തിരുവനന്തപുരം: കാക്കി യൂണിഫോം പൊലീസിന് മാത്രമാക്കണമെന്ന് ഡിജിപി. എഡിജിപിമാരുടെ യോഗത്തിലാണ് കാക്കി പൊലീസിന് മാത്രമാക്കി പരിമിതിപ്പെടുത്തണമെന്ന നിർദ്ദേശം ഉയർന്നത്. ഫയർഫോഴ്സ്, വനം, എക്സൈസ്, ജയിൽ എന്നീ സേന വിഭാഗങ്ങൾക്കും ഹെൽത്ത് ഇൻസ്പെകടർമാർ, സ്റ്റുഡ് പൊലീസ് കേഡറ്റ് അധ്യാപകർ എന്നിവരുടേയും കാക്കി യൂണിഫോം മാറ്റണമെന്നും സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് ആവശ്യപ്പെട്ടു.
പൊലീസിന്‍റെ കൂടാതെ എക്സൈസ്, വനം, മോട്ടോർ വാഹനവകുപ്പ്, ഫർഫോഴ്സ് എന്നീ സേന വിഭാഗങ്ങളും, സെക്യൂരിറ്റിക്കാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ, സ്റ്റുഡൻ്റ് പൊലീസ് അധ്യാപകർ എന്നിവരും കാക്കി ഉപയോഗിക്കുന്നുണ്ട്. യൂണിഫോം മാത്രമല്ല പൊലീസിന് സമാനമായ സ്ഥാന ചിഹ്നങ്ങളും ഉപയോഗിക്കുന്നതിനാൽ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു എന്നാണ് വിമർശനം.
കേരള പൊലീസ് ആക്ട് പ്രകാരം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥനല്ലാതെ മറ്റാർക്കും കാക്കി യൂണിഫോം ധരിക്കാൻ പാടില്ലെന്ന് നിർക്ഷർച്ചിരിക്കെയാണ് മറ്റ് സേന വിഭാഗങ്ങളും യൂണിഫോം ധരിക്കുന്നതെന്നായിരുന്നു വിമർശനം. ഇതേ കുറിച്ച് ബറ്റാലിയൻ എഡിജിപിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടാണ് ഡിജിപി സർക്കാരിന് നൽകിയത്.
Also Read-'ആക്രമണസ്വഭാവമുള്ള തെരുവുനായകളെ വെടിവയ്ക്കാൻ അനുമതി വേണം'; കോഴിക്കോട് കോർപറേഷൻ
മോട്ടോർവാഹനവകുപ്പിലെയും എക്സൈസിലെയും ഉദ്യോഗസ്ഥരുടെ യൂണിഫോം പൊലീസിന് സമാനമല്ലാത്ത രീതിയിൽ പരിഷ്ക്കരിക്കണം. സെക്രൂരി ഉദ്യോഗസ്ഥർ, ഹോം ഗാർഡ്, മറ്റ് വകുപ്പുകളിൽ കാക്കി ഉപയോഗിക്കുന്നവതെല്ലാം പിൻവലിക്കണം. ഫയർഫോഴ്സും ജയിൽ വകുപ്പിനും, വനംവകുപ്പുമൊന്നും ക്രമസമാധാന ചുമതയിൽ ഉള്‍പ്പെടുത്താത്തിനാൽ മറ്റൊരു യൂണിഫോം നൽകണം. എന്നിങ്ങനെയാണ് ആവശ്യം. ആഭ്യന്തര വകുപ്പിന് നൽകിയിട്ടുള്ള ശുപാർശ നിയമവകുപ്പ് പരിശോധിച്ചുവരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Anil Kant DGP, Kerala police