advertisement

MRF വില ഒരു ലക്ഷം രൂപ കടന്ന ആദ്യ ഓഹരിയായി; നിക്ഷേപകര്‍ അറിയേണ്ടതെല്ലാം

Last Updated:

2020 മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ വിലയായ 55,000 രൂപയില്‍ നിന്ന് 81 ശതമാനം നേട്ടമാണുണ്ടാക്കിയിരിക്കുന്നത്.

MRF
MRF
മുന്‍നിര ടയര്‍ നിര്‍മാണ കമ്പനിയായ എംആര്‍എഫിന്റെ ഓഹരി വില ഒരു ലക്ഷം രൂപ കടന്നു. ഇതാദ്യമായാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഒരു കമ്പനിയുടെ ഓഹരി വില ഒരു ലക്ഷം രൂപ കടക്കുന്നത്. ചൊവ്വാഴ്ച വ്യാപാരത്തിനിടെ എംആര്‍എഫ് ഓഹരികള്‍ ഏക്കാലത്തെയും ഉയര്‍ന്ന വിലയായ 1,00,439 രൂപയിലെത്തി. നേരത്തെ ഫ്യൂച്ചേഴ്‌സ് വിഭാഗത്തില്‍, മെയ് മാസത്തില്‍ ഓഹരി വില ഒരു ലക്ഷം രൂപയില്‍ എത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം എംആര്‍എഫ് ഓഹരികള്‍ 45 ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു. 2020 മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ വിലയായ 55,000 രൂപയില്‍ നിന്ന് 81 ശതമാനം നേട്ടമാണുണ്ടാക്കിയിരിക്കുന്നത്. 2022 ഡിസംബറില്‍ ഓഹരി വില 94,500 രൂപയായി ഉയര്‍ന്നെങ്കിലും ആ നില നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടിരുന്നു.
ഇന്ത്യയിലെ, ഏറ്റവും ഉയര്‍ന്ന വിലയുള്ള ഓഹരികളുടെ പട്ടികയില്‍ എംആര്‍എഫ് ഒന്നാമതാണ്. 41,152 രൂപയ്ക്ക് ഇന്ന് ഓഹരികള്‍ വില്‍ക്കുന്ന ഹണിവെല്‍ ഓട്ടോമേഷനാണ് പട്ടികയില്‍ രണ്ടാമത്. പേജ് ഇന്‍ഡസ്ട്രീസ്, ശ്രീ സിമന്റ്, 3 എം ഇന്ത്യ, അബോട്ട് ഇന്ത്യ, നെസ്ലെ, ബോഷ് തുടങ്ങിയ കമ്പനികളാണ് തൊട്ടുപിന്നില്‍.
advertisement
ഓഹരി വില ഒരു ലക്ഷമായെങ്കിലും പിഇ അനുപാതത്തിന്റെയും പ്രൈസ് ടു ബുക്ക് വാല്യൂ അടിസ്ഥാനത്തിലും മൂല്യമതിപ്പില്‍ (Valuation) എംആര്‍എഫ് ഓഹരി അമിത വിലയുള്ളതാണെന്ന് (expensive) പറയനാകില്ല. ഓഹരി വിഭജനം (Stock split) നടത്തിയാല്‍ വിപണി വില താഴുമെങ്കിലും എംആര്‍എഫ് കമ്പനി അത്തരമൊരു നീക്കത്തിന് ഇതുവരെ തുടക്കമിട്ടില്ല. ചെന്നൈ ആസ്ഥാനമായ ടയര്‍ കമ്പനിക്ക് ആകെ 42,41,143 ഓഹരികളുള്ളത്. അതില്‍ 30,60,312 ഓഹരികള്‍ പബ്ലിക്ക് ഓഹരി ഉടമകളുടെ കയ്യിലാണ്. മൊത്തം ഓഹരിയുടെ 72.16 ശതമാനമാണിത്. മൊത്തം ഇക്വിറ്റിയുടെ 27.84 ശതമാനം വരുന്ന 11,80,831 ഓഹരികളാണ് പ്രമോട്ടര്‍മാര്‍ കൈവശം വച്ചിരിക്കുന്നത്.
advertisement
നാലാം പാദ ഫലം
കമ്പനിയുടെ നാലാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ച മെയ് 3ന് ശേഷമാണ് ഈ ഉയര്‍ച്ച ഉണ്ടായത്. 2023 മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ നികുതി നല്‍കിയതിന് ശേഷമുള്ള ലാഭം (PAT) 313.53 കോടി രൂപയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 86 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 168.53 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം 10.12 ശതമാനം ഉയര്‍ന്ന് 5,841.7 കോടി രൂപയായി.
advertisement
‘ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റിലെ മുന്‍നിര ഓഹരികളിലൊന്നായ എംആര്‍എഫ്, 1 ലക്ഷം എന്ന ശ്രദ്ധേയമായ നാഴികക്കല്ല് മറികടന്ന് ഓഹരി വിലയിൽ ആറക്കം തൊടുന്ന ആദ്യത്തെ സ്റ്റോക്ക് ആയി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഓഹരി വിലയിൽ ഇനിയും വളര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏകദേശം 1,10,000 രൂപ വരെ എത്താന്‍ സാധ്യതയുണ്ടെന്നും ചില റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നതായി’ സ്വസ്തിക ഇന്‍വെസ്റ്റ്മാര്‍ട്ട് ലിമിറ്റഡിന്റെ ഗവേഷണ വിഭാഗം മേധാവി സന്തോഷ് മീണ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
MRF വില ഒരു ലക്ഷം രൂപ കടന്ന ആദ്യ ഓഹരിയായി; നിക്ഷേപകര്‍ അറിയേണ്ടതെല്ലാം
Next Article
advertisement
ചന്ദ്രനിലേക്കുള്ള ആർട്ടെമിസ് II ദൗത്യത്തിൽ നാസ ബഹിരാകാശയാത്രികർ ഐഫോണുകൾ കൊണ്ടുപോയതിന്റെ കാരണം ?
ചന്ദ്രനിലേക്കുള്ള ആർട്ടെമിസ് II ദൗത്യത്തിൽ നാസ ബഹിരാകാശയാത്രികർ ഐഫോണുകൾ കൊണ്ടുപോയതിന്റെ കാരണം ?
  • ആർട്ടെമിസ് II ദൗത്യത്തിൽ ബഹിരാകാശയാത്രികർ ഐഫോണുകൾ ഉപയോഗിക്കാൻ നാസ അനുമതി നൽകി

  • ഐഫോണുകൾ എയർപ്ലെയിൻ മോഡിൽ പ്രവർത്തിക്കും, ബഹിരാകാശ പേടകത്തിന്റെ പ്രവർത്തനങ്ങൾ ബാധിക്കില്ല

  • ബഹിരാകാശ യാത്രയുടെ നിമിഷങ്ങൾ പകർത്താനും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യാനും ഐഫോണുകൾ ഉപയോഗിക്കും

View All
advertisement