ഡിസംബർ 14 മുതൽ മാറ്റമില്ലാതിരുന്ന സ്വർണത്തിന് ഇന്നലെ നേരിയ വർധനവ് ഉണ്ടായിരുന്നു. 80 രൂപയാണ് ഇന്നലെ വർധിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ന് 120 രൂപ കുറഞ്ഞത്. എന്നാൽ, വരാൻ പോകുന്ന വില വർധനവിന് മുന്നോടിയായി സ്വർണവില കുറഞ്ഞതാണോ എന്ന സംശയവുമുണ്ട്.
വെള്ളിയുടെ വിലയില്‍ സംസ്ഥാനത്ത് ഇന്നും മാറ്റമില്ല. ഗ്രാമിന് 97 രൂപയില്‍ ഇന്നും തുടരുകയാണ്.
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
advertisement
നേരത്തെ സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.