• HOME
  • »
  • NEWS
  • »
  • money
  • »
  • ചിലവ് ചുരുക്കൽ; ഗൂഗിൾ ക്ലീനിംഗ് റോബോട്ടുകളെ വരെ പിരിച്ചുവിട്ടു

ചിലവ് ചുരുക്കൽ; ഗൂഗിൾ ക്ലീനിംഗ് റോബോട്ടുകളെ വരെ പിരിച്ചുവിട്ടു

കഫറ്റീരിയ ടേബിളുകൾ വൃത്തിയാക്കാനും, ചപ്പുചവറുകൾ വേർതിരിക്കാനും, വാതിൽ തുറക്കാനും പരിശീലനം ലഭിച്ച റോബോട്ടുകളുടെ സേവനം നിർത്തലാക്കുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    ആൽഫബെറ്റിന്റെ എക്‌സ് മൂൺഷോട്ട് ലാബിൽ നിന്ന് പ്രമോട്ടുചെയ്‌ത് ഒരു വര്ഷം പിന്നിടുമ്പോൾ, ഗൂഗിളിന്റെ പരീക്ഷണ വിഭാഗമായ എവരിഡേ റോബോട്ടുകൾ അടച്ചുപൂട്ടുന്നതായി റിപ്പോർട്ട്. വിവിധ പര്യവേക്ഷണ പ്രോജക്ടുകളിൽ പ്രവർത്തിക്കുന്ന 200ലധികം ജീവനക്കാരുടെ ഒരു സംഘം ഈ ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗമായിരുന്നു. ചെലവ് ചുരുക്കുന്നതിനായി, കഫറ്റീരിയ ടേബിളുകൾ വൃത്തിയാക്കാനും, ചപ്പുചവറുകൾ വേർതിരിക്കാനും, വാതിൽ തുറക്കാനും പരിശീലനം ലഭിച്ച റോബോട്ടുകളുടെ സേവനം ആൽഫബെറ്റ് നിർത്തലാക്കുകയാണ്.

    “എവരിഡേ റോബോട്ടുകൾ ഇനി ആൽഫബെറ്റിന്റെ പ്രത്യേക പ്രോജക്റ്റ് ആയിരിക്കില്ല. ചില സാങ്കേതിക വിദ്യകളും ടീമിന്റെ ഭാഗവും ഗൂഗിൾ റിസർച്ചിലെ നിലവിലുള്ള റോബോട്ടിക്സ് പരീക്ഷണങ്ങളിലേക്ക് ലയിപ്പിക്കും,” എവരിഡേ റോബോട്ടുകളുടെ മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഡെനിസ് ഗാംബോവ പറഞ്ഞു.

    Also read: രാജ്യാന്തര പേയ്മെന്റിന് UPI; ഇന്ത്യയുടെ പേയ്മെന്റ് സംവിധാനത്തിന് മറ്റു രാജ്യങ്ങളിലുള്ള സ്വീകാര്യത

    ജനുവരിയിൽ കോവിഡ് അവസാനിക്കാറായ സമയത്ത് അതുവരെ കൈവരിച്ച സാമ്പത്തിക നേട്ടങ്ങൾ മങ്ങിതുടങ്ങിയതിന്റെ ഭാഗമായി 12,000 തൊഴിലാളികളെ പിരിച്ചുവിടുന്നതായി ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. ഗൂഗിൾ പിരിച്ചുവിടലുകൾ ഇന്ത്യയിലും എത്തിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള 450-480 ജീവനക്കാരെ ഒരു അർദ്ധരാത്രിയിൽ ഗൂഗിൾ പിരിച്ചുവിട്ടതായി റിപ്പോർട്ട് വന്നിരുന്നു.

    ഡോട്ടഡ് ലൈൻ റിപ്പോർട്ടിംഗിൽ ഏർപ്പെട്ടിരുന്നതോ, നേരിട്ടുള്ള മാനേജർമാരില്ലാത്തതോ ആയ ജീവനക്കാർ പിരിച്ചുവിടപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഹൈദരാബാദിലെയും ബാംഗ്ലൂരിലെയും ലെവൽ ഫോർ സോഫ്‌റ്റ്‌വെയർ ഡെവലപ്പർമാർ, ബാക്കെൻഡ് ഡെവലപ്പർമാർ, ക്ലൗഡ് എഞ്ചിനീയർമാർ, ഡിജിറ്റൽ മാർക്കറ്റർമാർ എന്നിങ്ങനെ നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.

    ട്വിറ്റർ, മൈക്രോസോഫ്റ്റ്, യാഹൂ തുടങ്ങിയ ലോകമെമ്പാടുമുള്ള കമ്പനികൾ ഉൾപ്പെടെയുള്ള ടെക് വ്യവസായം, സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ ചെലവ് ചുരുക്കുന്നതിനായി കഴിഞ്ഞ വർഷം മുതൽ പിരിച്ചുവിടലുകൾക്ക് തുടക്കം കുറിച്ചിരുന്നു.

    Published by:user_57
    First published: