TRENDING:

കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; ഹോളിയ്ക്ക് ശേഷം ശമ്പളം വർധിപ്പിച്ചേക്കും

Last Updated:

നിലവിൽ 38 ശതമാനം നിരക്കിലാണ് ജീവനക്കാർക്ക് ക്ഷാമബത്ത ലഭിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശമ്പള വർദ്ധനയ്ക്കായി കാത്തിരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത. ജീവനക്കാർക്ക് ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ (സിപിസി) പ്രകാരം ക്ഷാമബത്ത (ഡിഎ), ഡിയർനസ് റിലീഫ് (ഡിആർ) എന്നിവയിൽ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഹോളിക്ക് ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. മാർച്ച് 8 ന് ശേഷം ക്ഷാമബത്തയും ഫിറ്റ്‌മെന്റ് ഫാക്ടറും പരിഷ്‌കരിക്കാൻ കേന്ദ്രം ഉദ്ദേശിക്കുന്നതായും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
advertisement

നിലവിൽ 38 ശതമാനം നിരക്കിലാണ് ജീവനക്കാർക്ക് ക്ഷാമബത്ത ലഭിക്കുന്നത്. അതേസമയം നിലവിൽ 2.57% ഫിറ്റ്‌മെന്റ് ഫാക്ടറിലാണ് ശമ്പളം കണക്കാക്കുന്നത്. അതായത് 4200 ഗ്രേഡ് പേയിൽ 15,500 രൂപ ലഭിക്കുന്ന ഒരു ജീവനക്കാരന് ആറാം കേന്ദ്ര ശമ്പള കമ്മീഷൻ പ്രകാരം കണക്കാക്കിയാൽ (15,500 x 2.57 രൂപ) മൊത്തം ശമ്പളമായി 39835 രൂപ ലഭിക്കും. നേരത്തെ ആറാം ശമ്പള കമ്മീഷൻ ഫിറ്റ്‌മെന്റ് അനുപാതം 1.86% ആയിരുന്നു. ഇത് 2.57% ആക്കിയത് ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരമാണ്.

advertisement

Also read- RBI പഴയ അഞ്ച് രൂപ നാണയങ്ങൾ നിർത്തലാക്കിയത് എന്തുകൊണ്ട്?

അതേസമയം ഫിറ്റ്‌മെന്റ് ഫാക്ടർ 2.57 ൽ നിന്ന് 3.68 ആയി ഉയർത്തണമെന്നാണ് കേന്ദ്ര സർക്കാർ ജീവനക്കാർ ഉന്നയിക്കുന്ന ആവശ്യം. 3.68 ശതമാനമായി ഫിറ്റ്‌മെന്റ് ഘടകം സർക്കാർ അംഗീകരിക്കുകയാണെങ്കിൽ 18,000 രൂപ മിനിമം വേതനത്തിൽ നിന്ന് ഇത് 26,000 രൂപയായി ഉയരും. അതിനാൽ ഈ മാർച്ചിൽ ക്ഷാമബത്ത നിലവിലെ 38 ശതമാനത്തില്‍ നിന്ന് 41 ശതമാനമായി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡിഎ വർദ്ധിപ്പിച്ചാൽ ഉണ്ടാകുന്ന പുതിയ ശമ്പളം 2023 ജനുവരി മുതൽ പ്രാബല്യത്തിൽ വരും.

advertisement

ഇതുകൂടാതെ കേന്ദ്ര സർക്കാർ പെൻഷൻകാർക്ക് ഡിഎയും ഡിആറും വർദ്ധിപ്പിക്കുമെന്നും കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 18 മാസത്തെ ഡിഎ കുടിശ്ശിക നൽകുമെന്നും സൂചനയുണ്ട്. അതേസമയം 2022 സെപ്റ്റംബറിൽ ജീവനക്കാരുടെ ഡിഎയും ഡിആറും കേന്ദ്രം വർധിപ്പിച്ചിരുന്നു. ഇത് 48 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ചെയ്തു. കൂടാതെ കേന്ദ്ര ജീവനക്കാരുടെ ഡിഎ കഴിഞ്ഞ വര്‍ഷം നാല് ശതമാനം വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ദ്ധനവിന് ശേഷമാണ് ജീവനക്കാരുടെ ഡിഎ 34 ശതമാനത്തില്‍ നിന്ന് 38 ശതമാനമായി ഉയര്‍ത്തിയത്.

advertisement

Also read- ചിലവ് ചുരുക്കൽ; ഗൂഗിൾ ക്ലീനിംഗ് റോബോട്ടുകളെ വരെ പിരിച്ചുവിട്ടു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതായത് ഒരു കേന്ദ്ര സർക്കാർ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം 1,8000 രൂപയാണെങ്കിൽ 38 ശതമാനം നിരക്കിൽ 6,840 രൂപ ക്ഷാമബത്തയായി നൽകുന്നു. അതേസമയം, ഇത്42 ശതമാനമായി ഉയർന്നാൽ ജീവനക്കാരുടെ ഡിഎ 7,380 രൂപയായി ഉയരും.മാർച്ച് 8 ന് ശേഷമാകും പുതിയ പുതിയ പ്രഖ്യാപനം ഉണ്ടാകുകയെന്നാണ്റിപ്പോർട്ടുകൾ.

മലയാളം വാർത്തകൾ/ വാർത്ത/Money/
കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; ഹോളിയ്ക്ക് ശേഷം ശമ്പളം വർധിപ്പിച്ചേക്കും
Open in App
Home
Video
Impact Shorts
Web Stories