TRENDING:

Women Entrepreneurs | ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ വനിതാ സംരംഭകർ വഹിക്കുന്നത് നിർണായകമായ പങ്ക്

Last Updated:

സ്ത്രീകൾക്ക് തൊഴിലന്വേഷകർ എന്ന നിലയിൽ മാത്രമല്ല, സംരംഭകത്വത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരായും സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവനകൾ നൽകാൻ കഴിയും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ നിർണായ ശക്തിയാകാൻ വനിതാ സംരംഭകർക്ക് (Women Entrepreneurs) കഴിയും. സ്ത്രീകൾ തൊഴിൽ ശക്തിയുടെ ഭാഗമായാൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരെ വേഗത്തിൽ വളരും. സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നൽകിയാൽ 2025ഓടെ രാജ്യത്തിന് 770 ബില്യൺ ഡോളർ അതായത് 18 ശതമാനത്തിലധികം ജിഡിപി വരെ കൂട്ടിച്ചേർക്കാനാകുമെന്ന് മക്കിൻസി റിപ്പോർട്ട് വ്യക്തമാക്കുന്നു.
വനിതാ സംരംഭകർ
വനിതാ സംരംഭകർ
advertisement

സ്ത്രീകൾക്ക് തൊഴിലന്വേഷകർ എന്ന നിലയിൽ മാത്രമല്ല, സംരംഭകത്വത്തിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരായും സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവനകൾ നൽകാൻ കഴിയും. തങ്ങളുടെ ബിസിനസ് ലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഇന്റർനെറ്റ് ഉപയോഗപ്പെടുത്തുകയും ഡിജിറ്റൽ മീഡിയ ഉപയോഗിക്കുകയും ചെയ്യുന്ന നിരവധി മികച്ച ചെറുകിട സംരംഭകർ ഇതിന് ഉദാഹരണമാണ്.

സ്ത്രീകൾക്ക് സാമൂഹിക ഉത്തരവാദിത്തങ്ങൾക്ക് അപ്പുറത്തേയ്ക്ക് സമ്പദ്‌വ്യവസ്ഥയിൽ മികച്ച സ്വാധീനം ചെലുത്താനും കഴിയുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വനിതാ പ്ലാറ്റ്‌ഫോമായ ഷീ ദി പീപ്പിൾ (SheThePeople) റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഗണ്യമായ വരുമാനമുണ്ടാക്കുകയും ബിസിനസ് വളർച്ച കൈവരിയ്ക്കുകയും ചെയ്യുന്നുണ്ട്. സമ്പദ്‌വ്യവസ്ഥയിൽ സ്ത്രീകളുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമമെന്ന നിലയിൽ, ഇന്റർനെറ്റ് ഉപയോഗിച്ച് ബിസിനസ്സ് കെട്ടിപ്പടുക്കുന്ന സ്ത്രീകളുടെ കഴിവുകൾ, സംരംഭകത്വം, എന്നിവ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി SheThePeople.TV എല്ലാ വർഷവും ഡിജിറ്റൽ വനിതാ അവാർഡുകളും ഉച്ചകോടിയും സംഘടിപ്പിക്കാറുണ്ട്.

advertisement

“രാജ്യത്തെ ജനസംഖ്യയുടെ പകുതിയും ലോക ജനസംഖ്യയുടെ 10 ശതമാനവും വരും ഇന്ത്യയിലെ ആകെ സ്ത്രീകളുടെ എണ്ണം. ഒരു രാജ്യം എന്ന നിലയിൽ, ഇത്രയും വരുന്ന സ്ത്രീ സമൂഹത്തിന് തൊഴിൽ നൽകേണ്ടതും ഈ വിഭാ​ഗത്തെ ശരിയായ രീതിയിൽ ഉപയോ​ഗപ്പെടുത്തേണ്ടതുമുണ്ട്. അതിനായുള്ള ഒരു പ്രധാന മാർഗ്ഗം സ്ത്രീകൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക എന്നതാണ്." ഷീ ദി പീപ്പി‌ൾ സ്ഥാപക ശൈലി ചോപ്ര പറയുന്നു,

"കോവിഡിനെ തുടർന്ന് വനിതാ സംരംഭകൾ ചെറുകിട ബിസിനസ്സ് വളർച്ചയ്ക്കായി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചു. അതുകൊണ്ട് തന്നെ നമ്മുടെ 1.4 ബില്യൺ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകൾക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താൻ കഴിവുണ്ടെന്നും" ചോപ്ര കൂട്ടിച്ചേർത്തു.

advertisement

“സ്ത്രീകൾ നേതൃത്വത്തിന്റെയും മികവിന്റെയും സംരംഭകത്വത്തിന്റെയും മഹത്തായ ഉദാഹരണങ്ങളാണ്. ഇതിന് വേണ്ടിയാണ് SheThePeople.TV നിലകൊള്ളുന്നത്. ഡിജിറ്റൽ ഇക്കോ സിസ്റ്റത്തെ രൂപപ്പെടുത്തുന്ന ഭാവി നേതാക്കളെ വള‌‍‍ർത്തിയെടുക്കുകയാണ് ഈ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം. ആ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രധാന ഘട്ടങ്ങളിലൊന്നാണ് ഡിജിറ്റൽ വനിതാ അവാർഡുകൾ.

ഏഴാമത് അവാ‍ർഡ് ദാനച്ചടങ്ങ് നവംബർ 21 മുതൽ 23 വരെ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയുടെ സംരംഭകത്വ-നൈപുണ്യ വികസന വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ, പെപ്‌സികോ മുൻ മേധാവി ഇന്ദ്ര നൂയി, ഗൂഗിളിന്റെ സപ്‌ന ചദ്ദ മാരികോയുടെ ഹർഷ് മാരിവാല, ഷീ ദി പീപ്പിൾ സ്ഥാപക ശൈലി ചോപ്ര, ആക്‌സിസ് ബാങ്കിന്റെ പ്രതിനിധി രാജീവ് ആനന്ദ് എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

advertisement

ബിസിനസ്സ് കെട്ടിപ്പടുക്കുമ്പോൾ സ്ത്രീകൾ അഭിമുഖീകരിക്കുന്ന നിർണായക പ്രശ്നങ്ങളെക്കുറിച്ച് ഉച്ചകോടിയിൽ ച‍ർച്ച ചെയ്യും. മഹാമാരിയ്ക്ക് ശേഷമുള്ള ലോകത്ത്, നവീകരണത്തിന്റെയും മാറ്റത്തിന്റെയും പാതയിലൂടെ വനിതാ സംരംഭകർ എങ്ങനെ ബിസിനസുകൾ നയിക്കുമെന്നതാണ് പ്രധാന ച‍ർച്ചാ വിഷയം.

ലീഡർഷിപ്പ്, ഡിസ്‌റപ്‌ഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, ഇംപാക്റ്റ്, ഇ-കൊമേഴ്‌സ്, കണ്ടന്റ്, കൊവിഡ് പൈവറ്റ്, സോളോപ്രണേഴ്‌സ് എന്നിങ്ങനെ എട്ട് വിഭാഗങ്ങളിലായാണ് ഈ വർഷത്തെ അവാർഡ് നൽകുന്നത്. ഡിജിറ്റൽ മീഡിയം സ്ത്രീകൾക്ക് ബിസിനസ്സ് എളുപ്പമാക്കുക മാത്രമല്ല, ഇന്ത്യയിലെ സംരംഭകത്വ രീതിയെ മാറ്റിമറിച്ച് നൂതനമായ ബിസിനസ്സ് ആശയങ്ങൾ കൊണ്ടുവരാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു.

advertisement

“സ്ത്രീകൾ ഡിജിറ്റലിനെക്കുറിച്ച് മനസ്സിലാക്കുമ്പോൾ അവർക്ക് കൂടുതൽ ആത്മവിശ്വാസം ലഭിക്കുന്നതായി ഞങ്ങൾ കണ്ടെത്തി. ഇന്റർനെറ്റ് അവർക്ക് ആവശ്യമായ വിവരങ്ങളുടെ ഒരു പ്രധാന ഉറവിടം നൽകുകയും അവരെ ശാക്തീകരിക്കാൻ സഹായിക്കുകയും ചെയ്യുന്നു“ ഗൂഗിൾ ഇന്ത്യ, സൗത്ത് ഈസ്റ്റ് ഏഷ്യ മാർക്കറ്റിംഗ് മേധാവി സപ്ന ചദ്ദ പറയുന്നു.

"ഇൻറർനെറ്റിൽ ഏറ്റവും കൂടുതൽ ലിംഗ അസമത്വമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഡിജിറ്റൽ വിമൻ അവാർഡുകളും ഉച്ചകോടിയും സ്വന്തമായി എന്തെങ്കിലും ചെയ്യാൻ പല‍ർക്കും ആത്മവിശ്വാസം നൽകും. ഇന്റർനെറ്റ് സാത്തി പോലുള്ള ഞങ്ങളുടെ പദ്ധതികളും SheThePeople പോലുള്ള പങ്കാളികളുമായി ചേ‍ർന്നുള്ള പരിപാടികളും സ്ത്രീകൾക്ക് എങ്ങനെ സ്വയം ശാക്തീകരിക്കാനാകും എന്നതിന്റെ മഹത്തായ ഓർമ്മപ്പെടുത്തലാണെന്ന്," ഛദ്ദ പറയുന്നു.

"ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലേക്ക് സ്ത്രീകൾക്ക് സംഭാവന നൽകാനുള്ള അവസരങ്ങൾ ഇന്റർനെറ്റിൽ പൂർണ്ണമായും തുറന്നിട്ടുണ്ട്" നൈപുണ്യ വികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

മഹാമാരി സമയത്തും, വനിതാ സംരംഭകർ സാമൂഹിക നന്മയ്‌ക്കായി സാങ്കേതികവിദ്യ ഉപയോഗിച്ചു. ആരോഗ്യ പ്രവർത്തകരെ സഹായിക്കുന്നതിന് പ്രത്യേക മാസ്‌കുകൾ വികസിപ്പിക്കുകയും, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് മഹാമാരി സമയത്ത് ഓൺലൈൻ ക്ലാസിനായുള്ള സഹായങ്ങൾ നൽകിയതുമൊക്കെ ഇതിൽപ്പെടുന്നു. ഈ സംരംഭകത്വ ശക്തിയാണ് ഇന്ത്യയുടെ വള‍‍ർച്ചയ്ക്കും സ്ത്രീകളെ മുൻനിരയിൽ എത്തിക്കാനും സഹായിക്കുന്നത്.

“മാറിവരുന്ന അന്തരീക്ഷവുമായി സ്ത്രീകൾ വളരെ വേഗത്തിൽ പൊരുത്തപ്പെടും. സംരംഭങ്ങളിലേയ്ക്ക് പുതിയ ഉൽപ്പന്നങ്ങളും സേവനങ്ങളും ചേർത്തും ബിസിനസ്സ് വളർത്താൻ ഡിജിറ്റൽ മീഡിയ ഉപയോഗിച്ചും അവർ നൂതന ആശയങ്ങളാണ് നടപ്പിലാക്കിയത്“ ബിസിനസ്സുകളിലെ കോവിഡ് ആഘാതത്തിന്റെ സമ്മർദ്ദങ്ങളെ സ്ത്രീകൾ എങ്ങനെ മറികടന്നു എന്നതിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് ഛദ്ദ വ്യക്തമാക്കി.

പൊതു, സ്വകാര്യ, മേഖലകളിലുടനീളം ഡിജിറ്റൽ പരിവർത്തനത്തിലൂടെ സുസ്ഥിര വള‍ർച്ച കൈവരിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും അംഗീകരിക്കുക എന്നതാണ് ഡിജിറ്റൽ വിമൻ അവാർഡിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഈ വെർച്വൽ ഒത്തുചേരലിലൂടെ, ഡിജിറ്റൽ അവസരങ്ങൾ പ്രയോജനപ്പെടുത്തി ബിസിനസ് നയിക്കുന്ന വ്യക്തികളെ അനുമോദിക്കുകയാണ് ‌ഞങ്ങളുടെ ലക്ഷ്യം ശൈലി ചോപ്ര പറഞ്ഞു.

400 മില്യൺ വാർഷിക ഡിജിറ്റൽ റീച്ചുള്ള SheThePeople, ഡിജിറ്റൽ വനിതാ സംരംഭകരുടെ വിജയ കഥകൾ ജനങ്ങളിലെത്തിക്കുന്ന പ്ലാറ്റ്ഫോമാണ്. "വനിതാ സംരംഭകരുടെ കഥകൾ അവതരിപ്പിക്കുന്നതിലൂടെ, അവർ തരണം ചെയ്ത വെല്ലുവിളികളും അവർ എങ്ങനെ അവരുടെ സംരംഭങ്ങൾ കെട്ടിപ്പടുത്തു എന്നതും മറ്റ് സ്ത്രീകൾക്ക് അവരുടെ സംരംഭകത്വ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ കൂടുതൽ പ്രചോദനം നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു" ചോപ്ര പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(ഇത് ഒരു പാർട്ട്ണേർഡ് പോസ്റ്റ് ആണ്)

മലയാളം വാർത്തകൾ/ വാർത്ത/Life/
Women Entrepreneurs | ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ വനിതാ സംരംഭകർ വഹിക്കുന്നത് നിർണായകമായ പങ്ക്
Open in App
Home
Video
Impact Shorts
Web Stories