമോചിതർ, വിധവകൾ എന്നിവർക്കിടയിലെ സന്തോഷവും സന്തോഷമില്ലായ്മയെയും കുറിച്ച് അമേരിക്കൻ ടൈം യൂസ് സർവേ (ATUS) വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഭർത്താവ് ഒപ്പമുള്ളപ്പോൾ ചോദിച്ചാൽ തങ്ങളാണ് ലോകത്തിലെ ഏറ്റവും സന്തോഷവതികളെന്ന് സ്ത്രീകൾ പറയും. ഭർത്താവ് അടുത്തില്ലെങ്കിൽ അവർ യാഥാർഥ്യം പറയുമെന്നും ഡോളൻ ചൂണ്ടിക്കാട്ടുന്നു.
പുരുഷന്മാരുടെ ആരോഗ്യം വിവാഹം കഴിക്കുന്നതോടെ മെച്ചപ്പെടും. വിവാഹം കഴിഞ്ഞ ഉടനെ സ്ത്രീകളുടെ ആരോഗ്യത്തിൽ വലിയ മാറ്റം ഉണ്ടാകില്ലെങ്കിലും മധ്യവയസിലെത്തുന്നതോടെ അവിവാഹിതരെ അപേക്ഷിച്ച് വിവാഹിതരായ സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അവസ്ഥ മോശമാകും. 'അവിവാഹിതരായ ഒരു 40 വയസ്സുകാരിയെ നോക്കൂ. ചിലപ്പോൾ തനിക്കിണങ്ങിയ ആളെ അവൾ കണ്ടെത്തും. അത് അവളെ തന്നെ മാറ്റിമറിച്ചേക്കും. അല്ലെങ്കിൽ തനിക്ക് ഒരുതരത്തിലും ഇണങ്ങാത്ത മറ്റൊരാളെ അവർ കണ്ടെത്തും. അതും അവളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കും'- ഡോളൻ പറയുന്നു.
