TRENDING:

Kerala Budget 2021: സൗജന്യ കിറ്റ് വിതരണം തുടരും; നീല-വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍

Last Updated:

സാര്‍വത്രിക പ്രശസ നേടിയ ഫലപ്രദമായ ഒരിടപെടലായിരുന്നു സര്‍ക്കാറിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടിയെന്നും ധനമന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം. കോവിഡ് കാലത്ത് ഇതുവരെ അഞ്ചരക്കോടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. 1.83 ലക്ഷം മെട്രിക് ടണ്‍ അധിക റേഷന്‍ വിതരണം ചെയ്തു. സാര്‍വത്രിക പ്രശസ നേടിയ ഫലപ്രദമായ ഒരിടപെടലായിരുന്നു സര്‍ക്കാറിന്റെ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടിയെന്നും ധനമന്ത്രി പറഞ്ഞു.
advertisement

Also Read- അടുത്ത സാമ്പത്തിക വർഷം 8 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും; റബറിന്റെ തറ വില 170 രൂപയാക്കി

നീല, വെളള റേഷൻ കാര്‍ഡുകളുള്ള 50 ലക്ഷം കുടുംബങ്ങള്‍ക്ക് അധികമായി 10 കിലോ വീതം അരി 15 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഭക്ഷ്യ സബ്‌സിഡിക്ക് 1060 കോടി രൂപ അനുവദിക്കുമെന്നും ആവശ്യമുണ്ടെങ്കിൽ കൂടുതൽ പണം പിന്നീട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read- എല്ലാ വീട്ടിലും ഒരു ലാപ്ടോപ്പ്; ജൂലായിൽ കെ ഫോൺ; ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്

advertisement

Also Read- kerala Budget 2021| നിയമസഭയിലും പുറത്തും; ചില ബജറ്റ് ദിന കാഴ്ചകൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

50,000 കോടി മുതൽ മുടക്കുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക് ഈ വർഷം ആരംഭം. 20 ലക്ഷംപേർക്ക് ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ ജോലി നൽകും. കമ്പ്യൂട്ടർ അടക്കം വാങ്ങുന്നതിന് വായ്പ. ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ വർഷം 20,000പേർക്ക് അധികപഠന സൗകര്യം. 150 അധ്യാപക തസ്തിക സർവകലാശാലകളിൽ അധികമായി സൃഷ്ടിക്കും. 2500 സ്റ്റാർട്ട് അപ്പുകൾ പുതുതായി ആരംഭിക്കും. 20,000 പേര്‍ക്ക് തൊഴിൽ ലഭിക്കും. 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ ഈ വർഷം പൂർത്തിയാക്കും- ധനമന്ത്രി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Budget 2021: സൗജന്യ കിറ്റ് വിതരണം തുടരും; നീല-വെള്ള കാര്‍ഡുകാര്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍
Open in App
Home
Video
Impact Shorts
Web Stories