TRENDING:

Mutual Funds| നിങ്ങൾക്ക് അനുയോജ്യമായ മ്യുച്വൽ ഫണ്ട് എങ്ങനെ തെരഞ്ഞെടുക്കാം?

Last Updated:

ഒരു മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കാനുള്ള തീരുമാനം എടുത്തുകഴിഞ്ഞാൽ താഴെ പറയുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുകയും അതിനുള്ള ഉത്തരങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ നിക്ഷേപം തിരഞ്ഞെടുക്കുകയും വേണം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിങ്ങൾ ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിൽ കയറാൻ തീരുമാനിച്ചു എന്ന് കരുതുക. എന്നാൽ എന്ത് കഴിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. എങ്കിൽ ഒരു സദ്യ കഴിക്കാനാണോ മസാലദോശ കഴിക്കാനാണോ അതോ ഐസ്ക്രീം കഴിക്കാനാണോ നിങ്ങൾ താത്പര്യപ്പെടുക? നിങ്ങളുടെ വ്യക്തിപരമായ ഇഷ്ടത്തിനപ്പുറത്ത് ഒരു പക്ഷെ നിങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ചു കൂടിയായിരിക്കും നിങ്ങൾ എന്ത് കഴിക്കണമെന്ന് തീരുമാനിക്കുക. ഈ വിഭവങ്ങളെല്ലാം നിങ്ങൾക്ക് ഇഷ്ടമുള്ളവയായിരിക്കും. പക്ഷെ ആ സമയത്ത് നിങ്ങൾക്ക് ഏതാണ് വേണ്ടതെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായാൽ ഒരു തിരഞ്ഞെടുപ്പ് എളുപ്പമാകും. നിങ്ങളുടെ ആവശ്യം തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. മ്യൂച്വൽ ഫണ്ടുകളിൽ (Mutual Funds) നിക്ഷേപിക്കുമ്പോഴും ഇതുപോലെ തന്നെയാണ്. മ്യൂച്വൽ ഫണ്ടിൽ ഏതു തരം നിക്ഷേപം നടത്താനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കണം. ഫിക്സഡ് ഇൻകം ഫണ്ട്, ഇക്വിറ്റി ഫണ്ട് തുടങ്ങി ഏത് അസറ്റ് മാനേജ്മെന്റ് കമ്പനിയിൽ നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് വരെ നിങ്ങൾ തീരുമാനമെടുക്കേണ്ടതുണ്ട്. ശരിയായ ഫണ്ട് തിരഞ്ഞെടുക്കുക എളുപ്പമുള്ള കാര്യമല്ല. പരിചയസമ്പന്നരായ നിക്ഷേപകർ പോലും ഇവ തിരഞ്ഞെടുക്കുമ്പോൾ ബുദ്ധിമുട്ട് നേരിടുന്നു.
mutual funds
mutual funds
advertisement

നിങ്ങളുടെ ആവശ്യം എന്താണ് എന്നതിനെക്കുറിച്ച് നിങ്ങളുടെ ഉപദേഷ്ടാവുമായി ചർച്ച നടത്തണം. അവർ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വേണം ഏത് ഫണ്ടിൽ നിക്ഷേപിക്കണം എന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളാൻ. ഉദാഹരണത്തിന് ദീർഘകാല നിക്ഷേപ ലക്ഷ്യമാണ് നിങ്ങൾക്കുള്ളതെങ്കിൽ അതിനനുയോജ്യമായത് തിരഞ്ഞെടുക്കാൻ അവർ നിങ്ങളെ സഹായിക്കും. ഹ്രസ്വകാല നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒരു ലിക്വിഡ് ഫണ്ട് ആയിരിക്കും നിങ്ങൾക്ക് അനുയോജ്യം. സ്ഥിരമായ വരുമാനം ഉണ്ടാക്കുക എന്നതാണ് ആശയം എങ്കിൽ ഒരു പ്രതിമാസ വരുമാന പദ്ധതി അല്ലെങ്കിൽ ഒരു വരുമാന ഫണ്ട് അവർ നിങ്ങൾക്ക് നിർദേശിക്കും.

advertisement

നേരത്തെ പറഞ്ഞതുപോലെ നിങ്ങളുടെ ആവശ്യം കൃത്യമായി മനസിലാക്കിയാൽ മാത്രമേ അനുയോജ്യമായ മ്യൂച്വൽ ഫണ്ടുകളിൽ നിങ്ങൾക്ക് നിക്ഷേപം നടത്താൻ സാധിക്കുകയുള്ളു. ഒരു മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കാനുള്ള തീരുമാനം എടുത്തുകഴിഞ്ഞാൽ താഴെ പറയുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുകയും അതിനുള്ള ഉത്തരങ്ങളെ അടിസ്ഥാനമാക്കി നിങ്ങളുടെ നിക്ഷേപം തിരഞ്ഞെടുക്കുകയും വേണം.

എന്തിനു വേണ്ടിയാണ് നിങ്ങൾ നിക്ഷേപിക്കുന്നത്?

എന്തിനു വേണ്ടിയാണ് നിക്ഷേപിക്കുന്നത് എന്നത് മനസിലാക്കി കഴിഞ്ഞാൽ തീരുമാനം എളുപ്പമാണ്. ചിലപ്പോൾ അത് ഒരു പുതിയ കാറോ വീടോ വാങ്ങുന്നതിനു വേണ്ടിയാവാം. അല്ലെങ്കിൽ നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനോ വിദേശത്ത് ഒരു അവധിക്കാലം ചിലവിടാനോ ആകാം. ഒരു സേവിംഗ്സ് അക്കൗണ്ടിനേക്കാളും സ്ഥിര നിക്ഷേപത്തേക്കാളും മികച്ച വരുമാനം ലഭിക്കാനും സമ്പാദിക്കാനും ഒരു മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നത് വളരെ നല്ലതായിരിക്കും. ആവശ്യം മനസിലാക്കി കഴിഞ്ഞാൽ നിങ്ങൾക്ക് കൃത്യമായ ഒരു തിരഞ്ഞെടുപ്പ് നടത്താം.

advertisement

നിക്ഷേപം എത്ര കാലത്തേക്കാണ്?

നിങ്ങൾ എത്ര കാലത്തേക്കാണ് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കണം. കൂടുതൽ വർഷത്തേക്കാണോ അല്ലെങ്കിൽ കുറഞ്ഞ കാലയളവിനാണോ എന്ന് നിങ്ങൾ തീരുമാനിക്കണം. കൂടുതൽ വർഷത്തേക്ക് ആണെങ്കിൽ ഇപ്പോൾ നിങ്ങൾക്ക് കൂടുതൽ റിസ്ക്കുകൾ എടുക്കാം. എന്നാൽ ഏതാനും വർഷങ്ങൾ മാത്രം നിക്ഷേപിക്കാനാണെങ്കിൽ, റിസ്ക്കുകൾ കുറയുന്നതാണ് നല്ലത്. മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുമ്പോൾ എത്ര വർഷത്തേക്കാണ് എന്നത് പരിഗണിക്കേണ്ടത് ഒരു പ്രധാന കാര്യം തന്നെയാണ്.

Also Read- Mutual Funds vs Shares | മ്യൂച്വല്‍ ഫണ്ടും ഓഹരിയും തമ്മിലുള്ള വ്യത്യാസമെന്ത്?

advertisement

ശരിയായ മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുന്നത് എളുപ്പമാണെങ്കിലും ചില അടിസ്ഥാന മാനദണ്ഡങ്ങൾ പാലിക്കാതെ അത് സാധ്യമല്ല. ഏതെങ്കിലും ഫണ്ടിൽ നിക്ഷേപിക്കുന്നതിന് മുമ്പ്, നിങ്ങൾ ആദ്യം നിക്ഷേപത്തിനുള്ള നിങ്ങളുടെ ലക്ഷ്യങ്ങൾ തിരിച്ചറിയണം. ശരിയായ സ്കീമിനായി മ്യൂച്വൽ ഫണ്ട് വെബ്സൈറ്റുകൾ തിരയുന്നതിനു മുൻപ് ലക്ഷ്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

നിങ്ങളുടെ നിക്ഷേപത്തിന്റെ മൊത്തത്തിലുള്ള വിജയത്തിനും നിക്ഷേപ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും അനുയോജ്യമായ മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കേണ്ടത് നിർണ്ണായകമാണ്. ഇത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് തോന്നുമെങ്കിലും, ഇവയെക്കുറിച്ച് ഒരു ചെറിയ ഗവേഷണം നടത്തുന്നതും നിങ്ങളുടെ ലക്ഷ്യങ്ങൾ മനസ്സിലാക്കുന്നതും കാര്യങ്ങൾ എളുപ്പമാക്കും. ധാരാളം ഓപ്ഷനുകൾ കൈവശമുള്ളതിനാൽ, നിങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കിയാൽ മികച്ച ഫണ്ട് സ്കീം തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് തീർച്ചയായും കഴിയും.

advertisement

നിങ്ങൾ തിരിച്ചറിയേണ്ട മറ്റൊരു പ്രധാന വസ്തുത, സാധാരണ രീതിയിൽ നഷ്ടം വരാൻ സാധ്യത ഇല്ലാത്ത നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്ന വരുമാനം കുറവായിരിക്കും എന്നതാണ്. എന്നാൽ നഷ്ടം വരാൻ സാധ്യത കൂടുതലുള്ള നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവും കൂടുതലായിരിക്കും. ഇത് മ്യുച്വൽ ഫണ്ടുകൾക്കും ബാധകമാണ്. നിങ്ങൾ ഒരു നിക്ഷേപം തുടങ്ങുന്നതിനു മുന്നേ ഈ നിക്ഷേപത്തിൽ എന്തു മാത്രം നഷ്ടം വരാൻ സാധ്യതയുണ്ട് എന്നുള്ളതും, ആ നഷ്ടം നിങ്ങൾ താങ്ങാൻ തയ്യാറുണ്ടോ എന്നും കൃത്യമായി ആലോചിച്ച് ഉറപ്പിക്കണം .

ഇതുപോലെ തന്നെ പ്രാധാന്യം ഉള്ള മറ്റൊരു കാര്യം ആണ് നിക്ഷേപം അവസാനിപ്പിക്കാനുള്ള നടപടികൾ എന്താണ് എന്ന് അറിഞ്ഞിരിക്കേണ്ടത്. മിക്ക നിക്ഷേപങ്ങളും അഞ്ചും പത്തും ഇരുപതും വർഷം കാലാവധി ഉള്ളതാണ്. ഈ കാലാവധിക്കുള്ളിൽ ചിലപ്പോൾ നിങ്ങളുടെ സാമ്പത്തിക നിലവാരത്തിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. നിക്ഷേപ പദ്ധതി തുടങ്ങുമ്പോൾ തന്നെ നിങ്ങളുടെ ഉപദേഷ്ടാവിനോട് ഇതേക്കുറിച്ച് ചോദിച്ചു മനസ്സിലാക്കണം. അവർ പറയുന്ന കാര്യങ്ങൾ സത്യമാണോ എന്ന് കമ്പനിയുടെ വെബ്സൈറ്റിലോ അല്ലെങ്കിൽ പോളിസിയുടെ അപേക്ഷാഫോമിലോ നോക്കി പരിശോധിച്ച് ഉറപ്പുവരുത്തണം.

Also Read- Mutual Fund| എന്താണ് മ്യൂച്വൽ ഫണ്ട്? വിവിധ തരം മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെ?

സ്വന്തം ആവശ്യങ്ങളും ആഗ്രഹങ്ങളും മനസിലാക്കി വേണം മ്യുച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ. അല്ലാതെ മറ്റുള്ളവർ നിക്ഷേപിക്കുന്നത് കണ്ട് അതേപടി അനുകരിക്കരുത്. മറ്റൊരാളുടെ ആവശ്യങ്ങൾ ആയിരിക്കില്ല നിങ്ങളുടേത്. അതിനാൽ അങ്ങനെ മറ്റുള്ളവരെ അനുകരിച്ച് നിക്ഷേപം നടത്തിയാൽ ഒരുപക്ഷെ ഉദ്ദേശിച്ച രീതിയിലുള്ള ലാഭം നിങ്ങൾക്ക് ലഭിച്ചെന്നു വരില്ല.

പല വ്യക്തികളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളിൽ ഒന്നാണ് മികച്ച മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുക എന്നത്. നിങ്ങളുടെ ആവശ്യമനുസരിച്ച് നിങ്ങൾക്ക് അത് തീരുമാനിക്കാവുന്നതാണ്. പലരുടെയും ആശങ്ക മ്യൂച്വൽ ഫണ്ട് നിക്ഷേപം മികച്ച വരുമാനം നൽകുമോ എന്നതാണ്. മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കുന്നതിന് മുമ്പ് വ്യക്തികൾ ആദ്യം അവരുടെ ലക്ഷ്യങ്ങൾ വ്യക്തമാക്കണം. അവരുടെ ലക്ഷ്യം നിർണ്ണയിക്കാതെ നിങ്ങളുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കാൻ കഴിയില്ല. ലക്ഷ്യം നിർണ്ണയിച്ച ശേഷം വിപണിയെ വിലയിരുത്തണം. അത് അസറ്റ് മാനേജ്‌മന്റ് കമ്പനികളുടെ സഹായത്തോടെയാകാം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മികച്ച മ്യുച്വൽ ഫണ്ട് കമ്പനിയെ തിരഞ്ഞെടുക്കുമ്പോഴും ഇതേ കാര്യം ശ്രദ്ധിക്കണം താരതമ്യം ചെയ്യുമ്പോൾ നിങ്ങളുടെ നിക്ഷേപ തുകയും സാഹചര്യങ്ങളും മനസിലാക്കി വേണം തിരഞ്ഞെടുപ്പ് നടത്താൻ. കുറഞ്ഞ ഫീസുള്ള കമ്പനിയെ തിരഞ്ഞെടുത്താൽ നിങ്ങളുടെ കീശ കാലിയാകാതെ സമ്പാദിക്കാൻ സാധിക്കും. നിങ്ങളുടെ ഉപദേഷ്ടാവിനോട് കൃത്യമായി നിങ്ങളുടെ ആവശ്യം വ്യക്തമാക്കിയാൽ ദീർഘകാല നിക്ഷേപമാണോ ഹ്രസ്വകാല നിക്ഷേപമാണോ നിങ്ങൾക്ക് ചേരുന്നതെന്ന് നിങ്ങളുടെ സാമ്പത്തിക നില മനസിലാക്കി അവർ വിശദീകരിച്ചു നൽകും. സ്വന്തമായി നിക്ഷേപിക്കുന്നത് വിപണിയെക്കുറിച്ച് നന്നായി അറിവുണ്ടെങ്കിൽ മാത്രം ചെയ്യാവുന്ന കാര്യമാണ്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Mutual Funds| നിങ്ങൾക്ക് അനുയോജ്യമായ മ്യുച്വൽ ഫണ്ട് എങ്ങനെ തെരഞ്ഞെടുക്കാം?
Open in App
Home
Video
Impact Shorts
Web Stories