വനിതകളായ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, ജില്ലാ കളക്ടര്‍, അഭിഭാഷകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സ്ത്രീകളും പെണ്‍കുട്ടികളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജനുവരിയില്‍ നടക്കുന്ന എഐഎല്‍യു സമ്മേളനത്തിനു മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രാത്രി സഞ്ചാരത്തിനുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിനു സമര്‍പ്പിക്കാനുള്ള പ്രമേയം വായിച്ച് പാസ്സാക്കും.
നാടന്‍പാട്ട്, വനിതകളുടെ ശിങ്കാരിമേളം, സംഗീതപരിപാടി എന്നിവയുമുണ്ടാകും. ഭരണഘടന വാഗ്ദാനം ചെയ്യുന്ന എല്ലാ അവകാശങ്ങളും എന്നതുപോലെ സഞ്ചാരസ്വാതന്ത്ര്യവും സ്ത്രീക്കും പുരുഷനും തുല്യമാണെന്നും അതിനു രാത്രിയെന്നോ പകലെന്നോ ഇല്ലെന്നും എഐഎല്‍യു ഹൈക്കോടതി വനിതാ സബ്കമ്മറ്റി വ്യക്തമാക്കി.
advertisement
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 15, 2022 10:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/Women/
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമസംഭവങ്ങള്‍ക്കും രാത്രി വിലക്കുകള്‍ക്കുമെതിരെ കൊച്ചിയിൽ വനിതാസംഗമം
