അതേസമയം മുൻകാലങ്ങളിൽ മൂന്നാം സ്ഥാനം കൈയാളിയിരുന്ന മഹീന്ദ്ര നാലാമതും ടയോട്ട എട്ടാമതുമായി. 13407 യൂണിറ്റ് കാറുകളാണ് മഹീന്ദ്ര വിറ്റത്. 5555 യൂണിറ്റാണ് ടയോട്ട വിറ്റത്. 10853 യൂണിറ്റ് വിൽപനയോടെ അഞ്ചാം സ്ഥാനത്ത് കിയയും 8060 യൂണിറ്റ് വിൽപനയോടെ ആറാമത് റെനോയും 7509 യൂണിറ്റ് വിൽപനയോടെ ഏഴാമത് ഹോണ്ടയുമാണ്. 4731 യൂണിറ്റ് വിറ്റഴിച്ച ഫോർഡ് ഒമ്പതാം സ്ഥാനത്തുമാണ്. 2851 യൂണിറ്റ് വിറ്റ എം.ജി പത്താമതും 1470 യൂണിറ്റ് വിറ്റ ഫോക്സ് വാഗൺ പതിനൊന്നാം സ്ഥാനത്തുമാണ്. സ്കോഡ, നിസാൻ തുടങ്ങിയ കമ്പനികളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
advertisement
ഓഗസ്റ്റിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിച്ച കാറുകളിൽ ആദ്യ നാല് മോഡലുകളും മാരുതി സുസുകിയുടേതാണ്. സ്വിഫ്റ്റ്(14869) ആണ് ഒന്നാം സ്ഥാനത്ത്. ആൾട്ടോ(14397), വാഗൺ ആർ(13770), ഡിസയർ(13629) തുടങ്ങിയ കാറുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
You may also like:പാകിസ്ഥാനിൽ മാധ്യമ പ്രവർത്തകയെ ഭർത്താവ് വെടിവെച്ചു കൊന്നു [NEWS]സംസ്ഥാനത്ത് വ്യാപക മഴ; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് [NEWS] 'ബിനോയ് കോടിയേരിയുടെ DNA ടെസ്റ്റ് ഫലം ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാൻ സാധ്യത': കെ.മുരളീധരന്‍ [NEWS]
ഹ്യൂണ്ടായ് ക്രെറ്റയാണ് അഞ്ചാം സ്ഥാനത്തുള്ളത്. 11758 യൂണിറ്റുകളാണ് ഓഗസ്റ്റിൽ ക്രെറ്റയുടേതായി വിറ്റഴിച്ചത്. ബെലാനോ 10742 യൂണിറ്റോടെ ആറാമതും കിയ സെൽറ്റോസ് 10655 യൂണിറ്റോടെ ഏഴാം സ്ഥാനത്തുമാണ്. എട്ടാമതുള്ള ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10, 10190 യൂണിറ്റ് വിറ്റപ്പോൾ ഒമ്പതാമതുള്ള മാരുതി സുസുകി എർട്ടിഗ 9302 യൂണിറ്റുകൾ വിറ്റഴിച്ചു.
മാരുതി എക്കോ(9115), ഹ്യുണ്ടായ് വെന്യൂ(8267), ഐ20 എലൈറ്റ്(7765), മാരുതി വിറ്റാര ബ്രെസ(6903) ടാറ്റ ടിയാഗോ(5743), മാരുതി സുസുകി സെലെറിയോ(5684), മഹീന്ദ്ര ബൊലീറോ(5487), മാരുതി എസ്പ്രെസോ(5312), ടാറ്റ നെക്സോൺ(5179), ടാറ്റ ആൾട്രോസ്(4951), റെനോ ട്രിബെർ(3906) എന്നീ കാറുകളാണ് വിൽപനയിൽ ആദ്യ 20 സ്ഥാനങ്ങളിലെത്തിയത്.