സ്ത്രീകളുടെ ആരോഗ്യവും ശാക്തീകരണവും സംബന്ധിച്ച നയരൂപീകരണ നിര്‍ദ്ദേശങ്ങള്‍ എല്ലാ കേന്ദ്ര സര്‍വ്വകലാശാലകളില്‍ നിന്നും ക്രോഡീകരിച്ച് സര്‍ക്കാരിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് സര്‍വകലാശാല തലത്തില്‍ ഇത്തരത്തില്‍ ഒരു സമ്മേളനം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഇന്ത്യയിലെ വനിതകളുടെ ആരോഗ്യവും പോഷണവും', 'സ്ത്രീ ശാക്തീകരണത്തില്‍ ആരോഗ്യത്തിന്റെയും വികസനത്തിന്റെയും പങ്കും ആയുഷ്മാന്‍ ഭാരതും' എന്നീ വിഷയങ്ങളില്‍ രണ്ട് സെഷനുകള്‍ ഇതോടനുബന്ധിച്ച് നടന്നു.
BEST PERFORMING STORIES:YES ബാങ്കിൽ കിഫ്ബിയുടെ നിക്ഷേപമുണ്ടോ? പ്രതിപക്ഷ നേതാവിന് ധനമന്ത്രിയുടെ മറുപടി [NEWS]Corona Virus: കൊറോണ വൈറസ്- തെറ്റും ശരിയും തിരിച്ചറിയാം [PHOTO]Coronavirus Outbreak: ആളുകൾ കൂട്ടംകൂടുന്നത് കഴിവതും ഒഴിവാക്കണമെന്ന് IMA [NEWS]
advertisement
കേരള കേന്ദ്ര സര്‍വകലാശാലയിലെ പബ്ലിക് ഹെല്‍ത്ത് & കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രഫസര്‍ ഡോ. കെ. ആര്‍. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. സെന്റര്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സുപ്രിയ പി., കേരള കേന്ദ്ര സര്‍വകലാശാല സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ലക്ഷ്മി പി. എന്നിവര്‍ സംസാരിച്ചു.
പാരീസിലെ ഫ്രഞ്ച് നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക്ക് റിസര്‍ച്ചിലെ റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ശ്രീനി വി. കാവേരി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി പ്രഫസര്‍ ഡോ. ഗീത റായ്, യൂണിവേഴ്സിറ്റി ഓഫ് മയാമി ഹെല്‍ത്ത് സിസ്റ്റത്തിലെ ബാറ്റ്ച്ചിലര്‍ ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഡോ. ആശ ബി. പിള്ള, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ചീഫ് ടെക്നിക്കല്‍ ഓഫീസര്‍ ഡോ. നീലോഫര്‍ ഇല്യാസ്‌കുട്ടി, കാഞ്ഞങ്ങാട് ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശാന്തി കെ.കെ., ബാംഗ്ലൂര്‍ ഐഐഎസ്സിയിലെ പ്രഫ. സതീഷ് സി. രാഘവന്‍, മുംബൈ ബാര്‍ക്കിലെ ഡോ. ഭവാനി എസ്. ശങ്കര്‍, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സര്‍ജിക്കല്‍ ഓങ്കോളജി അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ആദര്‍ശ്, കേരള കേന്ദ്ര സര്‍വകലാശാലയിലെ പബ്ലിക് ഹെല്‍ത്ത് & കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അധ്യക്ഷ ഡോ. എലിസബത്ത് മാത്യൂസ്, അസിസ്റ്റന്റ് പ്രഫസര്‍ ശ്രീ പ്രകാശ് ബാബു കോടാലി, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ആശ ലക്ഷ്മി ബി.എസ്. എന്നിവര്‍ സെഷനുകളില്‍ പങ്കെടുത്തു.
