Also Read- Petrol Diesel Price| ഇന്ന് വില വർധനവില്ല; ആറുമാസത്തിനിടെ പെട്രോൾ, ഡീസൽ വില വർധിച്ചത് 55 തവണ
അതേസമയം, ദേശീയതലത്തിൽ ഇന്ന് സ്വർണവില കൂടി. 22 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന് 46,190 രൂപയായി വർധിച്ചു. ഇന്നലെ ഇത് 46,150 രൂപയായിരുന്നു. വെള്ളി കിലോയ്ക്ക് 67,900 രൂപയായി. എക്സൈസ് നിരക്ക്, സംസ്ഥാന നികുതി, പണിക്കൂലി എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനങ്ങളിലും സ്വർണ വില വ്യത്യാസപ്പെട്ടിരിക്കുന്നു. ഡൽഹിയിൽ 10 ഗ്രാം സ്വർണത്തിന് 46,,150 രൂപയാണ്. ചെന്നൈയിൽ 150 താഴ്ന്ന് 44,400 രൂപയായി. മുംബൈയിൽ 46,190 രൂപയാണ്.
advertisement
Also Read- JioPhone Next | ജിയോ ഫോൺ നെക്സ്റ്റ് സെപ്റ്റംബർ 10 മുതൽ വിപണിയിൽ
രാജ്യത്തെ കമ്മിഡിറ്റി വിപണിയായ എംഎസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 47,190 രൂപയാണ്. വ്യാഴാഴ്ച 47,150 രൂപയ്ക്കായിരുന്നു വ്യാപാരം നടന്നത്. വെള്ളി കിലോയ്ക്ക് 67,900 രൂപാ നിരക്കിൽ തുടരുകയാണ്. ഒരു ഡോളറിന് 74.18 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ട്രോയി ഔൺസ് വില 0.1 ശതമാനം വർധിച്ച് 1771.80 ഡോളറായി.
Also Read- ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ അറിയാം; സമ്പൂർണ്ണ ലിസ്റ്റ് ഇതാ
കേരളത്തിൽ ജൂൺ മാസം തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജൂൺ മുന്നിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 36,960 രൂപ. പിന്നീട് വില താഴുന്നതാണ് കണ്ടത്. രണ്ടാഴ്ചക്കിടെ 700 രൂപയാണ് പവന് കുറഞ്ഞത്. ഡോളർ കരുത്താർജിച്ചതും മഞ്ഞുലോഹത്തിന്റെ വില കുറയാൻ കാരണമായി.
Also Read- Reliance AGM 2021 | സൗദി ആരംകോ ചെയർമാൻ ര്യാസിർ ആൽ റുമയ്യൻ റിലയൻസ് ബോർഡിൽ
ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിന് പിന്നാലെ സ്വർണ വില പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു. പിന്നീടുള്ള ദിവസങ്ങളിലും വില ഉയർന്നു. ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലില്‍ 1720 രൂപ കൂടി. മെയ് മാസത്തിലും സ്വർണവില വർധിച്ചു. എന്നാൽ ജൂൺ മാസത്തിൽ വില താഴുന്ന പ്രവണതയാണ് കാണിക്കുന്നത്.