കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവില രണ്ടു ദിവസത്തിനിടെ 1800 രൂപ ഇടിഞ്ഞിരുന്നു.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങാൻ നികുതിയും പണിക്കൂലിയും ചേർത്ത് 60,000-65,000 വരെ നൽകേണ്ടി വരും.ഒരുഘട്ടത്തില്‍ 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്ന സ്വര്‍ണവില പിന്നീട് കുറയുന്നതാണ് കണ്ടത്.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയശേഷം ഉയര്‍ന്ന വിലനിലവാരത്തിലെത്തിയ ഡോളറും കഴിഞ്ഞ ദിവസങ്ങളില്‍ ദുര്‍ബലമായിരുന്നു. ഇതും സ്വര്‍ണത്തിന്റെ വില കൂടുന്നതിന് കാരണമായി വിലയിരുത്തുന്നുണ്ട്.ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ട്രോയ് ഔൺസിന് 2629.59 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 76,339 രൂപയായി.
advertisement