• HOME
  • »
  • NEWS
  • »
  • money
  • »
  • RBI പഴയ അഞ്ച് രൂപ നാണയങ്ങൾ നിർത്തലാക്കിയത് എന്തുകൊണ്ട്?

RBI പഴയ അഞ്ച് രൂപ നാണയങ്ങൾ നിർത്തലാക്കിയത് എന്തുകൊണ്ട്?

ഇപ്പോഴത്തെ പുതിയ അഞ്ച് രൂപ നാണയങ്ങൾ പഴയ നാണയത്തേക്കാൾ ഭാരവും കനവും കുറഞ്ഞ നാണയങ്ങൾ ആണ്.

  • Share this:

    നമ്മുടെ പഴയ അഞ്ച് രൂപ നാണയങ്ങൾ ഇന്ന് വിപണിയിൽ വളരെ കുറവാണ്. അവയ്ക്ക് എന്തു സംഭവിച്ചു എന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ? എന്തുകൊണ്ടാണ് ഈ നാണയങ്ങൾ ഇപ്പോൾ പ്രചാരത്തിൽ ഇല്ലാത്തത്? റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പഴയ 5 രൂപ നാണയങ്ങൾക്ക് പകരം ഇപ്പോൾ പുതിയ നാണയമാണ് ഇറക്കുന്നത്. പഴയ അഞ്ച് രൂപാ നാണയം ഒൻപത് ഗ്രാം ഭാരമുള്ള കുപ്രോ – നിക്കൽ നാണയമായിരുന്നു. എന്നാൽ ഇപ്പോഴത്തെ പുതിയ അഞ്ച് രൂപ നാണയങ്ങൾ പഴയ നാണയത്തേക്കാൾ ഭാരവും കനവും കുറഞ്ഞ നാണയങ്ങൾ ആണ്. പഴയ നാണയത്തിന് പകരം ഇത്തരത്തിൽ പുതിയ നാണയം പുറത്തിറക്കാൻ ആർബിഐയെ പ്രേരിപ്പിച്ചത് എന്ത്?

    ബംഗ്ലാദേശിലേക്കുള്ള നാണയങ്ങളുടെ അനധികൃത കള്ളക്കടത്താണ് റിസർവ് ബാങ്ക് പഴയ 5 രൂപ നാണയം നിർത്തലാക്കാൻ കാരണം. കള്ളക്കടത്തുകാർ ഈ നാണയങ്ങൾ ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്തിരുന്നു. ഇത് നമ്മുടെ രാജ്യത്ത് നാണയത്തിന്റെ പ്രചാരം ഗണ്യമായി കുറച്ചു. പഴയ 5 രൂപ നാണയങ്ങൾ നിർമ്മിക്കാൻ കൂടുതൽ ലോഹം ഉപയോഗിച്ചിരുന്നു. ബംഗ്ലാദേശിൽ, ഈ നാണയങ്ങൾ ഉരുക്കി റേസർ ബ്ലേഡുകൾ പോലെയുള്ളവ നിർമ്മിച്ചിരുന്നു. ഒറ്റ 5 രൂപ നാണയം ഉപയോഗിച്ച് 6 ബ്ലേഡുകൾ വരെ നിർമ്മിക്കാൻ കഴിയുമത്രേ. അവ ഓരോന്നും 2 രൂപയ്ക്ക് വിൽക്കാം. അപ്പോൾ 5 രൂപയുടെ നാണയത്തിൽ നിന്ന് 12 രൂപയുടെ ഉൽപ്പന്നം നിർമ്മിക്കാം.

    Also Read-യുപിഐ വഴി പണം അയയ്ക്കാൻ ഇനി സ്മാർട്ട്ഫോണോ ഇന്റര്‍നെറ്റ് കണക്ഷനോ വേണ്ട; എങ്ങനെ?

    ഇക്കാര്യം കണ്ടെത്തിയതോടെയാണ് നാണയത്തിന്റെ രൂപത്തിലും നിർമാണത്തിന് ഉപയോഗിക്കുന്ന ലോഹത്തിലും മാറ്റം വരുത്താൻ നിർദ്ദേശം നൽകിയത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് രൂപ നാണയങ്ങൾ മുൻ പതിപ്പിനേക്കാൾ കനം കുറച്ചാണ് ഇപ്പോൾ നിർമ്മിക്കുന്നത്. കൂടാതെ, സെൻട്രൽ ബാങ്ക് വിപണിയിലെ ചില വിലകുറഞ്ഞ ലോഹമുപയോഗിച്ച് നാണയം ഉണ്ടാക്കാൻ ആരംഭിച്ചു. കയറ്റുമതി ചെയ്താലും കള്ളക്കടത്തുകാർക്ക് റേസർ ബ്ലേഡുകൾ നിർമ്മിക്കാൻ കഴിയാത്ത രീതിയിലാണ് പുതിയ നാണയങ്ങൾ പുറത്തിറക്കുന്നത്.

    പഴയ അഞ്ച് രൂപ നാണയത്തിന്റെ ഉപരിതല മൂല്യവും ലോഹ മൂല്യവും തമ്മിൽ വളരെ വ്യത്യാസപ്പെട്ടിരുന്നു. നാണയത്തിന്റെ ഉപരിതല മൂല്യം അതിൽ രേഖപ്പെടുത്തിയിരിക്കുന്ന മൂല്യമാണ്. ഉദാഹരണത്തിന്, 5 രൂപ നാണയത്തിന്റെ ഉപരിതല മൂല്യം 5 ആണ്. മറുവശത്ത്, നാണയത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ലോഹത്തിന്റെ വിലയാണ് അതിന്റെ ലോഹമൂല്യം നിർണ്ണയിക്കുന്നത്. ഉൽപ്പാദനത്തിന് ഉപയോഗിക്കുന്ന ലോഹത്തിന്റെ വിപണി മൂല്യത്തിലെ മാറ്റത്തിനനുസരിച്ച് ലോഹമൂല്യം മാറുന്നു.

    അങ്ങനെ നോക്കുമ്പോൾ പഴയ 5 രൂപ നാണയത്തിന്റെ ലോഹമൂല്യം അതിന്റെ ഉപരിതല മൂല്യത്തേക്കാൾ കൂടുതലായിരുന്നു. കള്ളക്കടത്തുകാർ ഈ ലോഹമൂല്യം മുതലെടുക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തിലാണ് സർക്കാർ ഇടപെടൽ ഉണ്ടായതും റിസർവ് ബാങ്ക് പഴയ നാണയത്തിന് പകരം പുതിയ നാണയം നിർമ്മിക്കാൻ ആരംഭിച്ചതും.

    Published by:Jayesh Krishnan
    First published: