ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ അറിയാം; സമ്പൂർണ്ണ ലിസ്റ്റ് ഇതാ

Last Updated:

ജൂലൈ മാസത്തിലെ 15 ദിവസങ്ങൾ ഇന്ത്യയിലുടനീളമുള്ള ബാങ്കുകൾക്ക് അവധിയായിരിക്കും

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോവിഡ് മഹാമാരി വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ നിർദേശ പ്രകാരം നിയന്ത്രിതമായ രീതിയിലാണ് നിലവിൽ ബാങ്കുകൾ പ്രവർത്തിച്ചു വരുന്നത്. എന്നാൽ ഉത്സവങ്ങളും അനുബന്ധ അവധി ദിനങ്ങളും ശനിയാഴ്ചകളും ഞായറാഴ്ചകളും ഒക്കെയായി ജൂലൈ മാസം പതിനഞ്ചോളം ദിവസങ്ങളാണ് ബാങ്ക് അവധികളായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
ജൂലൈ മാസത്തിലെ 15 ദിവസങ്ങൾ ഇന്ത്യയിലുടനീളമുള്ള ബാങ്കുകൾക്ക് അവധിയായിരിക്കും. റിസർവ് ബാങ്ക് പുറത്തിറക്കിയ ഔദ്യോഗിക അവധി ദിനങ്ങളുടെ പട്ടികയിൽ വിവിധ സംസ്ഥാനങ്ങളിലെ വിവിധ ഉത്സവങ്ങളും ഉൾപ്പെടുന്നു. അതേസമയം ആറെണ്ണം പതിവ് വാരാന്ത്യ അവധി ദിനങ്ങൾ ആയിരിക്കും.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധി ദിന കലണ്ടർ അനുസരിച്ച് വാരാന്ത്യങ്ങൾ കൂടാതെയുള്ള ഏതാനും ചില ഉത്സവ അവധി ദിനങ്ങൾ പ്രാദേശികമായോ അല്ലെങ്കിൽ പ്രാദേശിക ബ്രാഞ്ചുകളിൽ മാത്രമായോ പരിമിതപ്പെടുത്തുന്നതാണ്‌. രാജ്യമെമ്പാടുമുള്ള എല്ലാ ബാങ്കുകൾക്കും ബാധകമായ പ്രധാന അവധിയായ ഈദ്-ഉൽ-അദ്ഹ അഥവാ ബക്രീദ് ജൂലൈ 21ൽ അവധിയായി ഉൾപ്പെടുത്തിയിട്ടുണ്ട്.
advertisement
ആർ‌ബി‌ഐ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം, പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകൾ‌, സഹകരണ ബാങ്കുകൾ‌, രാജ്യത്തുടനീളമുള്ള പ്രാദേശിക ബാങ്കുകൾ‌ എന്നിവയുൾ‌പ്പെടെ എല്ലാ ബാങ്കുകളും വിജ്ഞാപനമനുസരിച്ച് പ്രസ്തുത അവധി ദിവസങ്ങളിൽ അടക്കേണ്ടതുണ്ട്.
2021 ജൂലൈ മാസത്തിലെ അവധി ദിനങ്ങളുടെ പട്ടിക ഇതാ..
4 ജൂലൈ 2021 - ഞായറാഴ്ച
10 ജൂലൈ 2021 - രണ്ടാം ശനിയാഴ്ച
11 ജൂലൈ 2021 - ഞായറാഴ്ച
12 ജൂലൈ 2021 - തിങ്കളാഴ്ച - കാങ് (രാജസ്ഥാൻ), രഥയാത്ര (ഭുവനേശ്വർ, ഇംഫാൽ)
advertisement
13 ജൂലൈ 2021 - ചൊവ്വാഴ്ച - ഭാനു ജയന്തി (രക്തസാക്ഷി ദിനം- ജമ്മു & കശ്മീർ, ഭാനു ജയന്തി- സിക്കിം)
14 ജൂലൈ 2021 - ദ്രുക്പ റ്റ്സെച്ചി (ഗ്യാങ്‌ടോക്ക്)
16 ജൂലൈ 2021- വ്യാഴം - ഹരേല പൂജ (ഡെറാഡൂൺ)
17 ജൂലൈ 2021 - ഖാർച്ചി പൂജ (അഗർത്തല, ഷില്ലോംഗ്)
18 ജൂലൈ 2021 - ഞായറാഴ്ച
21 ജൂലൈ 2021 - ചൊവ്വാഴ്ച - ഈദ് ഉൽ അദ (രാജ്യത്തുടനീളം)
advertisement
24 ജൂലൈ 2021 - നാലാം ശനിയാഴ്ച
25 ജൂലൈ 2021 - ഞായറാഴ്ച
31 ജൂലൈ 2021 - ശനിയാഴ്ച - കെർ പൂജ (അഗർത്തല)
15ൽ ഒമ്പത് അവധി ദിനങ്ങളും സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടവയാണ്. അതായത് രാജ്യത്തെ എല്ലാ ബാങ്കുകളും 15 ദിവസത്തേക്ക് അടച്ചിരിക്കില്ലായെന്നുള്ളത് ജനങ്ങൾക്ക് വലിയ ആശ്വാസമാണ്. ആയതിനാൽ അടുത്തമാസം എന്തെങ്കിലും ബാങ്ക് ബാങ്ക് ഇടപാടുകൾ നടത്താനുള്ളവർ ബാങ്കിലേയ്ക്ക് പോകുന്നതിനു മുമ്പ് ഈ അവധി ദിനങ്ങളുടെ പട്ടിക പരിശോധിക്കുക.
മലയാളം വാർത്തകൾ/ വാർത്ത/Money/
ജൂലൈ മാസത്തിലെ ബാങ്ക് അവധി ദിനങ്ങൾ അറിയാം; സമ്പൂർണ്ണ ലിസ്റ്റ് ഇതാ
Next Article
advertisement
'വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു'; ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ
'വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു'; ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ
  • ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടെ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ രാജീവ് ചന്ദ്രശേഖർ വീണ് പരിക്കേറ്റു.

  • 'വേദനയോടെയാണെങ്കിലും വിലപ്പെട്ട പാഠം പഠിക്കാൻ കഴിഞ്ഞു' എന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

  • ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക എന്ന ഗുണപാഠം അദ്ദേഹം പങ്കുവച്ചു.

View All
advertisement