സൗജന്യ യാത്രക്ക് പുറമെ ബസുകളില്‍ സിസിടിവി ക്യാമറകൾ അടക്കമുള്ള ആധുനിക സുരക്ഷ സംവിധാനങ്ങളുമുണ്ട്.ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള 1000 ലോ ഫ്ലോര്‍ ബസുകള്‍ എന്നിവയും കെജരിവാള്‍ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി മെട്രോയിലും സ്ത്രീകൾക്ക് യാത്രാ സൗജന്യം നൽകുന്നത് പരിഗണനയിലാണ്.
Also Read- ബച്ചന്റെ ദീപാവലി പാർട്ടിയിൽ താരമായി ദുൽഖറും ഭാര്യ അമാലും
എന്നാൽ, കെജരിവാൾ സർക്കാരിന്റെ നിക്കങ്ങൾക്ക് എതിരെ ബിജെപി ശക്തമായ വിമർശനങ്ങൾ ഉയർത്തുന്നുണ്ട്.കെജരിവാളിന് മനോനില തെറ്റിയിരിക്കുകയാണെന്നാണ് ബിജെപിയുടെ വിമർശനം.
നിര്‍ഭയ സംഭവത്തിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഡൽഹിയില്‍ സ്ത്രീ സുരക്ഷ മുഖ്യ വിഷയമാണ്. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിലും സ്ത്രീ സുരക്ഷ വിഷയമാകുമെന്നുറപ്പാണ്. തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് തന്നെ സ്ത്രീ സുരക്ഷ ഉയര്‍ത്തിയുള്ള നീക്കം കെജരിവാള്‍ സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ കൂടിയാണ് ബി ജെ പിയുടെ വിമർശനം.
