എന്നാൽ, വെള്ളി നിരക്കിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 97 രൂപയാണ് നിരക്ക്.
ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണം 2654 ഡോളറിലെത്തി. നാളെ അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് തീരുമാനിക്കും. അതിന് അനുസരിച്ച് സ്വർണ വിലയിൽ മാറ്റം വരും. പലിശ നിരക്ക് നേരിയ തോതില്‍ കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.
Also Read: Kerala Gold Price Dec 18: ആഭരണപ്രേമികൾക്ക് ആശ്വാസം; സ്വർണവില കുറഞ്ഞു
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
advertisement
നേരത്തെ സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്.
ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.