22 കാരറ്റ് സ്വർണ്ണം ഒരു ഗ്രാമിന് 30 രൂപ കൂടി 4,610 രൂപയായി. കഴിഞ്ഞ ദിവസം 4,580 രൂപയായിരുന്നു വില. എട്ടു ഗ്രാമിന് 240 രൂപ കൂടി 36,880 രൂപയായിരുന്നു. 36,640 ആണ് കഴിഞ്ഞ ദിവസത്തെ വില. പത്തു ഗ്രാം സ്വർണ്ണത്തിന് 300 രൂപ കൂടി. 45,800 രൂപയിൽ നിന്നും 46,100 രൂപയായി വില ഉയർന്നിട്ടുണ്ട്. നൂറു ഗ്രാം സ്വർണ്ണത്തിന് 3000 രൂപ കൂടി 4,58,000 രൂപയിൽ നിന്നും 4,61,000 രൂപയായിട്ടുണ്ട്.
advertisement
എന്നാൽ 24 കാരറ്റ് സ്വർണ്ണം വാങ്ങുന്നവർക്ക് കൂടുതൽ പണം മുടക്കേണ്ടി വരും. ഗ്രാമിന് 33 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസം 4,997 രൂപയായിരുന്നു ഇന്ന് 5,030 രൂപയായിട്ടുണ്ട്. ഒരു പവൻ, പത്തു ഗ്രാം, 100 ഗ്രാം സ്വർണ്ണത്തിന് ഇനി പറയുംപോലെയാണ് വില. കഴിഞ്ഞ ദിവസത്തെ വില ബ്രാക്കറ്റിൽ. ₹40,240 (₹39,976), ₹50,300 (₹49,970) ₹5,03,000 (₹4,99,700).
കേന്ദ്ര ബജറ്റിൽ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിക്കുകയും ചെയ്തു. കേന്ദ്ര ബജറ്റിന് പിന്നാലെ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില ഒരുമാസം മുന്‍പ് മുതല്‍ വര്‍ധിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും സ്വര്‍ണ വില കൂടി. ധന വിപണിയില്‍ ആഗോളതലത്തിലുണ്ടായിട്ടുള്ള അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ തിരിയാന്‍ പ്രേരിപ്പിക്കുന്നതായാണ് വിലയിരുത്തല്‍.
മെയ് ആദ്യം 35,040 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് ചാഞ്ചാടി നിന്ന വില വീണ്ടും ഉയരുന്നതാണ് കണ്ടത്. ഒരു മാസത്തിനിടെ 1000 രൂപയാണ് ഉയര്‍ന്നത്.
Summary: Gold price in Kerala has once again gone up after a brief lull for a day. For 22 carat gold, there is remarkable difference from yesterday's prices. One gram gold now stands Rs 30 higher than it was a day before. One pavan is priced at Rs 36,880