ഇന്ത്യയിൽ നികുതി അടയ്ക്കുന്നത് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് തുല്യമാണ് എന്നും ഗ്രോവർ പറയുന്നു. ഒരു വർഷം 12 മാസം ജോലി ചെയ്യുന്നുണ്ടെങ്കിൽ അതിൽ നാലു മാസവും സർക്കാരിന് വേണ്ടി ചെലവഴിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ” ഈ 12 മാസം ജോലി ചെയ്താൽ, അതിൽ നാലു മാസത്തെ ശമ്പളമെങ്കിലും സർക്കാരിലേക്കാണ് പോകുന്നത്. ഒരാൾക്ക് 10 രൂപ ലഭിച്ചാർ 4 രൂപ സർക്കാരിന് നൽകണം. ഇനിയും എത്ര വർഷം സർക്കാരിന്റെ അടിമയായി ഇങ്ങനെ ജോലി ചെയ്യണം? ” ഗ്രോവർ ചോദിച്ചു.
advertisement
ചില ബിസിനസ് ഉടമകൾക്ക് ഇതിനെക്കുറിച്ച് അറിയാവുന്നതിനാൽ, അവർ നികുതി അടയ്ക്കുന്നില്ല. ശമ്പളക്കാരായ ജീവനക്കാർ ഇതിനു വിപരീതമായി, നികുതി അടക്കുന്നു. കാരണം അവരുടെ വരുമാന സ്രോതസിൽ നിന്ന് നികുതി തനിയെ പിടിക്കുന്നുണ്ടെന്നും ഗ്രോവർ കൂട്ടിച്ചേർത്തു.
Also Read-MRF വില ഒരു ലക്ഷം രൂപ കടന്ന ആദ്യ ഓഹരിയായി; നിക്ഷേപകര്‍ അറിയേണ്ടതെല്ലാം
താൻ എപ്പോഴെങ്കിലും രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ ഇന്ത്യയിലെ ആദായനികുതി നിരക്ക് കുറയ്ക്കുക എന്ന കാര്യത്തിന് മുൻഗണന നൽകും എന്നും ഗ്രോവർ പറഞ്ഞു. സർക്കാർ നികുതി വെട്ടിപ്പ് ഇല്ലാതാക്കാൻ കർശനമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയാൽ ഈ ഇനത്തിൽ നിന്നുള്ള വരുമാനം വർദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രോവറിന്റെ അഭിപ്രായത്തോട് അനുകൂലമായും പ്രതികൂലമായും പ്രതികരിക്കുന്നവരുണ്ട്. നികുതിദായകരോട് സർക്കാർ അൽപം കൂടി ദയ കണിക്കണം എന്ന് പലരും സമ്മതിക്കുമ്പോൾ, അഷ്നീർ ഗ്രോവർ സർക്കാരിനെ അനാവശ്യമായി വിമർശിക്കുകയാണെന്ന് പറയുന്നുവരും ഉണ്ട്.
