അതേസമയം ഒരു ദശാബ്ദത്തിന് ശേഷമാണ് 100 ബില്യൺ ഡോളറിന് മുകളിലായി ഇത്തരമൊരു ഇടപാട് നടക്കാൻ ഒരുങ്ങുന്നത്. എന്നാല്‍ ടാറ്റ ഗ്രൂപ്പും എയര്‍ ബസും ബോയിങ്ങും ഈ റിപ്പോര്‍ട്ടുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി സഹ ഉടമസ്ഥതയിലുള്ള കമ്പനിയായ വിസ്താര എയര്‍ ഇന്ത്യയുമായി ലയിക്കുമെന്ന് ടാറ്റ പ്രഖ്യാപിച്ചിരുന്നു.
Also read- ഗോവൻ ടൂറിസത്തിന് പുത്തൻ ചിറകുകൾ; പുതിയ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വിശേഷങ്ങൾ
advertisement
ഈ പ്രഖ്യാപനത്തിന് ശേഷമാണ് ഒരു വലിയ ഫുൾ സർവീസ് കാരിയർ സൃഷ്ടിക്കുന്നതിനും ആഭ്യന്തര, അന്തർദേശീയ യാത്രകളിൽ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും വേണ്ടി എയർ ഇന്ത്യ ഇത്രയും വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നത്. ഇതോടെ 218 വിമാനങ്ങളുമായി ടാറ്റ രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര കാരിയറും രണ്ടാമത്തെ ആഭ്യന്തര കാരിയറുമായി മാറി.
1932-ല്‍ ജെ.ആര്‍.ഡി. ടാറ്റ ആരംഭിച്ച എയര്‍ ഇന്ത്യ 1953-ല്‍ ദേശസാത്കരിക്കുകയായിരുന്നു. തുടർന്ന് സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടത്തിനെ തുടർന്ന് 2000 ത്തിൽ ആയിരുന്നു ടാറ്റയുടെ പ്രശസ്തിക്ക് കോട്ടം തട്ടിയത്. ഒടുവില്‍ കഴിഞ്ഞ ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയുടെ ഉടമസ്ഥാവകാശം വീണ്ടെടുത്തത്. അതിനുശേഷം ലോകോത്തര വിമാനക്കമ്പനിയെന്ന ഖ്യാതി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് ടാറ്റ.
Also read- വൈദ്യതി സ്മാർട്ട് മീറ്ററിനെ കേരളത്തിലെ തൊഴിലാളി സംഘടനകൾ എന്തു കൊണ്ട് എതിർക്കുന്നു ?
കൂടാതെ നിലവിൽ എമിറേറ്റ്‌സ് പോലുള്ള വിദേശ വിമാനക്കമ്പനികൾ ആധിപത്യം സ്ഥാപിച്ചിട്ടുള്ള, ഇന്ത്യയുടെയും പുറത്തേക്കുമുള്ള യാത്രകളുടെ പ്രധാന പങ്ക് തിരിച്ചു പിടിക്കാനുള്ള ലക്ഷ്യത്തോടും കൂടിയാണ് ഇപ്പോൾ എയർ ഇന്ത്യ വിമാനങ്ങൾ വാങ്ങുന്നത്. ടാറ്റയുടെ കൈകളിലെത്തിയ ശേഷം ഒരു വര്‍ഷത്തോട് അടുക്കുന്ന എയര്‍ ഇന്ത്യയുടെ മാറ്റങ്ങളാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്.
കൂടാതെ ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, എയര്‍ ഏഷ്യ ഇന്ത്യ എന്നിവയുള്‍പ്പെടെ കുറഞ്ഞ നിരക്കിലുള്ള വിമാന കമ്പനികൾ ആഭ്യന്തര വ്യോമയാന രംഗത്ത് ആധിപത്യം പുലര്‍ത്തുന്നുണ്ട്. പ്രാദേശിക അന്താരാഷ്ട്ര ട്രാഫിക്കിലും ആഭ്യന്തര വിപണിയിലും ഇവയോടൊപ്പം തന്നെ വലിയ സ്ഥാനം സ്വന്തമാക്കുകയാണ് എയർ ഇന്ത്യയുടെ ലക്ഷ്യം. വരും മാസങ്ങളില്‍ എയര്‍ ഇന്ത്യ നിരവധി മാറ്റങ്ങള്‍ വരുത്തിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.
എങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, പൈലറ്റുമാരുടെ കുറവ്, മറ്റ് കാരിയറുകളുമായുള്ള കടുത്ത മത്സരം എന്നിവയെ തുടർന്ന് ആഗോള ലക്ഷ്യസ്ഥാനം വീണ്ടെടുക്കാനുള്ള എയർ ഇന്ത്യയുടെ ആഗ്രഹത്തിന് നിരവധി തടസ്സങ്ങൾ ഉണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.