TRENDING:

74 വീലുള്ള ട്രക്ക് മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്താൻ എടുത്തത് ഒരു വർഷം; കാരണം ഇതാണ്!

Last Updated:

കഴിഞ്ഞ വർഷം ജൂലൈയിൽ മഹാരാഷ്ട്രയിൽനിന്ന് യാത്രതിരിച്ച് നാലു സംസ്ഥാനങ്ങളും 1700 കിലോമീറ്ററും താണ്ടി തിരുവനന്തപുരത്ത് എത്താൻ ഈ ട്രക്കിന് വേണ്ടിവന്നത് ഒരു വർഷം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2019 ജൂലൈയിൽ മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് കേരളത്തിലേക്ക് തിരിച്ചതാണ് ഭീമാകാരനായ ഒരു ട്രക്ക്. 74 വീലുകളുള്ള ഈ ട്രക്കിലുണ്ടായിരുന്നത് തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്‍ററിലേക്ക് ആവശ്യമുള്ള എയ്റോസ്പേസ് ഹൊറിസോണ്ടൽ ഓട്ടോക്ലേവ് എന്ന വമ്പൻ മെഷീനായിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ മഹാരാഷ്ട്രയിൽനിന്ന് യാത്രതിരിച്ച് നാലു സംസ്ഥാനങ്ങളും 1700 കിലോമീറ്ററും താണ്ടി തിരുവനന്തപുരത്ത് എത്താൻ ഈ ട്രക്കിന് വേണ്ടിവന്നത് ഒരു വർഷം.
advertisement

എന്തുകൊണ്ടാണ് ഇത് ഇത്രയും സമയം എടുത്തത്?

സാധാരണയായി, ട്രക്കുകൾ മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലേക്ക് എത്താൻ ഒരാഴ്ചയാണ് എടുക്കുന്നത്. എന്നാൽ വിഎസ്എസ്.സിയിലേക്കുള്ള വമ്പൻ മെഷീനുമായി വന്ന ഈ ട്രക്കിന് ഒരു ദിവസം ആകെ സഞ്ചരിക്കാനാകുന്നത് അഞ്ച് കിലോമീറ്റർ മാത്രമാണ്. മറ്റ് ട്രക്കുകളെ അപേക്ഷിച്ച് ഇതിനുള്ള വലുപ്പ കൂടുതലാണ് ഇത്രയും കുറച്ചുദൂരം മാത്രം സഞ്ചരിക്കാനാകുന്നതിന്‍റെ കാരണം.

വോൾവോ എഫ്എം മോഡൽ ആയ ഈ ട്രക്ക് വളരെ വലുതാണ്, അത് നീങ്ങുമ്പോൾ റോഡ് മുഴുവൻ തടസമുണ്ടാകുന്നു. മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ ഇടം ലഭിക്കില്ല. ഈ ട്രക്ക് നിയന്ത്രിക്കുന്നത് തന്നെ 32 പേർ അടങ്ങിയ സംഘമാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

advertisement

advertisement

തിരക്കേറിയ നഗരങ്ങളിലൂടെ ഈ ട്രക്ക് കടന്നുപോകുമ്പോൾ എന്തെങ്കിലും റോഡ് അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാൻ പോലീസ് പൈലറ്റ് ആയി പോകാറുണ്ട്. കൂടാതെ മരങ്ങൾ വെട്ടിമാറ്റുകയും ആവശ്യമെങ്കിൽ ചില സ്ഥലങ്ങളിൽ വൈദ്യുത ലൈനുകൾ നീക്കം ചെയ്യുകയും വേണം.

TRENDING:നിക്കറിന് ഇറക്കം തീരെ കുറഞ്ഞു; തയ്യൽക്കാരനെതിരെ പൊലീസിൽ പരാതി[NEWS]വടികൊണ്ട് കുത്തി; ദേഹത്തേക്ക് പെയിന്റൊഴിച്ചു; കുരങ്ങിന് നേരെ കൊടുംക്രൂരത[NEWS]സ്വർണക്കടത്ത്: ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ ഈ ആഴ്ച കൊച്ചിയിലെത്തിക്കും[NEWS]

advertisement

കൊറോണ വൈറസ് ലോക്ക്ഡൌണും ട്രക്കിന്‍റെ യാത്ര വൈകിപ്പിച്ചു. രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷം ഒരു മാസത്തേക്ക് ട്രക്ക് ആന്ധ്രയിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

‘This article first appeared on Moneycontrol, read the original article here’

മലയാളം വാർത്തകൾ/ വാർത്ത/Money/
74 വീലുള്ള ട്രക്ക് മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്താൻ എടുത്തത് ഒരു വർഷം; കാരണം ഇതാണ്!
Open in App
Home
Video
Impact Shorts
Web Stories