1. മാസം കുടുംബത്തിന്റെ ആകെ വരുമാനം എന്തൊക്കെ എന്ന് എഴുതുക
2. ഒരു മാസം വരുന്ന ചെലവുകൾ രേഖപ്പെടുത്തുക.
വരവും ചെലവും കഴിഞ്ഞ് നീക്കിയിരിപ്പായി തുകയുണ്ടെങ്കിൽ ഇപ്പോഴുള്ള രീതിയിൽ തന്നെ മുന്നോട്ടുപോകാം. എന്നാൽ വരവ് കുറവും ചെലവ് കൂടുതലുമാണെങ്കില്‍ ഇപ്പോഴുള്ള രീതിയിൽ മാറ്റം വരുത്തിയേ മതിയാകൂ.
Also Read- Family Budget| വരവും ചെലവും തമ്മിൽ ചേരുന്നില്ലേ? കുടുംബ ബജറ്റ് എങ്ങനെ തയാറാക്കാം?
advertisement
ആവശ്യങ്ങള്‍ എന്തൊക്കെ?
1. ഉപഭോഗ ആവശ്യങ്ങൾ - വീട്ടുചെലവുകൾ
2. അടിസ്ഥാന ആവശ്യങ്ങൾ- വീട് വയ്ക്കുക, വാഹനം വാങ്ങുക തുടങ്ങിയവ
3. അത്യാവശ്യങ്ങൾ - ആശുപത്രി ആവശ്യങ്ങൾ പോലുള്ളവ
ആവശ്യങ്ങൾ മാറ്റിവയ്ക്കാതെ എങ്ങനെ സമ്പാദ്യം കണ്ടെത്താം?
1. പ്രാദേശികമായി ലഭ്യമാകുന്ന വിഭവങ്ങൾ ഭക്ഷണത്തിനായി ഉപയോഗിക്കുക.
2. പച്ചക്കറികൾ സ്വന്തമായി കൃഷിചെയ്യുക.
3. വീട്ടുസാധനങ്ങൾ ഇടയ്ക്കിടെ വാങ്ങാതെ ഒരു മാസത്തേക്കുള്ളത് ഒരുമിച്ച് വാങ്ങുക. സാധനങ്ങൾ തീരുന്നതിന് അനുസരിച്ച് അടുക്കളയിലെ ഡയറിയിൽ കുറിച്ചിടുക.
4. റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ സ്റ്റോറുകൾ എന്നിവ പരമാവധി ഉപയോഗപ്പെടുത്തുക.
5. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും സർക്കാർ ആശുപത്രികളുടെയും സേവനം ഉപയോഗപ്പെടുത്തുക.
Also Read- പഴയ 100, 10, 5 രൂപ നോട്ടുകൾ പിന്‍വലിക്കുമോ? റിസര്‍വ് ബാങ്ക് വിശദീകരണം ഇങ്ങനെ
6. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുക. ഗുണമേന്മയുള്ള ഇലക്ട്രിക് സാധനങ്ങൾ വാങ്ങുക. സാധാരണ ബൾബുകൾ മാറ്റി എൽഇഡി ബൾബുകൾ ഉപയോഗിക്കുക. ആവശ്യം കഴിഞ്ഞാൽ ബൾബുകൾ, ഫാനുകൾ എന്നിവ ഓഫ് ചെയ്യണം. വസ്ത്രങ്ങൾ ഒരുമിച്ച് ഇസ്തിരിയിടുക. വോള്‍ട്ടേജ് കുറവുള്ള സമയത്ത് ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുക.
7. കുടുംബശ്രീയുടെ സഹായത്തോടെ സൂക്ഷ്മ സംരംഭങ്ങൾ ആരംഭിച്ച് വരുമാനമുണ്ടാക്കുക.
8. അയൽക്കൂട്ടങ്ങൾ ബാങ്കുമായി ലിങ്ക് ചെയ്താൽ അത്യാവശ്യഘട്ടങ്ങളിൽ അമിത പലിശയ്ക്ക് പണം കടമെടുക്കാതെ മിതമായ നിരക്കിൽ പണം ലഭ്യമാക്കാം.
9. ആകസ്മിക ചെലവുകൾ കുറയ്ക്കാൻ ഇൻഷുറൻസ് പരിരക്ഷ ഉപയോഗപ്പെടുത്തുക.
10. സുകന്യ സമൃദ്ധി, ആരോഗ്യ കിരണം, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന തുടങ്ങിയ സർക്കാർ പദ്ധതികൾ ഉപയോഗപ്പെടുത്തുക.
