ഉച്ചഭക്ഷണം ഉപേക്ഷിച്ചു; ജയിലിൽ ആരോടും സംസാരമില്ല: RJDയുടെ ദയനീയ തോൽവിയിൽ മനംനൊന്ത് ലാലുപ്രസാദ് യാദവ്
Last Updated:
കാലിത്തീറ്റ കുംഭകോണ കേസിൽ 14 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്
റാഞ്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിടേണ്ടി വന്ന ദയനീയ തോൽവിയിൽ മനം നൊന്ത് ആർജെഡി നേതാവ് ലാലുപ്രസാദ് യാദവ്. തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം അദ്ദേഹം വളരെ വിഷമത്തിലാണെന്നാണ് ജയിൽ അധികൃതർ പറയുന്നത്.ഫലം അറിഞ്ഞത് മുതൽ ഉച്ചഭക്ഷണം കഴിക്കുന്നത് അവസാനിപ്പിച്ചു. ആരോടും അധികം സംസാരിക്കില്ല കൂടുതൽ സമയവും മൗനമായി ഇരിക്കാനാണ് ബിഹാർ മുൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നതെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലാലുപ്രസാദിന്റെ ദിനചര്യകളിൽ മാറ്റം വന്നിരിക്കുകയാണ്. പ്രഭാത ഭക്ഷണവും അത്താഴവും കഴിക്കുന്നുണ്ടെങ്കിലും ഉച്ചഭക്ഷണം പൂർണ്ണമായും ഉപേക്ഷിച്ചിരിക്കുകയാണെ'ന്നാണ് അദ്ദേഹത്തെ ജയിലിൽ പരിശോധിക്കുന്ന ഡോക്ടർ അറിയിച്ചത്. മൂന്ന് നേരം ഇന്‍സുലിൻ കുത്തി വയ്ക്കേണ്ട ആളാണ് ലാലു. എന്നാല്‍ ഇപ്പോൾ ഭക്ഷണം ക്രമം തെറ്റിയ സാഹചര്യത്തിൽ ഇതിന്റെ ഡോസ് ക്രമീകരിക്കാനാകാതെ ആശയക്കുഴപ്പത്തിലാണ് ഡോക്ടർമാര്‍.
advertisement
Also Read-മൂന്നാമൂഴത്തിൽ വാണവരും വീണവരും
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ ആകെ 40 സീറ്റുകളിൽ 39 എണ്ണവും നേടി ബിജെപി വമ്പിച്ച നേട്ടം കൊയ്തിരുന്നു. മോദി തരംഗം ആഞ്ഞടിച്ച 2014 ൽ പോലും ആർജെഡി ബിഹാറിൽ 4 സീറ്റ് നേടിയിരുന്നു. എന്നാൽ ഇത്തവണം ബിജെപി പ്രഭാവത്തിന് മുന്നിൽ തകർന്നടിയാനായിരുന്നു വിധി. ലോക്സഭയിൽ ആർജെഡിയുടെ ഒരൊറ്റ അംഗം പോലും എത്താത്ത അവസ്ഥയും ഇതാദ്യമാണ്.
Location :
First Published :
May 27, 2019 11:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഉച്ചഭക്ഷണം ഉപേക്ഷിച്ചു; ജയിലിൽ ആരോടും സംസാരമില്ല: RJDയുടെ ദയനീയ തോൽവിയിൽ മനംനൊന്ത് ലാലുപ്രസാദ് യാദവ്


