Also Read- നാവിക സേനയ്ക്ക് പുതിയ പതാക; കൊളോണിയൽ അടയാളങ്ങൾ വെടിയാൻ മോദി സർക്കാർ
പാതയില്‍ നേരത്തെ തന്നെ സുരക്ഷാ പരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായിരുന്നു. മെട്രോ റെയില്‍ സേഫ്റ്റി കമ്മീഷണര്‍ അഭയ് റായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് 1.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാതയില്‍ പരിശോധന നടത്തിയത്. ട്രെയിന്‍ ഓടിച്ചു നോക്കിയും അനുബന്ധ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയുമാണ് സംഘം ചെയ്തത്.
Also Read- Priya Varghese | ഗവേഷണകാലം അധ്യാപനപരിചയമായി കണക്കാക്കാനാകില്ലെന്ന് UGC; പ്രിയാ വര്‍ഗീസിന് തിരിച്ചടി
advertisement
പുതിയതായി തുറക്കുന്ന വടക്കേക്കോട്ട, എസ് എന്‍ ജംഗ്ഷന്‍ എന്നീ സ്റ്റേഷനുകളിലെ എസ്കലേറ്റര്‍, പ്ലാറ്റ് ഫോം സൗകര്യങ്ങള്‍, സിഗ്നലിംഗ്, സ്റ്റേഷന്‍ കണ്‍ട്രോള്‍ റൂം, അഗ്നി സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയെല്ലാം സംഘം പരിശോധിച്ചു. ടെലികമ്യൂണിക്കേഷന്‍, ഇലക്‌ട്രിക്കല്‍ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Also Read- കാക്കി യൂണിഫോം പൊലീസിന് മാത്രമാക്കണം; മറ്റ് സേന വിഭാഗങ്ങളുടെ യൂണിഫോം മാറ്റണമെന്ന് DGP
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് പേട്ട മുതല്‍ എസ് എന്‍ ജംഗ്ഷന്‍വരെയുള്ളത്. 453 കോടി രൂപ നിര്‍മാണചെലവ് വന്ന പദ്ധതി 2019 ഒക്ടോബറിലാണ് ആരംഭിച്ചത്. വടക്കേക്കോട്ട, എസ് എന്‍ ജംഗ്ഷന്‍ എന്നിങ്ങനെ രണ്ട് സ്റ്റേഷനുകള്‍ കൂടി തുറക്കുന്നതോടെ കൊച്ചി മെട്രോ സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിനാലായി ഉയരും. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച 25 സ്റ്റേഷനുകളില്‍ ഇനി തൃപ്പുണിത്തുറ ടെര്‍മിനല്‍ സ്റ്റേഷന്‍ മാത്രമാണ് പൂര്‍ത്തിയാവാനുള്ളത്.