TRENDING:

PM Kisan Samman Nidhi Yojana | 13-ാം ഗഡു ഫെബ്രുവരി 24ന് ലഭിച്ചേക്കും; സ്റ്റാറ്റസ് പരിശോധിക്കേണ്ടത് എങ്ങനെ?

Last Updated:

പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിപ്രകാരം ഒരു കര്‍ഷകന് വര്‍ഷം തോറും 6000 രൂപയാണ് ധനസഹായം ലഭിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: കര്‍ഷകര്‍ക്കായുള്ള പിഎം കിസാന്‍ സമ്മാന്‍ നിധി പ്രകാരമുള്ള ധനസഹായത്തിന്റെ അടുത്ത ഗഡു ഫെബ്രുവരി 24 ഓടെ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ട്. പദ്ധതിയുടെ 13മത്തെ ഗഡുവാണ് ഫെബ്രുവരിയില്‍ ലഭ്യമാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2000 രൂപയാണ് ലഭിക്കുക. എന്നാല്‍ ഇക്കാര്യത്തിൽ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല.
advertisement

പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതിപ്രകാരം ഒരു കര്‍ഷകന് വര്‍ഷം തോറും 6000 രൂപയാണ് ധനസഹായം ലഭിക്കുന്നത്. 3-4 മാസം കൂടുമ്പോള്‍ 2000 രൂപ ഗഡുക്കളായാണ് ഈ തുക കര്‍ഷകന് ലഭിക്കുക. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം എത്തുന്നത്.

Also Read-സീനിയർ സിറ്റിസൺസ് സ്കീം: പുതിയ ബജറ്റിലെ മാറ്റങ്ങൾ എന്തൊക്കെ? പലിശനിരക്ക് എങ്ങനെ?

ധനസഹായം ലഭിക്കാന്‍ കര്‍ഷകര്‍ തങ്ങളുടെ ഇ-കെവൈസി വിവരങ്ങള്‍ പൂര്‍ണ്ണമായി നല്‍കണം. രജിസ്‌ട്രേഷനില്‍ പിശകുകളൊന്നുമില്ലാത്ത കര്‍ഷകര്‍ക്ക് 13-ാമത്തെ ഗഡു ലഭിക്കും.

advertisement

ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാത്ത കര്‍ഷകരോട് അവ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എങ്കില്‍ മാത്രമെ ധനസഹായം ലഭിക്കുകയുള്ളു.

ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കുന്നത് എങ്ങനെ?

  1. പിഎം കിസാന്‍ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
  2. ഹോംപേജിലെ വലത് വശത്തുള്ള ഇ-കെവൈസി ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
  3. ആധാര്‍ കാര്‍ഡ് നമ്പരും, കാപ്ച കോഡും ടൈപ്പ് ചെയ്യുക.
  4. ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ ടൈപ്പ് ചെയ്യുക.
  5. നിങ്ങളുടെ ഫോണ്‍ നമ്പരിലേക്ക് എത്തുന്ന ഒടിപി ടൈപ്പ് ചെയ്യുക
  6. advertisement

ഈ വിവരങ്ങളെല്ലാം നല്‍കി ഇ-കെവൈസി നടപടികള്‍ പൂര്‍ത്തികരിക്കാവുന്നതാണ്. വിവരങ്ങള്‍ നല്‍കിയതില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആധാര്‍ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ച പെന്‍ഷന്‍ പദ്ധതികളില്‍ ഒന്നാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. 2022 സാമ്പത്തിക വര്‍ഷത്തില്‍ കിസാന്‍ സമ്മാന്‍ നിധി പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ 1.80 ലക്ഷം കോടി രൂപ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യന്‍ പൗരന്മാരായ എല്ലാ ചെറുകിട കര്‍ഷകര്‍ക്കും പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ പദ്ധതില്‍ പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഒപ്പം , കൃഷിയോഗ്യമായ ഭൂമി കൈവശമുള്ള എല്ലാ കര്‍ഷക കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തിക രംഗങ്ങളുടെ നട്ടെല്ലായ കര്‍ഷക കുടുംബങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി 2018 ഡിസംബറിലാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ പ്രധാനമന്ത്രി കിസാന്‍ പദ്ധതി ആരംഭിച്ചത്. പൂര്‍ണ്ണമായും സര്‍ക്കാര്‍ പിന്തുണയുള്ള കര്‍ഷക പെന്‍ഷന്‍ പദ്ധതിയാണ് ഇത്. 2019 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ഫ്‌ലാഗ് ഓഫ് ചെയ്തത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
PM Kisan Samman Nidhi Yojana | 13-ാം ഗഡു ഫെബ്രുവരി 24ന് ലഭിച്ചേക്കും; സ്റ്റാറ്റസ് പരിശോധിക്കേണ്ടത് എങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories