TRENDING:

ലോക മുലയൂട്ടല്‍ വാരം 2024: മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ധിപ്പിക്കാന്‍ അഞ്ച് പാചകക്കുറിപ്പുകള്‍

Last Updated:

മതിയാകുവോളം മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ ബുദ്ധി ശക്തി തെളിയിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്ന പ്രധാന മാര്‍ഗങ്ങളിലൊന്നാണ് മുലപ്പാല്‍. നവജാതശിശുക്കളുടെ ഏറ്റവും മികച്ച ഭക്ഷണമാണ് മുലപ്പാല്‍ എന്ന് ലോകാരോഗ്യസംഘടന പറയുന്നു. അത് സുരക്ഷിതവും വൃത്തിയുള്ളതും ആന്റിബോഡികളാല്‍ സമൃദ്ധവുമാണ്. കൂടാതെ, കുഞ്ഞിനെ പലവിധ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. നവജാതശിശു ജനിച്ച് ഏതാനും മാസങ്ങളോളം മുലപ്പാല്‍ ഊര്‍ജവും പോഷകങ്ങളും പ്രദാനം ചെയ്യുന്നു.
advertisement

മതിയാകുവോളം മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ ബുദ്ധി ശക്തി തെളിയിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങളില്‍ അമിതശരീരഭാരമോ പൊണ്ണത്തടിയോ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. പിന്നീടുള്ള ജീവിതകാലത്ത് പ്രമേഹം പിടിപെടാനുള്ള സാധ്യതയും കുറവാണ്.

മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം, അണ്ഡാശയ കാന്‍സര്‍ എന്നിവ പിടിപെടാനുള്ള സാധ്യത കുറയുമെന്ന് പഠനങ്ങളില്‍ പറയുന്നു. ഇതൊക്കെയാണെങ്കിലും ആറുമാസത്തില്‍ താഴെ പ്രായമുള്ള പകുതിയോളം കുഞ്ഞുങ്ങള്‍ക്ക് മാത്രമെ മതിയായ അളവില്‍ മുലപ്പാല്‍ ലഭിക്കുന്നുള്ളൂവെന്ന് ലോകാരോഗ്യസംഘടന പറയുന്നു. മുലയൂട്ടുന്ന അമ്മമാരിലെ പോഷകാഹാരക്കുറവാണ് മുലപ്പാല്‍ കുറയാനുള്ള പ്രധാന കാരണം.

advertisement

വര്‍ഷം തോറും ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെയുള്ള ഒരാഴ്ചക്കാലമാണ് ലോകമെമ്പാടും മുലയൂട്ടല്‍ വാരം ആചരിക്കുന്നത്. മുലയൂട്ടലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവബോധം വളര്‍ത്തുക, മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മുലയൂട്ടല്‍ വാരത്തിലൂടെ ലക്ഷ്യമിടുന്നത്.

ALSO READ: ആളുകളുടെ മുഖം തിരിച്ചറിയാൻ കുഞ്ഞുങ്ങളെ സഹായിക്കുന്നത് അമ്മയുടെ ഗന്ധമെന്ന് പഠനം

ഈ മുലയൂട്ടല്‍ വാരത്തില്‍ മുലയൂട്ടുന്ന അമ്മമാരുടെ മുലപ്പാല്‍ വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഏതാനും പാചകക്കുറിപ്പുകള്‍ പരിചയപ്പെടാം.

വെജിറ്റബിള്‍ സ്റ്റിര്‍ ഫ്രൈ വിത് ടോഫു/പനീര്‍

advertisement

ആവശ്യമുള്ള സാധനങ്ങള്‍

ബ്രൊക്കോളി

ബെല്‍ പെപ്പര്‍

കാരറ്റ്

ടോഫു അല്ലെങ്കില്‍ പനീര്‍

സോയ സോസ്

വെളുത്തുള്ളി

ഇഞ്ചി

ഒലീവ് ഓയില്‍

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ അല്‍പം ഒലീവ് ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ അതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക. അതിലേക്ക് പനീര്‍ ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാകുന്നത് വരെ ഇളക്കുക. അതിലേക്ക് പച്ചക്കറികള്‍ ചേര്‍ത്ത് ഇളക്കുക. ശേഷം സോയ സോസും ചേര്‍ത്ത് നന്നായി ഇളക്കി വേവിച്ച ശേഷം കഴിക്കാം.

ക്വിനോവ സാലഡ്

advertisement

ആവശ്യമുള്ള സാധനങ്ങള്‍

ക്വിനോവ

ചെറി തക്കാളി

വെള്ളരിക്ക

ചീസ്

ഒലീവ് ഓയില്‍

നാരങ്ങാ നീര്

ഉപ്പ്

കുരുമുളക്

തയ്യാറാക്കുന്ന വിധം

ക്വിനോവ സാധാരണപോലെ വേവിച്ചെടുക്കുക. അതിലേക്ക് പച്ചക്കറികള്‍ അരിഞ്ഞ് ചേര്‍ക്കുക. ശേഷം ഒലീവ് ഓയിലും നാരങ്ങാ നീരും ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഉപ്പും കുരുമുളകും ആവശ്യത്തിന് ചേര്‍ത്ത് കഴിക്കാം.

ലെന്റില്‍ സൂപ്പ്

പയറുവര്‍ഗങ്ങള്‍

കാരറ്റ്

സെലറി

സവാള

വെളുത്തുള്ളി

പച്ചക്കറി വേവിച്ചെടുത്ത വെള്ളം

കുരുമുളക്

ജീരകം

മഞ്ഞള്‍പ്പൊടി

advertisement

തയ്യാറാക്കുന്ന വിധം

സവാള, വെളുത്തുള്ളി, കാരറ്റ്, സെലറി എന്നിവ നന്നായി വഴറ്റിയെടുക്കുക. അതിലേക്ക് വേവിച്ചുവെച്ച പയറുവര്‍ഗങ്ങള്‍ ചേര്‍ക്കുക. ഒപ്പം പച്ചക്കറി വേവിച്ചെടുത്ത വെള്ളവും കുരുമുളകും ജീരകവും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. ഇവ നന്നായി വേവിച്ചെടുക്കുക.

പാലക് പനീര്‍

ആവശ്യമുള്ള സാധനങ്ങള്‍

പച്ചചീരയില

ജീരകം

സവാള

വെളുത്തുള്ളി

ഇഞ്ചി

തക്കാളി

പനീര്‍

ചീര നന്നായി കഴുകിയെടുത്ത് അരച്ചെടുക്കുക. എണ്ണ ചൂടായി കഴിയുമ്പോള്‍ അതിലേക്ക് ജീരകം, സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് നന്നായി വെന്തു വരുന്നത് വരെ ഇളക്കുക. ഇതിലേക്ക് നേരത്തെ അരച്ചുവെച്ച ചീരയും ആവശ്യത്തിന് അനുസരിച്ച് സുഗന്ധദ്രവ്യങ്ങളും ചേര്‍ക്കുക. പനീര്‍ കൂടി ചേര്‍ത്ത് ചെറുതീയില്‍ നന്നായി വേവിച്ചെടുക്കുക. പ്രോട്ടീന്റെയും കാല്‍സ്യത്തിന്റെയും കലവറയാണ് പനീര്‍. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം മുലപ്പാല്‍ വര്‍ധിപ്പിക്കാനും ഇത് സഹായിക്കുന്നു.

ചെറുപയര്‍ പരിപ്പ് കിച്ചടി

വളരെ വേഗത്തില്‍ ദഹിക്കുന്നതും പ്രോട്ടീന്റെയും അമിനോ ആസിഡുകളുടെയും മികച്ച സ്രോതസ്സുമാണ് ഈ വിഭവം. നെയ്യില്‍ തയ്യാറാക്കിയെടുക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ആരോഗ്യപ്രദമായ കൊഴുപ്പ് ഉത്പാദിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇവ ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്നതിനൊപ്പം പാലുല്‍പാദനവും വര്‍ധിപ്പിക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒരു പാനില്‍ നെയ്യ് ചൂടാക്കിയ ശേഷം ജീരകവും കായവും ചേര്‍ത്ത് ഇളക്കുക. അതിലേക്ക് കഴുകിയെടുത്ത ചെറുപയര്‍ പരിപ്പും അരിയും ചേര്‍ക്കുക. ഇതിലേക്ക് മഞ്ഞളും ഉപ്പും ചേര്‍ക്കുക. ശേഷം വെള്ളം ചേര്‍ത്ത് അരിയും പരിപ്പും നന്നായി വേവുന്നത് വരെ പാകം ചെയ്യുക.

മലയാളം വാർത്തകൾ/ വാർത്ത/Life/Women/
ലോക മുലയൂട്ടല്‍ വാരം 2024: മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാല്‍ വര്‍ധിപ്പിക്കാന്‍ അഞ്ച് പാചകക്കുറിപ്പുകള്‍
Open in App
Home
Video
Impact Shorts
Web Stories