2023 ഏപ്രിലിൽ നിക്ഷേപകർക്ക് അവിശ്വസനീയമായ നേട്ടമുണ്ടാക്കിക്കൊടുത്ത 5 ഓഹരികൾ:
WS ഇൻഡസ്ട്രീസ്: ഏകദേശം 310 കോടി രൂപ വിപണി മൂലധനമുള്ള ഈ മൈക്രോക്യാപ് കമ്പനി ഏപ്രിൽ മാസത്തിൽ ഒരു ഷെയറിന് 32.55 രൂപയിൽ നിന്ന് 73.95 രൂപയായി കുതിച്ചുകയറി. കഴിഞ്ഞ ഒരു മാസത്തിനിടെ 138 ശതമാനവും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 360 ശതമാനവും ഈ കമ്പനിയുടെ ഓഹരി മൂല്യം വളർന്നു. കഴിഞ്ഞ ആഴ്ചയിലെ അഞ്ച് ട്രേഡിംഗ് സെഷനുകളിലും ഡബ്ല്യുഎസ് ഇൻഡസ്ട്രീസ് (ഇന്ത്യ) ലിമിറ്റഡിന്റെ ഓഹരികൾ ഉയർന്ന നിലയിൽ അഥവാ അപ്പർ സർക്യൂട്ടിൽ എത്തി. ചൊവ്വാഴ്ച, ബിഎസ്ഇയിൽ 5% ഉയർന്ന് 79.32 രൂപയിൽ ക്ലോസ് ചെയ്തു.
advertisement
Maagh Advertising & Marketing Services: ബിഎസ്ഇ-ലിസ്റ്റ് ചെയ്ത ഈ ഓഹരി ഏപ്രിലിൽ 128% വരുമാനമാണ് നിക്ഷേപകർക്ക് നൽകിയത്. ഏപ്രിലിൽ കമ്പനിയുടെ ഓഹരി വില 14.71 രൂപയിൽ നിന്ന് 33.61 രൂപയായി ഉയർന്നു. 10 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. ചൊവ്വാഴ്ച ബിഎസ്ഇയിൽ 5 ശതമാനം ഇടിഞ്ഞ് 31.93 രൂപ എന്ന നിലയിലാണ് ഈ ഓഹരി ക്ലോസ് ചെയ്തത്.
പൾസർ ഇന്റർനാഷണൽ: ബോംബെ ഓഹരി സൂചികയിൽ ലിസ്റ്റ് ചെയ്ത ഈ ഓങരി കഴിഞ്ഞ മാസം ഒരു ഷെയറിന് 45.09 രൂപയിൽ നിന്ന് 108.34 രൂപയായി ഉയർന്നു. ഇത് ഷെയർഹോൾഡർമാർക്ക് 140% വരെ റിട്ടേൺ നേടിക്കൊടുത്തു. ആഴ്ചയിലെ അഞ്ച് ട്രേഡിംഗ് സെഷനുകളിലും ഈ സ്റ്റോക്ക് അപ്പർ സർക്യൂട്ടിലെത്തി. ഈ മൈക്രോക്യാപ് സ്റ്റോക്കിന് 34 കോടി രൂപ വിപണി മൂല്യമുണ്ട്. ചൊവ്വാഴ്ച ബിഎസ്ഇയിൽ 5 ശതമാനം ഉയർന്ന് 113.75 രൂപയിൽ ക്ലോസ് ചെയ്തു.
ഐബി ഇൻഫോടെക്: ഈ സ്മോൾ ക്യാപ് സ്റ്റോക്കിന്റെ മൂല്യം കഴിഞ്ഞ മാസം 62.24 രൂപയിൽ നിന്ന് 142.42 രൂപയായി ഉയർന്നു. ഓഹരിയുടമകൾക്ക് അവരുടെ നിക്ഷേപത്തിൽ ഏകദേശം 130% വരുമാനം ലഭിച്ചു. വർഷത്തിന്റെ ആരംഭം മുതൽ 2023-ൽ ഇതുവരെ 300% റിട്ടേൺ നൽകിയിട്ടുള്ള കുറഞ്ഞ വ്യാപാര അളവിലുള്ള സ്റ്റോക്കുകളിൽ ഒന്നാണിത്. 17 കോടി രൂപയാണ് ഈ ഓഹരിയുടെ വിപണി മൂല്യം. ചൊവ്വാഴ്ച ബിഎസ്ഇയിൽ ഐബി ഇൻഫോടെക് എന്റർപ്രൈസസിന്റെ ഓഹരികൾ ഏകദേശം 5 ശതമാനം ഉയർന്ന് 139.60 രൂപയിൽ ക്ലോസ് ചെയ്തു.
കാകതീയ ടെക്സ്റ്റൈൽ: ഈ ടെക്സ്റ്റൈൽ ഓഹരി ഏകദേശം 130% നേട്ടമുണ്ടാക്കി, ഏപ്രിലിൽ ഒരു ഷെയറിന് 22.55 രൂപയിൽ നിന്ന് 51.55 രൂപയായി ഉയർന്നു. 28 കോടി രൂപയാണ് ഈ ഓഹരിയുടെ വിപണി മൂല്യം. ചൊവ്വാഴ്ച ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 5 ശതമാനം ഇടിഞ്ഞ് 48.98 രൂപയിൽ ക്ലോസ് ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെ സ്റ്റോക്ക് 117 ശതമാനത്തിലധികം ഉയർന്നു.