TRENDING:

Gold Price Today| സ്വർണ വില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

Last Updated:

ഒരു പവൻ സ്വർണത്തിന് 36.640 രൂപയും ഗ്രാമിന് 4580 രൂപയുമാണ് ഇന്നത്തെ വില.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി/ കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയും ഗ്രാമിന് എട്ട് രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 36.640 രൂപയും ഗ്രാമിന് 4580 രൂപയുമാണ് ഇന്നത്തെ വില. ബുധനാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വർധിച്ചിരുന്നു. തിങ്കളാഴ്ച പവന് 88 രൂപ കുറഞ്ഞ് സ്വർണവില 36,640 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ മൂന്നോ നാലോ ആഴ്ചകളായി സ്വര്‍ണവിലയില്‍ മുന്നേറ്റമാണ് ദൃശ്യമായത്. ഇതിനിടെ ഏതാനും ദിവസങ്ങളില്‍ വില താഴ്ന്നുവെങ്കിലും വില ഉയരുന്ന പ്രവണതയാണ് പൊതുവേ സ്വര്‍ണവിലയില്‍ കാണുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

മെയ് ആദ്യം 35,040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് ചാഞ്ചാടി നിന്ന വില വീണ്ടും ഉയരുന്നതാണ് കണ്ടത്. ഒരു മാസത്തിനിടെ 1000 രൂപയാണ് ഉയര്‍ന്നത്. അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ വിലയിൽ കുറവുണ്ടായി. ഇന്നത്തെ ഔൺസ് വില 1885.36 ഡോളറാണ്. ഇന്നലെ ഇത് 1893.92ഡോളറായിരുന്നു. കഴിഞ്ഞ ആഴ്ചകളിൽ ഇത് 1900 പിന്നിട്ടിരുന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയിലും ഇന്ന് സ്വർണത്തിന് വില കുറഞ്ഞു. പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 48950 രൂപയാണ് ഇന്ന്. ബുധനാഴ്ച ഇത് 49145 രൂപയായിരുന്നു.

advertisement

കേന്ദ്ര ബജറ്റിൽ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിക്കുകയും ചെയ്തു. കേന്ദ്ര ബജറ്റിന് പിന്നാലെ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഒരുമാസം മുന്‍പ് മുതല്‍ വര്‍ധിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും സ്വര്‍ണ വില കൂടി. ധന വിപണിയില്‍ ആഗോളതലത്തിലുണ്ടായിട്ടുള്ള അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ തിരിയാന്‍ പ്രേരിപ്പിക്കുന്നതായാണ് വിലയിരുത്തല്‍.

ഫെബ്രുവരിയില്‍ 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും പവന് കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലില്‍ 1720 രൂപ കൂടി. ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ ഒന്നാം തീയതി). മെയ് മാസത്തിലും സ്വർണവിലയിൽ വർധനവുണ്ടായി. എന്നാൽ ജൂണില്‍ സ്വർണവില ചാഞ്ചാട്ടത്തിൽ തുടരുകയാണ്.‌

advertisement

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില (22 കാരറ്റ് സ്വർണം, 10 ഗ്രാം)

ചെന്നൈ  ₹ 46,300

മുംബൈ  ₹ 47,680

ന്യൂഡൽഹി  ₹ 48,040

കൊൽക്കത്ത  ₹ 48,220

ബാംഗ്ലൂർ  ₹ 45,900

ഹൈദരാബാദ്  ₹ 45,900

പൂനെ  ₹ 47,680

ബറോഡ  ₹ 48,400

അഹമ്മദാബാദ്  ₹ 48,400

ജയ്പുര്‍  ₹ 48,040

ലഖ്‌നൗ  ₹ 48,040

കോയമ്പത്തൂര്‍  ₹ 46,300

മധുര  ₹ 46,300

വിജയവാഡ  ₹ 45,900

advertisement

പാട്‌ന  ₹ 47,680

നാഗ്പൂര്‍  ₹ 47,680

ചണ്ഡിഗഡ്  ₹ 48,040

സൂറത്ത്  ₹ 48,400

ഭുവനേശ്വര്‍  ₹ 45,900

മാംഗ്ലൂര്‍  ₹ 45,900

വിശാഖപട്ടണം  ₹ 45,900

നാസിക്  ₹ 47,680

മൈസൂര്‍  ₹ 45,900

കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സ്വര്‍ണ വില ഉയരുമെന്ന് തന്നെയാണ് വിപണിയിലെ വിദഗ്ധർ വിലയിരുത്തുന്നത്. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് എം‌സി‌എക്സിൽ കഴിഞ്ഞവർഷം ആഗസ്റ്റിൽ 56,200 രൂപയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Key Words: gold price kerala, gold price today, Gold prices, gold price, gold price on June 10, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price

advertisement

മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today| സ്വർണ വില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം
Open in App
Home
Video
Impact Shorts
Web Stories