TRENDING:

ഇലോണ്‍ മസ്‌കിന് മേലെ ഇനി ആര് പറക്കും? 40000 കോടി ഡോളര്‍ ആസ്തിയുള്ള ആദ്യ വ്യക്തി

Last Updated:

മസ്‌കിന്റെ തന്നെ സ്ഥാപനമായ സ്‌പേസ് എക്‌സിന്റെ മൂല്യം ഏകദേശം 350 ബില്യണ്‍ ഡോളറായി ഉയര്‍ത്തിയ ഇടപാടാണ് ഈ അപൂര്‍വ്വ നേട്ടത്തൽ നിര്‍ണായക സ്വാധീമായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോകത്തെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 400 ബില്യണ്‍ ഡോളര്‍ (40000 കോടി ഡോളര്‍) ആസ്തി നേടുന്ന ആദ്യ വ്യക്തിയായി ടെസ്ല-സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക്. ബ്ലൂംബെര്‍ഗ് സൂചിക പ്രകാരമാണ് മസ്‌കിന്റെ പുതിയ റെക്കോര്‍ഡ് ലോകമറിയുന്നത്.
News18
News18
advertisement

മസ്‌കിന്റെ തന്നെ സ്ഥാപനമായ സ്‌പേസ് എക്‌സിന്റെ മൂല്യം ഏകദേശം 350 ബില്യണ്‍ ഡോളറായി ഉയര്‍ത്തിയ ഇടപാടാണ് അദ്ദേഹത്തിന്റെ ഈ അപൂര്‍വ്വ നേട്ടത്തിന് നിര്‍ണായക സ്വാധീനം ചെലുത്തിയത്. സ്‌പേസ് എക്‌സിന്റെ ഇന്‍സൈഡര്‍ ഷെയര്‍ വില്‍പ്പന മസ്‌കിന്റെ ആസ്തിയില്‍ വര്‍ധനവുണ്ടാക്കി.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മസ്‌ക് പിന്തുണ നല്‍കിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതും അദ്ദേഹത്തിന് അനുകൂലമായി. ഈ പിന്തുണ മസ്‌കിന്റെ സംരംഭങ്ങളുടെ മൂല്യമുയര്‍ത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

ടെസ്ല, സ്‌പേസ് എക്‌സ് എന്നിവയെ കൂടാതെ മറ്റ് നിരവധി സംരംഭങ്ങള്‍ക്കും മസ്‌ക് നേതൃത്വം കൊടുക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്, ന്യൂറാലിങ്ക്, എക്‌സ്എഐ, ബോറിംഗ് കമ്പനി എന്നിവയുടെ സിഇഒ കൂടിയാണ് ഇലോണ്‍ മസ്‌ക്. അതേസമയം മസ്‌കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ട് അപ്പായ എക്‌സ് എഐ ഇക്കഴിഞ്ഞ നവംബറില്‍ 50 ബില്യണ്‍ ഡോളര്‍ നിക്ഷേപം സ്വീകരിച്ചതിനുശേഷം വിപണി മൂല്യം ഇരട്ടിയായി വര്‍ധിപ്പിച്ചുവെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

advertisement

കൂടാതെ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാബിനറ്റിലും ഇലോണ്‍ മസ്‌കുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മസ്‌കിനൊപ്പം ഇന്ത്യന്‍ വംശജനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവും കേരളത്തില്‍ വേരുകളുമുള്ള വിവേക് രാമസ്വാമിയുമുണ്ടാകും. പുതുതായി രൂപീകരിക്കുന്ന നൈപുണ്യവികസന വകുപ്പായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ (DOGE) ചുമതലയായിരിക്കും ഇവര്‍ക്ക്.

ട്രംപ് പുറത്തിറക്കിയ പ്രസ്താവനയില്‍, മസ്‌കും വിവേകും ചേര്‍ന്ന് തന്റെ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥൃതല പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കുമെന്നും അപ്രായോഗിക നിയന്ത്രണങ്ങള്‍ ഒഴിവാക്കുമെന്നും അധികച്ചെലവുകളില്‍ നിയന്ത്രിക്കുമെന്നും വ്യക്തമാക്കി. സര്‍ക്കാരിന്റെ കീഴിലെ ഫെഡറല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കാനും ഇരുവരും മുന്‍കയ്യെടുക്കും. സര്‍ക്കാരിലെ 'മാലിന്യങ്ങളെയും' തട്ടിപ്പുകളെയും വെളിച്ചത്തുകൊണ്ടുവരുമെന്നും അമേരിക്കയെ വീണ്ടും ഉന്നതിയിലേക്ക് ഉയര്‍ത്താന്‍ (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) മസ്‌കിനും വിവേകിനും കഴിയുമെന്നും ട്രംപ് പറഞ്ഞു.

advertisement

ഡോജിന്റെ ഓരോ പ്രവര്‍ത്തനവും ഓണ്‍ലൈനില്‍ ലഭ്യമാക്കി സുതാര്യത ഉറപ്പുവരുത്തുമെന്നും ഡോജ് എന്തെങ്കിലും പ്രത്യേകമായി ചെയ്യേണ്ടതുണ്ടെന്ന് ജനങ്ങള്‍ക്ക് തോന്നിയാല്‍ അറിയിക്കണമെന്നും ഇലോണ്‍ മസ്‌ക് എക്‌സില്‍ പ്രതികരിച്ചു. കാബിനറ്റിലേക്ക് എത്തുന്ന കാര്യം വിവേക് രാമസ്വാമിയും എക്‌സിലൂടെ സ്ഥിരീകരിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇക്കഴിഞ്ഞ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനുവേണ്ടി സജീവമായി പ്രചാരണ രംഗത്ത് മസ്‌കുണ്ടായിരുന്നു. 38കാരനായ വിവേക് രാമസ്വാമി തുടക്കത്തില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് ട്രംപിനു വേണ്ടി മാറുകയും പ്രചാരണരംഗത്ത് ശക്തമായ സാന്നിധ്യമാവുകയും ചെയ്തിരുന്നു. വിവേക് തന്റെ കാബിനറ്റിലുണ്ടാകുമെന്ന സൂചന ട്രംപ് നേരത്തേ നല്‍കിയിരുന്നു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
ഇലോണ്‍ മസ്‌കിന് മേലെ ഇനി ആര് പറക്കും? 40000 കോടി ഡോളര്‍ ആസ്തിയുള്ള ആദ്യ വ്യക്തി
Open in App
Home
Video
Impact Shorts
Web Stories