പ്രതിസന്ധികളെ തരണം ചെയ്യുന്നതിന്റെ ഭാഗമായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കുട്ടികൾക്കായുള്ള ഡിജിറ്റൽ റീഡിംഗ് പ്ലാറ്റ്ഫോം 400 മില്യൺ ഡോളറിന് വിൽക്കാൻ ഒരുങ്ങുകയാണ് ബൈജൂസ്. വായ്പയെടുത്ത 1.2 ബില്യൺ ഡോളറിന്റെ പലിശ അടവ് മുടങ്ങിയതിനെത്തുടർന്നുള്ള നിയമ നടപടികളും ബൈജൂസിന് തിരിച്ചടിയായിട്ടുണ്ട്.
Also read: ബൈജൂസ് സ്പോൺസർഷിപ്പ് തുകയായ 158 കോടി രൂപ നൽകിയില്ലെന്ന് BCCI
ഒരിക്കൽ 5 ബില്യൺ വരെ ആസ്തിയുണ്ടായിരുന്ന ബൈജു ഇന്ന് 400 മില്യൺ ഡോളറാണ് കടമെടുത്തിരിക്കുന്നത്. തിങ്ക് ആൻഡ് ലേണിലെ തന്റെ മുഴുവൻ ആസ്തികളും പണയപ്പെടുത്തിയാണ് ബൈജു ഈ തുക കടമെടുത്തത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ തന്റെ ഓഹരികളുടെ വിൽപ്പനയിലൂടെ സമാഹാരിച്ച 800 മില്യൺ ഡോളർ തിരികെ കമ്പനിയിൽ തന്നെ നിക്ഷേപിച്ചത് ബൈജുവിനെ വീണ്ടും സാമ്പത്തിക കുരുക്കിലാക്കിയതായി പറയപ്പെടുന്നു. കഴിഞ്ഞ മാസം ബൈജൂസ് തന്നെ പുറത്ത് വിട്ട റിപ്പോർട്ട് തിങ്ക് ആൻഡ് ലേണിന് നേരിട്ട നഷ്ടത്തെ സൂചിപ്പിക്കുന്നതാണ്. കൊറോണ സമയത്ത് വലിയ സ്വീകാര്യതയും ലാഭവും നേടിയ കമ്പനി കൊറോണക്ക് ശേഷം നഷ്ടം നേരിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രാജ്യത്തെ ഫെഡറൽ അന്വേഷണ ഏജൻസി കമ്പനിയുടെ വിദേശ ധനസമാഹരണത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചതായും അതിന്റെ ഭാഗമായി വളരെ ചെറിയ പിഴ മാത്രമാകും കമ്പനി അടക്കേണ്ടി വരിക എന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും ബൈജൂസ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
advertisement
Summary: Byju Raveendran of Byjus App pawned three of his homes to pay 15K employees
