ബച്ചന്റെ ദീപാവലി പാർട്ടിയിൽ താരമായി ദുൽഖറും ഭാര്യ അമാലും
Last Updated:
ബോളിവുഡ് താരങ്ങൾ കെങ്കേമമായിട്ടായിരുന്നു ദീപാവലി ആഘോഷിച്ചത്. താര കുടുംബങ്ങളെല്ലാം ദീപാവലി വൻ ആഘോഷമാക്കി. ഇതിൽ ശ്രദ്ധേയമായത് ബിഗ് ബി അമിതാഭ് ബച്ചൻ ഒരുക്കിയ സൂപ്പർ പാർട്ടിയായിരുന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിൽ കേരളത്തില്‍ നിന്നുള്ള സൂപ്പർ യുവതാരവുമുണ്ടായിരുന്നു.
നടന്‍ ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയുമായിരുന്നു അമിതാഭ് ബച്ചനൊരുക്കിയ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയ മലയാളി താരങ്ങള്‍. ചുവന്ന നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടായിരുന്നു അമാല്‍ എത്തിയത്. നീലയും വെള്ളയും നിറമുള്ള ഷര്‍ട്ട് ധരിച്ച് ദുല്‍ഖറും സ്‌റ്റൈലിഷ് ലുക്കിലാണ് എത്തിയത്. താരദമ്പതികളുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ അതിവേഗം വൈറലായി. ദുല്‍ഖർ തന്നെ അമിതാബ് ബച്ചനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
advertisement
ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരുഖ് ഖാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾ കുടുംബസമേതം ആഘോഷ പരിപാടികളിൽ പങ്കെടുത്തു.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 28, 2019 8:54 PM IST


