മിനസോട്ടയിലെ വാള്‍ഡന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 20 വയസ്സിന് മുകളില്‍ പ്രായമുള്ള 14,542 പേരിലാണ് പഠനം നടത്തിയത്. ഇവരുടെ നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വെയില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് ആഴ്ചയില്‍ ഒരു തവണയിലധികം ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ഗുണകരമാകുമെന്ന് പഠനത്തില്‍ പറയുന്നു.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സ്ത്രീകളുടെ ഹൃദയാരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കും. ഹൃദയമിടിപ്പ് നിരക്കിലെ വ്യതിയാനത്തിലെ കുറവും രക്തപ്രവാഹം വർധിക്കുകയും ചെയ്യുന്നതാണ് കാരണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. വിഷാദരോഗത്തിനൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറയുകയും ചെയ്യുമ്പോള്‍ മരണനിരക്ക് കൂടാനുള്ള സാധ്യതയുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി.
advertisement
''ലൈംഗികബന്ധത്തില്‍ സജീവമായ ആളുകള്‍ക്കിടയില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍ വിഷാദരോഗം പോലെയുള്ള പ്രശ്നങ്ങൾ വളരെ കുറവാണെന്ന്,'' പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ശ്രീകാന്ത ബാനര്‍ജി ഡെയ്‌ലി മെയിലിനോട് പറഞ്ഞു. അതേസമയം, വിഷാദരോഗം സ്ത്രീകളേക്കാള്‍ പുരുഷന്മാരെ വ്യത്യസ്ത രീതിയില്‍ ബാധിക്കുന്നു.
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു. ഹാപ്പി ഹോര്‍മോണായ എന്‍ഡോര്‍ഫിന്റെ ഉത്പാദനത്തെ ഇത് പ്രോത്സാഹിപ്പിക്കും. ലൈംഗികബന്ധത്തില്‍ നിന്ന് പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ പ്രയോജനം ലഭിക്കുക.
അമിതമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ മരണസാധ്യത ആറ് മടങ്ങ് വര്‍ധിപ്പിക്കുമെന്ന് പഠനത്തില്‍ പറയുന്നു.
