HOME » NEWS » Money » RELIANCE AGM 2021 SAUDI ARAMCO CHAIRMAN JOINS RIL BOARD

Reliance AGM 2021 | സൗദി ആരംകോ ചെയർമാൻ ര്യാസിർ ആൽ റുമയ്യൻ റിലയൻസ് ബോർഡിൽ

ഇന്ത്യൻ സമ്പദ് രംഗത്തേക്ക് റിലയൻസ് നൽകുന്നത് അമൂല്യമായ സംഭാവനയാണ്. രാജ്യത്തെ ഏറ്റവും വലിയ കയറ്റുമതി സ്ഥാപനമായി റിലയൻസ് തുടരുന്നു. കഴിഞ്ഞവർഷം 75,000 പുതിയ തൊഴിൽ അവസരം സൃഷ്ടിക്കാൻ കഴിഞ്ഞു

News18 Malayalam | news18-malayalam
Updated: June 24, 2021, 3:31 PM IST
Reliance AGM 2021 | സൗദി ആരംകോ ചെയർമാൻ ര്യാസിർ ആൽ റുമയ്യൻ റിലയൻസ് ബോർഡിൽ
Mukesh-Ambani
  • Share this:
മുംബൈ: സൗദി ആരംകോ പ്രതിനിധി റിലയൻസ് ബോർഡിൽ എത്തി. സൗദി ആരംകോ ചെയർമാൻ ര്യാസിർ ആൽ റുമയ്യനെയാണ് റിലയൻസിന്‍റെ പുതിയ ഡയരക്ടർ ബോർഡ് അംഗമായി നിയമിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ 44-ാമത് വാർഷിക പൊതുയോഗത്തിൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി ആരംകോയുമായുള്ള റിലയൻസിന്റെ കരാർ ഈ വർഷം ഉണ്ടാകും. രാജ്യത്തെ പാചകവാതക ആവശ്യത്തിന്റെ 20 ശതമാനവും ഉത്പാദിപ്പിക്കുന്ന സ്ഥാപനമായി റിലയൻസ് വളർന്നുവെന്ന് മുകേഷ് അംബാനി ചൂണ്ടിക്കാട്ടി. 1992 മുതൽ ഡയറക്ടർ ബോർ‍ഡിലുള്ള വൈ പി ത്രിവേദിക്ക് വാർഷിക പൊതുയോഗത്തിൽ യാത്രയയപ്പ് നൽകി.

42. 5 കോടി ഉപയോക്താക്കളാണ് ജിയോയ്ക്ക് ഇപ്പോഴുള്ളതെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. റിലയൻസ് റീട്ടെയ്ൽ പ്രതിസന്ധിക്കിടയിലും ലാഭത്തിലായി. കോവിഡ് കാലത്തും പൂർണമായി പ്രവർത്തിച്ച ലോകത്തെ ഏക എണ്ണ ഉത്പാദക സ്ഥാപനമാണ് റിലയൻസ്. പെട്രോകെമിക്കൽ ഉൽപന്നങ്ങളുടെ വിൽപന കോവിഡിന് മുൻപുള്ള കാലത്തേക്കു മടങ്ങിയെത്തിയിരിക്കുന്നു. കടമില്ലാത്ത ബാലൻസ് ഷീറ്റ് എന്ന ലക്ഷ്യം പ്രഖ്യാപിച്ചതിലും രണ്ടുവർ‌ഷം മുൻപ് നേടാനായി. റിലയൻസ് സ്ഥാപനങ്ങളിലേക്കു കഴിഞ്ഞവർഷം വന്ന മൂലധന നിക്ഷേപം ലോകത്ത് സമാനതകൾ ഇല്ലാത്തതാണ്. റിലയൻസ് സ്ഥാപനങ്ങളിൽ ലോകത്തിനുള്ള വിശ്വാസത്തിന്റെ അടയാളമാണ് ഈ നിക്ഷേപങ്ങളെന്നും മുകേഷ് അംബാനി ചൂണ്ടിക്കാട്ടി.

റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ലാഭം 53,739 കോടി രൂപയാണ്. 34.8% ലാഭവർദ്ധന ഉണ്ടായി. ഇന്ത്യൻ സമ്പദ് രംഗത്തേക്ക് റിലയൻസ് നൽകുന്നത് അമൂല്യമായ സംഭാവനയാണ്. രാജ്യത്തെ ഏറ്റവും വലിയ കയറ്റുമതി സ്ഥാപനമായി റിലയൻസ് തുടരുന്നു. കഴിഞ്ഞവർഷം 75,000 പുതിയ തൊഴിൽ അവസരം സൃഷ്ടിക്കാൻ കഴിഞ്ഞു. ജിഎസ്ടി, വാറ്റ് ഉൾപ്പെടെ എല്ലാ നികുതിയും ഏറ്റവും കൂടുതൽ നൽകുന്ന സ്ഥാപനമാണ് റിലയൻസ് എന്നും മുകേഷ് അംബാനി പറഞ്ഞു.

കോവിഡ് കാലത്തെ റിലയൻസ് പ്രവർത്തനങ്ങൾ

കോവിഡ് കാലത്ത് കമ്പനിയുടെ നേതൃത്വത്തിൽ നടന്ന പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് റിലയൻസ് ഫൌണ്ടേഷൻ ചെയർപേഴ്സൺ നിതാ അംബാനി വിശദീകരിച്ചു. 116 വാകിസൻ കേന്ദ്രങ്ങൾ റിലയൻസ് സജ്ജമാക്കി. ദിവസം ഒരു ലക്ഷം വാക്സിൻ വരെ വിതരണം ചെയ്യാവുന്ന ഡിജിറ്റൽ പ്ളാറ്റ്ഫോം റിലയൻസ് സജ്ജമാക്കി. കോവിഡ് മൂലം കൊല്ലപ്പെട്ട ജീവനക്കാരുടെ കുടുംബത്തിന് അടുത്ത അഞ്ചുവർഷത്തേക്ക് ശമ്പളം പൂർണമായും നൽകും. ബിരുദം വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും റിലയൻസ് വഹിക്കും. മിഷൻ അന്നസേവ ലോകത്തെ ഏതെങ്കിലും കോർപ്പറേറ്റ് സ്ഥാപനം ഏറ്റെടുത്ത ഏറ്റവും വലിയ സേവനം. മുൻനിര പ്രവർത്തകർക്കും കഷ്ടപ്പെടുന്നവർക്കും ദുരിതകാലം മുഴുവൻ ഭക്ഷണം എത്തിക്കാൻ കഴിഞ്ഞു. റിലയൻസിൽ ശമ്പളവും ആനുകൂല്യങ്ങളും ആർക്കും കുറയുന്നില്ലെന്ന് ഉറപ്പാക്കാൻ കഴിഞ്ഞു.


കോവിഡിനെ നേരിടാൻ റിലയൻസ് അഞ്ചു ദൗത്യം ഏറ്റെടുത്തു. ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താൻ റിലയൻസ് ആദ്യം ഉണർന്നു പ്രവർത്തിച്ചു. ദിവസങ്ങൾക്കുള്ളിൽ ജാംനഗർ റിഫൈനറിയിൽ മെഡിക്കൽ ഓക്സിജൻ ഉത്പാദിപ്പിക്കാൻ സംവിധാനം ഉണ്ടാക്കി. സാധാരണ ഒരു വർഷം വേണ്ടി വരുന്ന ജോലികളാണ് രണ്ടാഴ്ച കൊണ്ടു പൂർത്തിയാക്കിയത്. ഇന്ന് രാജ്യത്തെ 11 ശതമാനം ഓക്സിജൻ ഉത്പാദനവും നടത്തുന്നത് റിലയൻസ് ആണ്. 100 പുതിയ ഓക്സിജൻ ടാങ്കറുകൾ വാങ്ങിയാണ് റിലയൻസ് സേവന സജ്ജരായത്. നിരവധി ആശുപത്രികളിൽ ഓക്സിജൻ ഉത്പാദന സംവിധാനം സ്ഥാപിക്കാൻ കഴിഞ്ഞു. രാജ്യത്ത് രണ്ടായിരത്തിലധികം കിടക്കകൾ കോവിഡ് ചികിൽസയ്ക്ക് സജ്ജമാക്കി. ഈ ആശുപത്രികൾ വഴി പൂർണമായും സൗജന്യമായാണ് ചികിൽസ നൽകുന്നത്. സ്ത്രീ ശക്തിയിൽ വിശ്വസിക്കുന്നു. സ്ത്രീകൾ വഴി ഗംഭീരമായ നേട്ടം രാജ്യത്തിനുണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി നിത അംബാനി പറഞ്ഞു.

ജിയോ ഇൻസ്റ്റിറ്റ്യൂട്ട് ഈ വർഷം

ജിയോ ഇൻസ്റ്റിറ്റ്യൂട്ട് ഈ വർഷം പ്രവർത്തനം തുടങ്ങുമെന്ന് നിത അംബാനി പ്രഖ്യാപിച്ചു. ഈ പ്രതിസന്ധികാലത്ത് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനെ ആഗോള നിലവാരത്തിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. മാനവികത നേരിട്ട പ്രതിസന്ധിയാണ് കോവിഡ് എന്ന് നിതാ അംബാനി പറഞ്ഞു. ഒരു ജനത എന്ന നിലയിൽ നമ്മൾ ഒന്നായി നേരിട്ടു. കഴിഞ്ഞ 11 വർഷമായി റിലയൻസ് ഫൗണ്ടേഷൻ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നു. ഗ്രാമീണ ഇന്ത്യയിൽ പോലും മാനവികതയുടെ വാതിലുകൾ തുറക്കാൻ കഴിഞ്ഞുവെന്നും അവർ പറഞ്ഞു.

Disclaimer: Network18 and TV18 – the companies that operate news18.com – are controlled by Independent Media Trust, of which Reliance Industries is the sole beneficiary.
Published by: Anuraj GR
First published: June 24, 2021, 3:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories